Connect with us

kerala

കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ സംഘപരിവാറുകാരനേ ഇങ്ങനെ പറയാന്‍ കഴിയൂ !

ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്‍ ഭയചകിതമാക്കുന്നത്

Published

on

താനൂര്‍ ബോട്ട് ദുരന്തം സംബന്ധിച്ച വാര്‍ത്തക്ക് താഴെ ചിരിയുടെ ഇമോജിയും മലപ്പുറമല്ലേ ,കുഴപ്പമില്ല എന്ന കമന്റുമായി സംഘപരിവാറുകാര്‍. ആറ് പിഞ്ചുകുട്ടികളടക്കം 22 പേര്‍ മരണപ്പെട്ട് കേരളം ഔദ്യോഗിക ദു:ഖാചരണം നടത്തുമ്പോള്‍ മനുഷ്യനായി പിറന്നവര്‍ക്കല്ലാതെ ഇങ്ങനെ പറയാനും എഴുതാനും കഴിയുമോ എന്ന് ചോദിക്കുകയാണ് മലയാളികള്‍.ഇതിനെതിരെ വലിയ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.

നെറ്റിസണ്‍ സി.എന്‍ ജയരാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

‘നിഖില്‍ നേമം ഒറ്റപ്പെട്ട പ്രതിഭാസമല്ല. സംഘപരിവാര്‍ വിഷം കുത്തിവെച്ച് കുത്തിവെച്ച് ഉണ്ടാക്കിയ മനുഷ്യ രൂപങ്ങളില്‍ ഒന്നാവണം …
അഥവാ ഇനിയും പുറത്തു കൊണ്ടു വരേണ്ട fake id ആവണം ….
Nikhil Nemam എന്ന സാമൂഹ്യ fb id  ഗുണഗണമായി പ്രഖ്യാപിച്ചിട്ടുള്ളത് താന്‍ ആര്‍ എസ് എസുകാരനാണെന്നാണ് …
കേരളാ സ്റ്റോറിയെ കുറിച്ച് അനുരാഗ് ഠാക്കുറും മോദിയും ഒക്കെ നടത്തുന്ന പ്രസംഗ ഭാഗങ്ങള്‍ വരെ ഉദ്ധരിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടു….
ഇയാള്‍  ചാനല്‍ താനൂരിലെ മരണം പതിനൊന്നായ നേരം ഇട്ട പോസ്റ്റിന് കീഴെ മലപ്പുറത്താണ് ദുരന്തമെന്നതിനാല്‍ സന്തോഷിച്ചിരിക്കുന്ന പ്രതികരണം ഇട്ടിരിക്കുന്നതാണ് താഴെ കൊടുത്തിരിക്കുന്നത്…
സാധാരണ ഇത്തരം ജന്തുക്കള്‍ വിഷം സ്വയം വമിച്ചു പോയാലും പിന്നീടത് മായിച്ചു കളയും ….
ഞാനിത് എഴുതുന്നതിന് തൊട്ടു മുന്‍പ് നോക്കിയപ്പോഴും അതവിടെ കിടക്കുന്നുണ്ടായിരുന്നു ….
പ്രാണന്‍ പോകുന്നതു കണ്ട് ചിരിക്കാന്‍ തോന്നുന്ന ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്‍ ഭയചകിതമാക്കുന്നത് ….

 

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളിലും ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ച

ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനും എതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉറപ്പായി.

Published

on

ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങളിലും ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ച. ‘എ ക്ലാസ്’ മണ്ഡലമായി ബിജെപി വിലയിരുത്തിയ മണ്ഡലത്തില്‍ പതിനായിരത്തില്‍ അധികം വോട്ടുകളാണ് നഷ്ടമായത്. 65ാം നമ്പര്‍ ബൂത്തില്‍ കഴിഞ്ഞ വര്‍ഷം 931 വോട്ട് ലഭിച്ചിടത്ത് 764 വോട്ട് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് പാലക്കാട്ട് നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനും എതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉറപ്പായി.

മൂത്താന്‍തറ പോലെയുള്ള ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. നഗരഭരണം കൈയ്യാളുന്ന ബിജെപിക്ക് നഗരത്തിലുണ്ടായത് 10,000 ത്തിലധികം വോട്ടിന്റെ കുറവ്.

പഞ്ചായത്തുകളില്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്ന ബിജെപി അവകാശവാദവും പാളി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ തുടങ്ങിയ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എസ്എസ് രംഗത്തിറങ്ങിയെങ്കിലും ശക്തി കേന്ദ്രങ്ങളിലെ ചോര്‍ച്ച തടയാന്‍ പോലും ആയില്ല. 3859 വോട്ടിന്റെ നേരിയ തോല്‍വിയില്‍ നിന്ന് വലിയ തകര്‍ച്ചയിലേക്ക് പാര്‍ട്ടി പോയി.

എതിര്‍പ്പ് മറികടന്ന് സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയ കെ. സുരേന്ദ്രന്റെ രക്തത്തിനായി എതിര്‍വിഭാഗം മുറവിളി ഉയര്‍ത്തും. എല്ലായിപ്പോഴും സ്ഥാനാര്‍ഥിയാക്കുന്നുവെന്ന പരാതിയുള്ള സി. കൃഷ്ണകുമാറിന് ഇനി മത്സരിക്കാന്‍ അവസരം കിട്ടുമോ എന്നും കണ്ടറിയണം.

അതേസമയം ന്യൂനപക്ഷ കേന്ദ്രീകൃതമായ ബൂത്തുകളില്‍ യുഡിഎഫിന് വോട്ട് വര്‍ധിച്ചു. വെണ്ണക്കര, പുതുപ്പള്ളിത്തെരുവ് ബൂത്തുകളിലാണ് വോട്ട് വര്‍ധിച്ചത്.

Continue Reading

kerala

മസ്റ്ററിങ് നടത്തിയില്ല; മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്

നവംബര്‍ 30-നു സമയപരിധി തീരും.

Published

on

ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. ഒട്ടേറെ അവസരം മസ്റ്ററിങ്ങിന് നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. നവംബര്‍ 30-നു സമയപരിധി തീരും.

11,36,315 ഗുണഭോക്താക്കളാണ് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി ജില്ലയിലുള്ളത്.  9,75,880 പേര്‍ മസ്റ്ററിങ് നടത്തി. ഇനി ബാക്കിയുളളത് 1,60,435 പേരാണ്.  മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, ഇതരസംസ്ഥാനത്തുള്ളവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.

റേഷന്‍ കാര്‍ഡില്‍നിന്ന് വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ നീക്കില്ല.കിടപ്പുരോഗികള്‍ , അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.

Continue Reading

kerala

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

Published

on

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പുതുപ്പള്ളിയില്‍ എത്തി  ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. രാഹുല്‍ പുതുപ്പളളിയിലെത്തിയത് രാവിലെ 10 മണിയോട് കൂടിയാണ്. രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പൊതു പരിപാടികളിലും മറ്റന്നാള്‍ മുതല്‍ രാഹുല്‍ പങ്കെടുക്കും. പാലക്കാട് യുഡിഎഫ് നിലനിര്‍ത്തിയത് നേതൃത്വം പോലും കണക്ക് കൂട്ടാത്ത ഭൂരിപക്ഷത്തോടെയാണ്.

Continue Reading

Trending