പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിധി വിട്ട തള്ളില്‍ വെട്ടില്‍ വീണ് ബി.ജെ.പി ചിരിച്ചുതപ്പി സോഷ്യല്‍മീഡിയയും അന്തംവിട്ടിരിക്കയാണ്. മേഘങ്ങള്‍ പാകിസ്താന്റെ റഡാര്‍ സംവിധാനത്തെ മറച്ചുവെന്ന അവകാശ വാദത്തിന് പിന്നാലെയാണ് ഹിന്ദി വാര്‍ത്താ ചാനലായ ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തിലാണ് മോദി നട്ടാല്‍ മുളക്കാത്ത നുണകളുടെ കെട്ടഴിച്ചു വിട്ടത്.
ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിന് മുമ്പേ തനിക്ക് സാങ്കേതിക വിദ്യകളോട് വല്ലാത്ത ആകര്‍ഷണമുണ്ടായിരുന്നു. ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസ് പേന താന്‍ 1990കളില്‍ തന്നെ കൈവശപ്പെടുത്തി. 1987-88ല്‍ താന്‍ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചുവെന്നാണ് മോദിയുടെ പുതിയ അവകാശ വാദം. 1987-88ല്‍ ഞാന്‍ ആദ്യം ഒരു ഡിജിറ്റല്‍ ക്യമാറ ഉപയോഗിച്ചു.(അന്ന് മറ്റാര്‍ക്കെങ്കിലും ഡിജിറ്റല്‍ ക്യാമറ ഉണ്ടോ എന്നറിയില്ല) അഹമ്മദാബാദിലെ വിരമഗം തെഹ്‌സിലില്‍ എല്‍.കെ അദ്വാനി പങ്കെടുത്ത ഒരു റാലിയുടെ പടം ഞാന്‍ എന്റെ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തി. അന്ന് എനിക്ക് ക്യാമറ ഉണ്ടായിരുന്നു. ആ പടം പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് ഇ മെയില്‍ വഴി അയച്ചു. അന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇമെയില്‍ ഉണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം അദ്വാനിയുടെ പടം കളറില്‍ അച്ചടിച്ചു. അടുത്ത ദിവസം ഡല്‍ഹിയില്‍ തന്റെ കളര്‍ പടം അച്ചടിച്ചു വന്നത് കണ്ടപ്പോള്‍ അദ്വാനി ജി അമ്പരന്നു-ഇതായിരുന്നു മോദിയുടെ അഭിമുഖത്തിലെ പരാമര്‍ശം.
മോദിയുടെ ഭൂലോക തള്ള് പുറത്ത് വന്നതിന് പിന്നാലെ വര്‍ഷവും കണക്കുമടക്കം ബോധിപ്പിച്ചു കൊണ്ട് അദ്ദേഹത്തിനെതിരെ ട്രോള്‍ വര്‍ഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അതേസമയം പൊള്ളത്തരത്തെ അനുകൂലിക്കുന്ന വാദവുമായ മോദി ഭക്തരും രംഗത്തുണ്ട്. മോദിയുടെ ഭൂലോക തള്ള് പുറത്ത് വന്നതിന് പിന്നാലെ ദി ക്വിന്റ് മീഡിയ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ മോദിയുടെ പൊള്ളത്തരത്തെ അനുകൂലിച്ച് ആളുകള്‍ എത്തിയത് അത്ഭുതപ്പെടുത്തുന്നതാണ്.
Do you think it was practically possible for #PMModi to send an email in 1988?
