Connect with us

kerala

വയനാട് കളക്ടറേറ്റ് മാർച്ചിനെ ക്രൂരമായി അടിച്ചമർത്തി, കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും, എല്‍ഡിഎഫിനൊപ്പം സമരത്തില്ല: വി ഡി സതീശൻ

പൊലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയാണ് ഉണ്ടായത്

Published

on

മുണ്ടക്കൈ ചൂരമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു കൽപ്പറ്റ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ ശക്തമായി പ്രതിഷേധിച്ച്
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായ കൃത്യവിലോപം ഉണ്ടായി.പൊലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയാണ് ഉണ്ടായത്. സർക്കാരിൻ്റെ പെല്ലെ പോക്ക് തുടരുകയാണങ്കിൽ സർക്കാരിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിക്കേണ്ടിവരും. പുനരധിവാസം സർക്കാർ ലാഘവത്തോടെ കാണണം. വയനാട് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും, LDFനൊപ്പം സമരത്തിനില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ക്ഷേമ പെൻഷൻ ക്രമക്കേടിൽ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം. ഈ വിഷയം രണ്ട് വർഷം മുൻമ്പ് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ് അന്ന് നടപടി സ്വീകരിച്ചെല്ലുന്നതും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അതേസമയം, 50 തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മാർച്ചിൽ ഗുരുതരമായി പരുക്കേറ്റത്. കളക്ടറേറ്റ് രണ്ടാം ഗേറ്റ് മറികടക്കുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷമുണ്ടായത്.പ്രവർത്തകർക്കു നേരെ പൊലീസ് പല തവണ ലാത്തി ചാർജ് നടത്തി. കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. പല തവണ പൊലീസിനു നേരെ കല്ലെറിഞ്ഞു. പരുക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

kerala

കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളില്‍ 12 പദ്ധതികള്‍ പൂര്‍ത്തിയായി: ഗതാഗത മന്ത്രി നിതിന്‍ ജയറാം ഗഡ്കരി

ബാക്കിയുള്ള 821.19
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു

Published

on

കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ 269.32 കിലോമീറ്റർ ദൈർഘ്യമുള്ള 12 പദ്ധതികൾ ഇതിനകം പൂർത്തിയായതായി ഗതാഗത മന്ത്രി നിതിൻ ജയറാം ഗഡ്കരി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 7371.52 കോടി രൂപയുടെ പ്രവൃർത്തിയാണ് പൂർത്തിയായിരിക്കുന്നത്. ബാക്കിയുള്ള 821.19
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് നടപ്പു സാമ്പത്തികവർഷത്തിൽ 2100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാതാ 66ന്റ ഭാഗമായുള്ള രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുമുള്ള പ്രവൃത്തികൾ അടുത്ത മാർച്ച് 30ന് പൂർത്തിയാകുമെന്നും മന്ത്രിയുടെ മറുപടിയിൽ പറഞ്ഞു.

Continue Reading

kerala

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് പുതുക്കിയ എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കണം: ഡോ.എം.പി. അബ്ദുസ്സമദ് സമദാനി

പുതിയ നിർദ്ദേശങ്ങൾ ധനകാര്യ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവ്വഹണകാര്യ സഹമന്ത്രി റാവു ഇന്തർജിത്ത് സിംഗ് ഡോ.എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു

Published

on

പാർലിമെൻ്റംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വർദ്ധിപ്പിക്കുന്നതടക്കമുള്ള പുതിയ നിർദ്ദേശങ്ങൾ ധനകാര്യ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവ്വഹണകാര്യ സഹമന്ത്രി റാവു ഇന്തർജിത്ത് സിംഗ് ഡോ.എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

പത്ത് വർഷങ്ങൾക്കു മുമ്പ് പുതുക്കിയ എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വർദ്ധിപ്പിക്കുന്നതും ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായുള്ള നിയമസഭാ മണ്ഡലങ്ങളിലോരോന്നിനും ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും അനുവദിക്കുന്നതും സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

kerala

മുനമ്പം ഭൂമി പ്രശ്‌നം: സാദിഖലി തങ്ങളുടെ ഇടപെടല്‍ ക്രൈസ്തവ സമൂഹത്തിന് സന്തോഷം പകര്‍ന്നു: കാതോലിക്കാ ബാവ

Published

on

മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ ക്രൈസ്തവ സമൂഹത്തിന് സന്തോഷം പകരുന്നതാണെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അബുദാബിയിൽ പറഞ്ഞു.

മുനമ്പം പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കരുത്. ഇക്കാര്യം വർഗ്ഗീയവൽക്കരണത്തിന് കാരണമാകരുത്. എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് സാദഖിലി തങ്ങൾ ഇടപെട്ടത്. ഇത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ വിശാല മനസ്സിനെ അഭിനന്ദിക്കുന്നു. സമവായത്തിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

Continue Reading

Trending