Connect with us

kerala

വഖഫ് നിയമ ഭേദഗതി; ജെപിസി റിപ്പോര്‍ട്ട് അട്ടിമറിച്ച കേന്ദ്ര നടപടിക്കെതിരെ കക്ഷി നേതാക്കളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍

ബിജെപി ഏറെ പ്രാകൃത സ്വഭാവത്തിലാണ് ജെപിസി റിപ്പോര്‍ട്ട് മാറ്റിയതെന്നും എല്ലാ പാര്‍ലമെന്റ് മര്യാദയും ലംഘിച്ചെന്നും ഇ.ടി കുറ്റപ്പെടുത്തി

Published

on

വഖഫ് നിയമ ഭേദഗതിയില്‍ ജെപിസി റിപ്പോര്‍ട്ട് അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ബിജെപി ഏറെ പ്രാകൃത സ്വഭാവത്തിലാണ് ജെപിസി റിപ്പോര്‍ട്ട് മാറ്റിയതെന്നും എല്ലാ പാര്‍ലമെന്റ് മര്യാദയും ലംഘിച്ചെന്നും ഇ.ടി കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന വിധത്തില്‍ സ്റ്റീം റോളര്‍ പ്രയോഗമാണ് സര്‍ക്കാര്‍ നടത്തിയത്.

പാര്‍ലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിയമ നിര്‍മാണമാണ്. നിയമനിര്‍മാണത്തെ തകര്‍ക്കുന്നതിലൂടെ പാര്‍ലമെന്റിനെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയില്‍ ഇപ്പോള്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാണ പ്രക്രിയ അപകടത്തിലേക്ക് നീങ്ങുകയാണ്. ഈ നയത്തെ ശക്തമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എതിര്‍ക്കുമെന്നും ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് ഇ.ടി വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ ജെപിസി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നത് അവരുടെ ദുരുദ്ദേശ്യം കൊണ്ട് മാത്രമാണ്. ലോക്സഭയില്‍ മൂന്നും രാജ്യസഭയില്‍ രണ്ടും അടക്കം 5 എംപിമാര്‍ ഉള്ള പാര്‍ട്ടിയെ ഈ കമ്മിറ്റിയില്‍ എടുക്കാതെ ഒരംഗം മാത്രമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്. വഖഫ് പോലുള്ള കമ്മിറ്റിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ഒരു അംഗത്തെ എടുക്കാതിരിക്കാനുള്ള അയോഗ്യത എന്താണെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും യോഗത്തില്‍ ഇ.ടി ആവശ്യപ്പെട്ടു.

ഇപ്രാവശ്യം ഹജ്ജിനു പോകുന്നവരോടും സര്‍ക്കാര്‍ കാണിക്കുന്നത് വലിയ ക്രൂരതയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിനു പോകുന്ന എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോടാണ്. യു.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ എംബാര്‍ക്കേഷന്‍ പോയിന്റായി കണക്കാക്കുന്നത് കോഴിക്കോടാണ്. കേരളത്തിന്റെ ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നതും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് കരിപ്പൂരിലാണ്. കണ്ണൂരിലും കൊച്ചിയിലുമുള്ള വിമാന ചാര്‍ജിനേക്കാള്‍ 40000 രൂപ കൂടുതലായി ഓരോ ഹാജിയും എയര്‍ ഇന്ത്യക്ക് ടിക്കറ്റ് ചാര്‍ജ് ആയി കൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. അദ്ദേഹം ആശ്വാസകരമായിട്ടാണ് സംസാരിച്ചതെങ്കിലും ഇതുവരെ അക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. അത് അടിയന്തര പ്രാധാന്യത്തോടെ കൂടി പരിഹരിയ്ക്കണമെന്നും എം.പി യോഗത്തില്‍ വ്യക്തമാക്കി. യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ധ, രാജ്നാഥ് സിംഗ്, കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘവള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോഡ്, കുളം നിര്‍മാണങ്ങളുടെ മറവില്‍ ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകം

കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി

Published

on

ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകമായി നടക്കുന്നുണ്ടെന്ന് ജിയോളജി വകുപ്പ്. റോഡ്കളുടെയും കുളങ്ങളുടേയും നിര്‍മാണങ്ങളുടെ മറവില്‍ പാറ പൊട്ടിച്ച് കടത്തിയതായി ജിയോളജി വകുപ്പ് വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി.

ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലാണ് ഏറ്റവും പ്രധാനമായി ഖനനം നടന്നിരിക്കുന്നത്. 2022 മുതല്‍ വ്യാപകമായ രീതിയില്‍ അനധികൃത ഖനനവും പാറപൊട്ടിക്കലും മണ്ണെടുപ്പും നടന്നിട്ടുണ്ട്. കുളം നിര്‍മ്മാണത്തിന്റെ മറവിലാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പാറ പൊട്ടിച്ചു കടത്തിയിട്ടുള്ളത്.

ജില്ലയില്‍ പാറ പൊട്ടിച്ച് കുളം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ഒരാള്‍ക്ക് മാത്രമായിരുന്നെങ്കിലും നിരവധിപേര്‍ പാറ പൊട്ടിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് പ്രതികരിച്ചു.

അനധികൃത ഖനന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ 10 ജില്ലകളിലെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി. ജോലിഭാരം പരിഹരിക്കാന്‍ എന്ന പേരിലാണ് സ്ഥലംമാറ്റം. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. പാറ ഖനനം അന്വേഷിച്ചിരുന്ന രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പകരം ഇടുക്കിയില്‍ ആരേയും നിയമിച്ചിട്ടില്ല.

Continue Reading

kerala

ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശബരി എക്‌സ്പ്രസ് വൈകും

ഫെബ്രുവരി 21, 24, 26, 28 തീയതികളില്‍

Published

on

വിവിധയിടങ്ങളിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 21, 24, 26, 28 തീയതികളില്‍ തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് (17229) മൂന്ന് മണിക്കൂര്‍ 25 മിനിറ്റ് വൈകിയാണ് ഓടുകയെന്ന് റെയില്‍വേ അറിയിച്ചു.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ അനിശ്ചിതകാല ധര്‍ണ പന്ത്രണ്ടാം ദിനത്തിലേക്ക്

ആശവര്‍ക്കര്‍മാരുടെ പ്രതിഷേധ മഹാസംഗമത്തിന് പിന്നാലെ ഇവര്‍ക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് രംഗത്തെത്തുന്നത്

Published

on

ആശാവര്‍ക്കര്‍മാരുടെ അനിശ്ചിതകാല ധര്‍ണ പന്ത്രണ്ടാം ദിനത്തിലേക്ക്.ആശവര്‍ക്കര്‍മാരുടെ പ്രതിഷേധ മഹാസംഗമത്തിന് പിന്നാലെ ഇവര്‍ക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് രംഗത്തെത്തുന്നത്.

നേരത്തെ ആശവര്‍ക്കര്‍മാരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും കുടിശ്ശിക വേതനം നല്‍കുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ മാത്രമെ സമരം പിന്‍വലിക്കുകയുള്ളുവെന്നുമാണ് ആശാവര്‍ക്കാര്‍മാരുടെ നിലപാട്. വേതനം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.

Continue Reading

Trending