Connect with us

More

മാലിന്യസംസ്‌കരണം ഹരിതകേരളം മിഷന്റെ പദ്ധതിക്ക് ഇന്ന് തുടക്കം

Published

on

 

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള ഹരിതകേരളം മിഷന്റെ പദ്ധതിക്ക് ഇന്ന് തുടക്കം. ജില്ലാതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു ശേഷം ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന പ്രഖ്യാപനം നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനപരിപാടികളിലും ഈ പ്രഖ്യാപനം നടത്തും. അന്നും പിറ്റേദിവസവും ജനപ്രതിനിധികള്‍ അടങ്ങുന്ന സന്നദ്ധസേവന പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനവും ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തും. വൈകുന്നേരം 4 മുതല്‍ 7 വരെ വാര്‍ഡ് തലത്തില്‍ ശുചിത്വസംഗമം സംഘടിപ്പിക്കും. സന്നദ്ധപ്രവര്‍ത്തകര്‍ മാലിന്യസംസ്‌ക്കരണം ഫലപ്രദമായി നടത്തിയ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, ഹരിതപ്രോട്ടോക്കോള്‍ നടപ്പാക്കിയ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുഭവസാക്ഷ്യ വിവരണവും അനുമോദനവും സംഘടിപ്പിക്കും. ഇതോടൊപ്പം വൈകുന്നേരം 7ന് ശുചിത്വ ദീപസന്ധ്യയും സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജന വാര്‍ഡായി പ്രഖ്യാപിക്കുന്നതിനുള്ള പ്രതിജ്ഞയും സംഘടിപ്പിക്കും. ഇതേ സമയം എല്ലാ വീടുകളിലും ശുചിത്വദീപവും തെളിയിക്കും.
ആഗസ്റ്റ് 6 മുതല്‍ 13 വരെ നടത്തിയ സന്നദ്ധപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയില്‍ വിവരശേഖരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ ഭൂപ്രദേശം മാലിന്യമുക്തമാക്കുന്നതിനുള്ള സമഗ്ര ശുചിത്വ പദ്ധതി തയ്യാറാക്കുകയും അത് മുന്‍ഗണനകളും കാലഗണനയും നിശ്ചയിച്ച് സമഗ്ര ശുചിത്വ പദ്ധതിയാക്കി മാറ്റുകയും ചെയ്യും. നവംബര്‍ 1 ന് ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിര്‍വ്വഹണ ഉദ്ഘാടനം സംഘടിപ്പിക്കും. 2018 മാര്‍ച്ച് മൂന്നാം വാരത്തിന് മുമ്പ് ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനാണ് കര്‍മ്മപരിപാടികള്‍ തയ്യാറാക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം സാധ്യമാക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനായി കമ്യൂണിറ്റി തല മാലിന്യസംസ്‌കരണ പദ്ധതികള്‍ക്കും രൂപം നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ വ്യക്തി, കുടുംബം എന്നിവയ്ക്കു പുറമെ വീടുകള്‍, ഗേറ്റഡ് കോളനികള്‍, ഫഌറ്റ് സമുച്ചയങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യം അതുല്‍പ്പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തില്‍ തന്നെ സംസ്‌കരിക്കുക എന്നതാണ് സമീപനം.
എങ്കിലും വീടുകളിലെ സ്ഥലപരിമിതിയും മാലിന്യത്തിന്റെ അളവും സ്വഭാവവും കണക്കിലെടുത്ത് ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമ്യൂണിറ്റിതല മാലിന്യസംസ്‌കരണ പദ്ധതികളിലൂടെ മാലിന്യസംസ്‌കരണം സാധ്യമാക്കും. ആവശ്യമെങ്കില്‍ ചില സ്ഥലങ്ങളില്‍ കേന്ദ്രീകൃത സംവിധാനവും സ്ഥാപിക്കും. ശുചിത്വ-മാലിന്യ സംസ്‌കരണ യജ്ഞം സൂക്ഷമതലത്തില്‍ നടപ്പിലാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കുമായിരിക്കും. ബ്ലോക്കുതലത്തിലെ ഏകോപനം ബ്ലോക്കുമിഷന്‍ ഉറപ്പാക്കും.

kerala

‘ഗാസയെ കുറിച്ച് ആകുലപ്പെട്ട മഹാഇടയന്‍’: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍

Published

on

തിരുവനന്തപുരം: സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

Continue Reading

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending