Connect with us

kerala

ആലുവയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി വയോധിക ജീവനൊടുക്കി

ശാന്ത മണിയമ്മയാണ് (71) മരിച്ചത്

Published

on

ആലുവയില്‍ വയോധിക ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. ശാന്ത മണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വയോധിക ചാടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

kerala

ഷൈനെ മൂന്ന് എസിപിമാര്‍ ചോദ്യം ചെയ്യുന്നു; വാട്ട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കുന്നു

ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ പിന്നിട്ടു.

Published

on

ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ പിന്നിട്ടു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പൊലീസ് പരിശോധിച്ചു വരുന്നു.

ഇന്ന് രാവിലെ 10.30ന് ഹാജരാവാനാണ് പൊലീസ് പറഞ്ഞതെങ്കിലും ഷൈന്‍ അരമണിക്കൂര്‍ നേരത്തെ എത്തിയിരുന്നു. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചത്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്.

അതേസമയം സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.

എന്തിനാണ് ഓടി രക്ഷപ്പെട്ടതെന്നതടക്കം 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി പൊലീസ് തയാറാക്കിയിരുന്നു.

നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം.

 

Continue Reading

kerala

മലപ്പുറത്ത് വീടിനുള്ളില്‍ ഇരുപതുകാരി ജീവനൊടുക്കിയ നിലയില്‍

Published

on

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ (20) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മെഹറുബയെ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎ ഉര്‍ദു വിദ്യാര്‍ത്ഥിനിയാണ് മെഹറുബ.

Continue Reading

kerala

കൊല്ലത്ത് വിവിധ പാര്‍ട്ടികളുടെ കൊടികള്‍ നശിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കൊല്ലത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നശിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍.

Published

on

കൊല്ലത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നശിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ഇടത്തറപണ സ്വദേശിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ രെജീവ് ആണ് അറസ്റ്റിലായത്.

ആയുര്‍ ഇളമാട് ഇടത്തറപണയിലാണ് സംഭവം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് രെജീവിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഇപ്പോള്‍ പൊലീസും യിലെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

 

 

Continue Reading

Trending