1988ല്‍ മോദിയുടെ ഇമെയില്‍ അഡ്രസിനെ കുറിച്ച് ആര്‍ക്കെങ്കിലും വല്ല ഊഹവുമുണ്ടോ എന്റെ അഭിപ്രായത്തില്‍ ഡൂഡ്@ ലോല്‍.കോം എന്നായിരിക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ദിവ്യസ്പന്ദന ട്വീറ്റ് ചെയ്തത്. മോദിക്ക് 88ല്‍ തന്നെ ഇമെയില്‍ ഐഡി ഉണ്ടായിരുന്നപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ഇല്ലായിരുന്നു. പിന്നെ ആര്‍ക്കായിരിക്കും അദ്ദേഹം ഇമെയില്‍ ചെയ്തതെന്ന ചോദ്യവും ദിവ്യ ഉന്നയിക്കുന്നു. നല്ല ഭരണം കാഴ്ചവെക്കാനാവാത്ത മോദി രാജ്യത്തെ ജനങ്ങളെ ഇത്തരം പരാമര്‍ശങ്ങളിലൂടെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് സതാവ് ആരോപിച്ചു. ചുട്ടയിലെ ശീലം ചുടലവരെ എന്ന പഴംചൊല്ലും അദ്ദേഹം പങ്കുവെച്ചു.
അതേ സമയം മോദിയുടെ അവകാശവാദങ്ങള്‍ അമ്പേ അബദ്ധമാണെന്ന് തെളിവുകള്‍ നിരത്തി മറ്റു ചിലര്‍ പറയുന്നു. ന്യൂസ് നേഷന്‍ നടത്തിയ സ്‌ക്രിപ്റ്റഡ് ഇന്റര്‍വ്യൂവില്‍ താന്‍ വാജ്‌പേയിയെ പോലെ കവിഹൃദയമാണെന്ന് കാണിക്കാന്‍ മോദി നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. കവിതക്കായി കൈനീട്ടി ആവശ്യപ്പെടുമ്പോള്‍ ഇന്റര്‍വ്യൂ ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആ കവിത ഒന്നു കാണിക്കൂ എന്ന് പറയുന്നു. എന്റെ കയ്യക്ഷരം മോശമാണെന്ന് പറഞ്ഞ് ഒഴിയുന്ന മോദിയുടെ കൈവശമുള്ള പേപ്പര്‍ പക്ഷേ ന്യൂസ് നേഷന്‍കാര്‍ സൂം ചെയ്യുന്നു. കവിതയുടെ മുകളില്‍ മോദിയോട് ചോദിക്കേണ്ട ചോദ്യം കൃത്യമായി പ്രിന്റ് ചെയ്തിരിക്കുന്നു. അഭിമുഖം നടത്തുന്നവരുടെ കൈവശമിരിക്കുന്ന പേപ്പറാണ് മോദിയുടെ കയ്യിലുമുള്ളതെന്ന് വ്യക്തം.
Here’s what you’d see- question no 27. Unfortunately for Modi, it wasn’t cloudy, the radar picked this up pic.twitter.com/aRiEUgPdaB
— Divya Spandana/Ramya (@divyaspandana) May 12, 2019
ന്യൂസ് നേഷന്‍കാര്‍ അത് ശ്രദ്ധിക്കാത്തതിനാല്‍ കാര്‍മേഘ പരാമര്‍ശം പോലെ ഈ പേപ്പറും എഡിറ്റ് ചെയ്യാതെ അങ്ങനെ തന്നെ പുറത്ത് വിടുകയും ചെയ്തു. താന്‍ സര്‍വോപരി ലാളിത്യത്തിന്റെ വക്താവാണെന്ന് കാണിക്കാന്‍ വേണ്ടി തനിക്ക് ഹോട്ടലില്‍ പോയാല്‍ മെനുവൊന്നും പരിചയമില്ലെന്നും കൂടെയുള്ളവര്‍ ഓര്‍ഡര്‍ ചെയ്യുന്നത് കഴിക്കാറാണ് പതിവെന്നും മോദി പറയുന്നുണ്ട്. യാത്ര പോകുമ്പോള്‍ വീട്ടില്‍ നിന്ന് ഗുജറാത്തികള്‍ കഴിക്കുന്ന ഉണങ്ങിയ റൊട്ടി കൊണ്ടുപോകും. അത് വിമാനയാത്രയാണെങ്കിലും. കിട്ടുന്നത് കഴിക്കുമെന്നും മോദി പറഞ്ഞൊപ്പിക്കുന്നുണ്ട്.
