Connect with us

kerala

മാലിന്യം വെറുതെ ത​ള്ളേണ്ട; പിടിവീഴും; നിയമലംഘനം കണ്ടെത്താൻ ജില്ലാതല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാഡ്

Published

on

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​​ലി​​ന്യ സം​​സ്ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ലെ നി​​യ​​മ​​ലം​​ഘ​​നം ക​​ണ്ടെ​​ത്താ​​നും നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​നു​​മാ​​യി ജി​ല്ല​ത​ല എ​​ൻ​​ഫോ​​ഴ്സ്മെ​​ന്റ് സ്ക്വാ​​ഡ് രൂ​പ​വ​ത്ക​രി​ച്ചു. ത​​ദ്ദേ​​ശ വ​​കു​​പ്പ്, ശു​​ചി​ത്വ​ മി​​ഷ​​ൻ, പൊ​​ലീ​​സ് എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ള​​ട​​ങ്ങി​​യ സ്ക്വാ​​ഡ് സം​സ്ഥാ​ന​ത്തെ എ​​ല്ലാ ജി​​ല്ല​​ക​ളി​ലും പ്ര​​വ​​ര്‍ത്തി​​ക്കും. മാ​ലി​ന്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും സ്ക്വാ​ഡി​ന് അ​ധി​കാ​ര​മു​ണ്ടാ​കും.

മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്, പ​രി​ശോ​ധ​ന​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ കു​റ​വ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത എ​ന്നി​വ കാ​ര​ണം പ​ല​പ്പോ​ഴും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കാ​റി​ല്ല. ഈ ​സാ​ഹ​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​റി​ന്‍റെ പു​തി​യ തീ​രു​മാ​നം.

ടീം ​ഇ​ങ്ങ​നെ:

ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ് ജി​ല്ല ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ (ഇ​-ൻ​ചാ​ർ​ജ്) വി.​കെ. മു​ര​ളി ചെ​യ​ർ​മാ​നും ശു​ചി​ത്വ മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ജി​ല്ല​ത​ല നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സെ​ക്ര​ട്ടേ​റി​യ​റ്റും ജി​ല്ല​ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡു​മാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ന് ര​ണ്ട് ടീ​മു​ക​ളാ​ണു​ള്ള​ത്. പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് യൂ​നി​റ്റ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ലീ​ഡ​റാ​യു​ള്ള ടീം ​ഒ​ന്നും പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് യൂ​നി​റ്റ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ലീഡർ ആയുള്ള ടീം രണ്ടും.

നി​ല​മ്പൂ​ർ, അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി, വ​ണ്ടൂ​ർ, കാ​ളി​കാ​വ്, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി, നി​ല​മ്പൂ​ർ, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക​ളു​മാ​ണ് ടീം ​ഒ​ന്നി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള​ത്. കു​റ്റി​പ്പു​റം, വേ​ങ്ങ​ര, തി​രൂ​ര​ങ്ങാ​ടി, താ​നൂ​ർ, തി​രൂ​ർ, പെ​രു​മ്പ​ട​പ്പ്, പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളും തി​രൂ​ര​ങ്ങാ​ടി, പ​ര​പ്പ​ന​ങ്ങാ​ടി, പൊ​ന്നാ​നി, തി​രൂ​ർ, താ​നൂ​ർ, വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​ക​ളു​മാ​ണ് ടീം ​ര​ണ്ടി​ന് കീ​ഴി​ലു​ള്ള​ത്.

 സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം:

മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്ത​ൽ, പ​രി​ശോ​ധ​ന ന​ട​ത്ത​ൽ, അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ മാ​ലി​ന്യം പി​ടി​ച്ചെ​ടു​ക്ക​ൽ, ഉ​ട​ന​ടി പി​ഴ ഈ​ടാ​ക്ക​ൽ, മാ​ലി​ന്യം ക​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ട​ൽ, ശു​ചി​ത്വ, മാ​ലി​ന്യ സം​സ്ക​ര​ണ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള അ​നു​മ​തി​പ​ത്ര​ങ്ങ​ൾ റ​ദ്ദാ​ക്ക​ൽ തു​ട​ങ്ങി​യ​വ.

kerala

വയനാട് പുനരധിവാസം: ‘ഈ സമയം വിമര്‍ശനങ്ങള്‍ക്ക് ഉള്ളതല്ല, പോസിറ്റീവായ ചിന്തകളാണ് വേണ്ടത്’; പ്രിയങ്ക ഗാന്ധി

മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി നിർമിക്കുന്ന ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Published

on

പുനരധിവാസത്തിന്‍റെ ആദ്യ ഘട്ടമായതിനാൽ ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പോസിറ്റീവായ ചിന്തകളാണ് വേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.

എല്ലാവരും ഒരുമിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി നിർമിക്കുന്ന ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ക​ൽ​പ​റ്റ എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലാണ് മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി ക​ൽ​പ​റ്റ മാ​തൃ​ക വീ​ടു​ക​ൾ നിർമിക്കുന്നത്.

Continue Reading

kerala

വയനാട് ടൗണ്‍ഷിപ്പ്; പ്രതീക്ഷയുടെ തറക്കല്ലിട്ടു

രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍കൂടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Published

on

വയനാട് എല്‍സറ്റണ്‍ എസ്റ്റേറ്റില്‍ മാത്യകാ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തത്തിന് വീട് നഷ്ടമായവര്‍ക്ക് സ്‌നേഹഭവനങ്ങള്‍ ഒരുങ്ങുകയാണ്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

മൂന്ന് ഘട്ടങ്ങളിലായി 402 വീടുകളൊരുങ്ങും. കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് ടൗണ്‍ഷിപ്പിനായി ഏറ്റെടുത്തത് 64 ഹെക്ടര്‍ ഭൂമിയാണ്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിലാണ് വീട് ഒരുങ്ങുന്നത്. അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയും ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കമിടുന്നത് പുനര്‍നിര്‍മാണത്തിലെ ലോകമാതൃകയ്‌ക്കെന്നും ഒരു ദുരന്തബാധിതനും ഇനി ഒറ്റപ്പെടില്ലെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. വളരെ പ്രതീക്ഷയോടെ സമീപിച്ചിട്ടും കേന്ദ്രം സഹായിച്ചില്ലെന്നും മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും മുഖ്യമന്ത്രിയും ചടങ്ങില്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍കൂടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സമയബനധിതമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 20 കോടി വാഗ്ദാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ഇന്ന് കത്തയച്ചെന്നും കത്തിന്റെ ഭാഗം ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങില്‍ വായിക്കുകയും ചെയ്തു. അളക്കാന്‍ കഴിയാത്ത തീരാ നഷ്ട്ടമാണ് വയനാടിന് ഉണ്ടായതെന്നും ജാതി മത വര്‍ഗ രാഷ്ട്രിയ വിവേചനമില്ലാതെ ജനങ്ങള്‍ ദുരന്തത്തെ മറികടക്കാന്‍ പരിശ്രമിച്ചുവെന്നും പ്രിയങ്ക ഗാന്ധി എം.പി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ആശാ വർക്കർമാരുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Published

on

ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്‌സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്.

കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Continue Reading

Trending