Connect with us

india

വഖഫ് നിയമ ഭേദഗതി; ജെപിസിയെ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ബിജെപി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് നേരത്തെ അവര്‍ ബില്ലില്‍ അനുവര്‍ത്തിച്ചിരുന്ന നയത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

വഖഫ് നിയമ ഭേദഗതിയില്‍ ജെപിസിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി വഖഫിന്റെ അന്തസത്ത തകര്‍ക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജെപിസി റിപ്പോര്‍ട്ടിനെയും അതിന്റെ തുടര്‍ നടപടികളെയും കീഴ്മേല്‍ മറിക്കുന്നതാണ് ഇന്നലെ മുതല്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന മാധ്യമ വാര്‍ത്തകളുടെ അന്തസത്ത. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ബില്ലിലും ഇപ്പോള്‍ എടുത്തിട്ടുള്ള നടപടിയിലും വ്യക്തമാവുന്ന കാര്യം, സര്‍ക്കാര്‍ വഖഫ് നിയമം ലക്ഷ്യമാക്കുന്ന വിഭാഗത്തെ ഒരിഞ്ച് പരിഗണിച്ചില്ല എന്നതാണ്. കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഏത് സമയത്തും സര്‍ക്കാര്‍ എടുക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഇതിലും എടുത്തിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ജെപിസി അംഗങ്ങളെ പോലും പുഛിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. ബിജെപി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് നേരത്തെ അവര്‍ ബില്ലില്‍ അനുവര്‍ത്തിച്ചിരുന്ന നയത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ എല്ലാ വേദികളിലും വളരെ ശക്തമായ സമീപനം ഇക്കാര്യത്തില്‍ എടുക്കും. പാര്‍ലമെന്റിന്റെ അകത്തും പുറത്തും നിരന്തരമായ പോരാട്ടം നടുത്തുമെന്ന മുസ്ലിം ലീഗിന്റെ മുന്‍ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ നിര്‍വഹിക്കുകയും ചെയ്യും. സമാനചിന്താഗതിക്കാരുമായി ഇന്നും നാളെയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇ.ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വീണ്ടും കൈ വിലങ്ങ്; മൂന്നാം വിമാനത്തില്‍ അമേരിക്കയില്‍ നിന്നെത്തിയത് 112 പേര്‍

63 മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്.

Published

on

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈ വിലങ്ങ് അണിയിപ്പിച്ചാണ് കഴിഞ്ഞ ദിവസം രാത്രിയും മൂന്നാം വിമാനത്തില്‍ അമൃത്സറിലെത്തിച്ചിരുന്നതെന്നാണ് വിവരം. 112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക നാടുകടത്തിയത്. 63 മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് കുടിയേറ്റക്കാരെ തിരിച്ചയച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരില്‍ അധികവും ഹരിയാന സ്വദേശികളാണ്. 44 ഹരിയാന സ്വദേശികളും 31 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും രണ്ട് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ളവരാണ്. ഹിമാചല്‍ പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഓരോ ആളുകള്‍ വീതവുമുണ്ട്.

പത്ത് ദിവസത്തിനുള്ളിലാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്ന് വിമാനം ഇന്ത്യയിലെത്തിയത്. ഫെബ്രുവരി അഞ്ചിന് വന്ന ആദ്യ ഘട്ട വിമാനത്തില്‍ 104 ഇന്ത്യക്കാരും രണ്ടാമത്തെ ശനിയാഴ്ച രാത്രിയെത്തിയ വിമാനത്തില്‍ 116 ഇന്ത്യക്കാരുമാണുണ്ടായത്. തിരിച്ചയച്ചവരെ വിലങ്ങണിയിച്ച് എത്തിച്ചതില്‍ രാജ്യത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.

Continue Reading

india

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തി

നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

on

പുലര്‍ച്ചെ 5.36ഓടെ ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡല്‍ഹിയാണ്ലനത്തിന്റെ പ്രഭവകേന്ദ്രം. പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ഭൂചലനം ജനങ്ങളില്‍ ഭീതിയുണ്ടാക്കി. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ പലരും വീടുകള്‍ വിട്ട് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു.

അത്യാവശ്യ സേവനങ്ങള്‍ക്കായി ബന്ധപ്പെടാന്‍ 112 എന്ന ഹെല്‍പ്പ് നമ്പറില്‍ ബന്ധപ്പെടാന്‍ ഡല്‍ഹി പൊലീസ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ഭൗമോപരിതലത്തില്‍ നിന്നും 5 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡെല്‍ഹി-എന്‍സിആര്‍ ഭൂകമ്പ മേഖല നാലില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മിതമായതും ശക്തവുമായ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നതാണ്.

 

Continue Reading

india

യുപിയില്‍ കോഴിവണ്ടി മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ കോഴികളെ മോഷ്ടിച്ച് ജനങ്ങള്‍

അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും തിരിഞ്ഞു നോക്കാതെ പരമാവധി കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം

Published

on

ഉത്തര്‍പ്രദേശില്‍ കോഴികളുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എന്നാല്‍ ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാന്‍ ഓടിക്കൂടിയ ജനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും തിരിഞ്ഞു നോക്കാതെ പരമാവധി കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം. .

അപകടസ്ഥലത്ത് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡ്രൈവര്‍ സലീമും സഹായി കലീമും അമേത്തിയില്‍ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അഡീഷണല്‍ എസ്പി അജയ് കുമാര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

Trending