— #RADARENDRA_CLOUDI (@RadarExpertMODI) May 13, 2019
( ഇമെയില്‍ വസ്തുതകള്‍-ആദ്യത്തെ ഇമെയില്‍ അയച്ചത് 1971ല്‍ റേ ടോംലിസണ്‍ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്. ഇത് ഒരു ടെസ്റ്റ് സന്ദേശമായിരുന്നു. ഇത് സംരക്ഷിക്കപ്പെട്ടിട്ടുമില്ല. അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ഗവേഷണ സ്ഥാപനമായ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് ഏജന്‍സി കണ്ടെത്തിയ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജക്റ്റ്‌സ് ഏജന്‍സി നെറ്റ്‌വര്‍ക് (അര്‍പ)ന്റെ ഭാഗമായിരുന്നു ഇമെയില്‍. 1983ല്‍ മാത്രമാണ് പുതിയ പ്രോട്ടോകോള്‍ അടിസ്ഥാനത്തില്‍ ആധുനിക ഇന്റര്‍നെറ്റിന്റെ ജനനം. 1995 ആഗസ്റ്റ് 14 വരെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വി.എസ്.എന്‍.എല്‍) ആണ് പൊതു സേവനം 1995 ആഗസ്റ്റ് 15 മുതല്‍ ലഭ്യമാക്കിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ആണ് ലോകത്ത് ആദ്യമായി ഇമെയില്‍ അയച്ച രാഷ്ട്രതലവന്‍. 1998 നവംബര്‍ ഏഴിന് സ്‌പേസിലേക്കായിരുന്നു ക്ലിന്റന്റെ മെയില്‍. ബഹിരാകാശ സഞ്ചാരി ജോണ്‍ ഗ്ലെന്നിന്റെ സന്ദേശത്തിന് മറുപടിയായാണ് ക്ലിന്റന്‍ മെയില്‍ അയച്ചത്. 1991 ആഗസ്റ്റ് ആറിന് മാത്രമാണ് ആഗോള തലത്തില്‍ വേള്‍ഡ് വൈഡ് വെബ് ലഭ്യമായത്. 1980 മുതല്‍ അക്കാദമിക് ആവശ്യത്തിന് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നെങ്കിലും 90കളില്‍ മാത്രമാണ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. വസ്തുതകള്‍ ഇതായിരിക്കെ ഇതിന് വിരുദ്ധമായ അവകാശ വാദമാണ് മോദി അഭിമുഖത്തില്‍ ഉന്നയിച്ചിരിക്കുന്നത്.)
(ഡിജിറ്റല്‍ ക്യാമറ വസ്തുതകള്‍-നിക്കോണ്‍ ആദ്യ ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയത് 1987ല്‍. അന്ന് ലക്ഷങ്ങളാണ് ക്യാമറയുടെ വില. 1990ലാണ് ഡികാം മോഡല്‍ വണ്‍ ക്യാമറ വില്‍പനക്കെത്തിയത്. ലോജിടെക് ഫോട്ടോമാനാണ് ഇത് ഇന്ത്യയില്‍ വിപണനത്തിനെത്തിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. 1990ല്‍ ഇന്ത്യയിലെത്തിയ ഡിജിറ്റല്‍ ക്യാമറയാണ് 1988ല്‍ മോദി ഉപയോഗിച്ചെന്ന് പറയുന്നത്)
All bhakts are googling for effect of clouds on radar signals from aircraft This is a symptom of common sense cancer! Btw, this time even the jumla clouds cannot help you from Karma backfire mr.modi On a serious note, frm gaumutra to this, science has been completely decimated. pic.twitter.com/5mF1QPu1kl
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.
‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.
സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ് എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.
എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.
കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.