Connect with us

kerala

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരണസംഖ്യ 88 ആയി; അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം, കയറടക്കമുള്ള സൗകര്യമില്ല, റോപ്പുകളെത്തിക്കും

ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു.

Published

on

വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 88 ആയി.  സൈന്യത്തിന്‍റെ നേത്യത്വത്തിലാണ് നിലവില്‍  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മഴ പെയ്യുന്നതും ഉരുള്പൊട്ടല് സാധ്യത നിലനില്ക്കുന്നതുമാണ് രക്ഷാപ്രവർത്തനത്തെ കൂടുതല് ദുഷ്കരമാക്കുന്നത്. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. 

അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും എത്തിക്കുന്നുണ്ട്.  ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയത്. ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവർത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്.

അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും. 5 മണിക്ക് വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവർ എത്തുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്.

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്‍ തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ മാതാവിന്റെ നിര്‍ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്‍ തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്‍ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.

മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.

 

Continue Reading

film

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക.

Published

on

ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയത്. ദേവസ്വം അധികൃതര്‍ ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു. ഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ച ശേഷമാണ് മോഹന്‍ലാല്‍ മല കയറുന്നത്.

മാര്‍ച്ച് 27ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തുകയാണ്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

Continue Reading

kerala

മദ്യലഹരിയില്‍ ബഹളമുണ്ടാക്കി, ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍ (32)ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്ന് വൈകീട്ട് 7.30ടെയായിരുന്നു കൊലപാതകം.

മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ കത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിച്ചത്. തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

മദ്യപിച്ച് പതിവായി പ്രശ്നം ഉണ്ടാക്കുന്നയാളാണ് ജഗനെന്നാണ് വിവരം. ചെറുകാട്, ഉന്നതിയിലാണ് ജഗനും അരുണും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ജഗന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് പതിവായതോടെ ഇവരുടെ കടുംബം മറയൂരിന് സമീപം ഇന്ദിരാ നഗറിലേക്ക് താമസം മാറുകയായിരുന്നു.

ഇന്ന് വൈകീട്ട് വീണ്ടും ഇയാള്‍ മദ്യപിച്ചെത്തി ആക്രമണം തുടര്‍ന്നപ്പോഴാണ് അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജഗന്റെ മൃതദ്ദേഹം മറയൂര്‍ കുടംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Continue Reading

Trending