Connect with us

kerala

ഇന്ന് മുതല്‍ ഫോണില്‍ ഒ.ടി.പി വരുന്നത് വൈകുമെന്ന് മുന്നറിയിപ്പ്

Published

on

സ്പാം, ഫിഷിംഗ് സന്ദേശങ്ങള്‍ തടയാന്‍ പുതിയ ചട്ടം നടപ്പിലാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതനുസരിച്ച് ബാങ്കുകള്‍, ആപ്പുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഉപയോക്താക്കളുടെ നമ്പരില്‍ ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ.ടി.പി) അയയ്ക്കണമെങ്കില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

ആഗസ്റ്റ് 31ന് മുമ്പ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത് ‘വൈറ്റ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്താത്ത നമ്പരുകളില്‍ നിന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒ.ടി.പി അയയ്ക്കാന്‍ പറ്റില്ല. ഇത്തരം മെസേജുകളില്‍ സംശയകരമായ ലിങ്കുകളുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ട്രായ് നീക്കം ഒ.ടി.പി സേവനങ്ങള്‍ വൈകിപ്പിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

നിലവിലെ സംവിധാനം ഇങ്ങനെ ഒ.ടി.പി, വെരിഫിക്കേഷന്‍ മെസേജുകള്‍ എന്നിവ അയയ്ക്കാന്‍ നിലവില്‍ കമ്പനികള്‍ക്ക് സന്ദേശത്തിന്റെ ചില വിവരങ്ങള്‍ മാത്രം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയാല്‍ മതി. സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് മുന്‍കൂട്ടി വെളിപ്പെടുത്തുകയോ ഇക്കാര്യത്തില്‍ പരിശോധനയോ വേണ്ടി വരുന്നില്ല. ഇത് വേഗതയില്‍ ഒ.ടി.പി ഉപയോക്താവിന് എത്താന്‍ സഹായിച്ചിരുന്നു. എന്നാല്‍ പുതിയ ചട്ടം ഇത്തരത്തിലുള്ള എല്ലാ സന്ദേശങ്ങളും ടെലികോം കമ്പനികള്‍ പരിശോധിച്ച ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് പറയുന്നു. പുതിയ രീതിയുമായി യോജിക്കുന്നതല്ലെങ്കില്‍, ബാങ്കില്‍ നിന്നുള്ള ഒ.ടി.പി ആണെങ്കില്‍ പോലും, ഇത്തരം മെസേജുകളെ തടഞ്ഞുവയ്ക്കാനും കമ്പനികള്‍ക്ക് കഴിയും.

ബാങ്ക് അലര്‍ട്ടുകളും വൈകും?

പുതിയ രീതിയിലേക്ക് മാറിയില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ ഉപയോക്താക്കളെ യഥാസമയം അറിയിക്കുന്ന ട്രാന്‍സാക്ഷണല്‍ അലര്‍ട്ടുകളും തടസപ്പെടാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ഫോണ്‍ സന്ദേശങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയാന്‍ പുതിയ ചട്ടങ്ങള്‍ സഹായിക്കുമെന്നാണ് ട്രായ് പറയുന്നത്. സെപ്റ്റംബര്‍ ഒന്നിന് തന്നെ നിയമം നടപ്പിലാക്കാനുള്ള തീരുമാനം നീട്ടി വയ്ക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. ഇക്കാര്യം ട്രായ് പരിഗണിക്കാന്‍ ഇടയില്ലെന്നും സെപ്റ്റംബര്‍ ഒന്നിന് തന്നെ നിയമം നടപ്പിലാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

kerala

വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി

ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

Published

on

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ സിപിഎം എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Continue Reading

kerala

കോഴിക്കോട് നഴ്‌സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും

കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി

Published

on

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.

Continue Reading

Trending