Connect with us

kerala

വഖഫ് ഭേദഗതി ബില്‍: ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സന്ദീപ് വാര്യർ

2013ല്‍ ബില്‍ ചര്‍ച്ചക്കിടെ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനാണ് പാര്‍ലമെന്റില്‍ പാര്‍ട്ടിനിലപാട് വ്യക്തമാക്കിയത്.

Published

on

വിവാദമായ വഖഫ് ഭേദഗതി ബില്ലില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. 2013ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ കോണ്‍ഗ്രസിന്റെ മുസ്‌ലിം പ്രീണനം ആയിരുന്നു എന്നാരോപിച്ചാണ് ഇപ്പോള്‍ വിവാദമായ പുതിയ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്.

എന്നാല്‍, അന്ന് ബില്ലിനെ പിന്തുണച്ച ബി.ജെ.പി, വഖഫ് ഭൂമികളില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വരെ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഡിയോ സഹിതം സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ ബില്‍ ചര്‍ച്ചക്കിടെ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനാണ് പാര്‍ലമെന്റില്‍ പാര്‍ട്ടിനിലപാട് വ്യക്തമാക്കിയത്.

ഇപ്പോള്‍ ജനങ്ങളെ ഹിന്ദുവെന്നും മുസ്‌ലിം എന്നും ക്രിസ്ത്യാനി എന്നും വേര്‍തിരിക്കാന്‍ ബി.ജെ.പിവിഭജനത്തിന്റെ രാഷ്ട്രീയം പയറ്റുകയാണെന്ന് സന്ദീപ് ചൂണ്ടിക്കാട്ടി. ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയം നമ്മുടെ നാടിന് ഒരിക്കലും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാനവാസ് ഹുസൈന്റെ മുഴുവന്‍ പ്രസംഗവും ബി.ജെ.പി തന്നെ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും ഹിന്ദി അറിയാത്ത ബി.ജെ.പിക്കാര്‍ സുരേന്ദ്രേട്ടനോട് തര്‍ജ്ജമ ചെയ്തു തരാന്‍ ആവശ്യപ്പെടേണ്ടതാണെന്നും സന്ദീപ് പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വഖഫ് അമെൻഡ്മെന്റ് ബില്ലിൽ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് കാണണോ? 2013ലെ അമെൻഡ്മെന്റ് ബില്ലിനെ സപ്പോർട്ട് ചെയ്ത് ബി.ജെ.പി പ്രതിനിധിയായ സയ്യിദ് ഷാനവാസ് ഹുസൈൻ ലോക്സഭയിൽ നടത്തിയ പ്രസംഗം കാണുക. പ്രസംഗത്തിൽ 95ലെ പരിഷ്കരണത്തെയും ബി.ജെ.പി പിന്തുണച്ചതായി ഷാനവാസ് ഹുസൈൻ പറയുന്നുണ്ട്. മാത്രമല്ല വഖഫ് ഭൂമികളിൽ നിൽക്കുന്ന സർക്കാർ കെട്ടിടങ്ങൾ വരെ ഒഴിപ്പിക്കണം എന്നാണ് ഷാനവാസ് ഹുസൈൻ ബിജെപി നിലപാടായി പ്രസംഗിച്ചിട്ടുള്ളത്.

ഇത് വളരെ നേരത്തെ വരേണ്ടിയിരുന്ന നിയമഭേദഗതിയാണെന്നും വൈകിയെങ്കിലും സ്വാഗതം ചെയ്യുന്നു എന്നുമാണ് ബിജെപി 2013ൽ പറഞ്ഞത് . ഇപ്പോൾ ബിജെപി എന്താ പറയുന്നത്?. 2013ലെ നിയമഭേദഗതി കോൺഗ്രസിന്റെ മുസ്‍ലിം പ്രീണനം ആയിരുന്നുവെന്ന്. ഈയൊരു നിയമഭേദഗതിക്ക് വേണ്ടി ഏറ്റവും ശക്തമായി വാദിച്ച പാർട്ടിയായിരുന്നു ബിജെപി എന്നോർക്കണം.

ഇപ്പോൾ ജനങ്ങളെ ഹിന്ദുവെന്നും മുസ്ലിം എന്നും ക്രിസ്ത്യാനി എന്നും വേർതിരിക്കാൻ , വിഭജനത്തിന്റെ രാഷ്ട്രീയം പയറ്റുകയാണ് ബിജെപി. ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയം നമ്മുടെ നാടിന് ഒരിക്കലും ഗുണകരമല്ല.

മുഴുവൻ പ്രസംഗവും ബിജെപി തന്നെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഹിന്ദി അറിയാത്ത ബിജെപിക്കാർ സുരേന്ദ്രേട്ടനോട് തർജ്ജമ ചെയ്തു തരാൻ ആവശ്യപ്പെടേണ്ടതാണ്. 😆

kerala

ഹണി ട്രാപ്പ്; വൈദികനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു

Published

on

വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാംഗ്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. നേഹ, സാരഥി എന്നിവരെ വൈക്കം പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രില്‍ മാസം മുതല്‍ പലതവണകളായി വൈദികനില്‍ പണം തട്ടി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുകയാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇടയ്ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.

Continue Reading

kerala

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കില്ല; പി.കെ കുഞ്ഞാലിക്കുട്ടി

പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ല

Published

on

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കാന്‍ പോകുന്നില്ലെന്ന് മുസ്‌ലിംലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിച്ചിട്ടും പാലക്കാട് യു.ഡി.എഫ് ജയിച്ചു. ഏതുതരം വര്‍ഗീയത കൊണ്ടു കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. ലീഗിനെതിരായ സാമ്പാര്‍ മുന്നണിയിലെ കഷ്ണങ്ങള്‍ ഏതൊക്കെയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. താനൂരില്‍ ഇടതുപക്ഷം ജയിച്ചത് ഈ സാമ്പാര്‍ മുന്നണി കൊണ്ടാണ്. ലീഗിനെതിരായ പ്രചാരണമൊന്നും ജനം ഏറ്റെടുക്കില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ജനം നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായി ഇത്തരം വിവാദങ്ങളുണ്ടാകുന്നവരുടെ ഉദ്ദേശ്യം വേറെയാണ്. സമസ്തയില്‍ അച്ചടക്കമുണ്ടാക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. മുസ്‌ലിംലീഗ്‌ പൊതുസമൂഹത്തെ കൂട്ടിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പത്തനംതിട്ടയിലെ പീഡനക്കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു

Published

on

പത്തനംതിട്ടയിലെ പീഡനക്കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. 2019ല്‍ വിവാഹ വാഗ്ദാനം നല്‍കി കാമുകനായിരുന്നു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറിയതായാണ് വിവരം.

പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് നിലവില്‍ പതിനെട്ട് വയസുണ്ട്. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. 64 പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ രാജീവ് പറഞ്ഞിരുന്നു.

Continue Reading

Trending