Connect with us

kerala

മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ക്രിമിനല്‍ കേസ്; സാധാരണക്കാരായ സ്ത്രീകളുടെ പരാതി പൊലീസ് പരിഗണിക്കുന്നില്ലെന്ന് വി.ടി ബല്‍റാം

മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ് രീതിക്കെതിരെ ഫെയ്‌സുബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് ഇടതുപക്ഷ സഹയാത്രികരടക്കം പരസ്യമായി പറയുന്ന അവസ്ഥയായെന്നും ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും വി.ടി ബല്‍റാം ആരോപിച്ചു.

Published

on

യൂട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായരെക്കൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും മാപ്പു പറയിച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരുന്ന നേരിയ പരാമര്‍ശങ്ങളില്‍ ഒരു സൈബര്‍ സഖാവിന്റെ പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പൊലീസിന് വ്യഗ്രതയാണെന്നും എന്നാല്‍ സാധാരണ സ്ത്രീകളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് താല്‍പര്യം കാണിക്കില്ലെന്നും വി.ടി ബല്‍റാം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ് രീതിക്കെതിരെ ഫെയ്‌സുബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് ഇടതുപക്ഷ സഹയാത്രികരടക്കം പരസ്യമായി പറയുന്ന അവസ്ഥയായെന്നും ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും വി.ടി ബല്‍റാം ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം

സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയേക്കുറിച്ചുള്ള നേരിയ പരാമര്‍ശങ്ങള്‍ക്ക് പോലും ഏതെങ്കിലും സൈബര്‍ സഖാവിന്റെ പരാതിയിന്മേല്‍ ഗുരുതരമായ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് വല്ലാത്ത വ്യഗ്രതയാണ്. പ്രതിയാക്കപ്പെടുന്നവര്‍ വിദേശത്താണെങ്കില്‍ നാട്ടിലുള്ള അവരുടെ പ്രായമായ മാതാപിതാക്കളെ വരെ വിരട്ടാനും ബുദ്ധിമുട്ടിക്കാനും പോലീസിന് വല്ലാത്തൊരു ആവേശവുമാണ്. ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് പല പോലീസ് ഉദ്യോഗസ്ഥരും പറയാറുമുണ്ട്. ഭരണകൂടത്തിന് താത്പര്യമുള്ള ചില സെലിബ്രിറ്റീസിന്റെ കാര്യത്തിലും പോലീസിന്റെ ഈ ആവേശം കാണാറുണ്ട്.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകള്‍ എത്ര പരാതിപ്പെട്ടാലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇവിടത്തെ പോലീസിന് ഒരു താത്പര്യവും കാണുന്നില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് പല അനുഭവസ്ഥരും, ഇടതുപക്ഷ സഹയാത്രികരടക്കം, പരസ്യമായി പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒരു ആധുനിക സമൂഹത്തില്‍ ഒട്ടും അഭിലഷണീയമല്ല. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഒരു നാടിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ ആരംഭമാണ്.

സ്ത്രീകളെ അവഹേളിക്കുന്ന വിഡിയോയുടെ പേരില്‍ തിരുവനന്തപുരത്തെ ആ ‘ഡോക്ടര്‍’ക്കെതിരെ പോലീസില്‍ മുന്‍പേ പരാതി ലഭിച്ചിട്ടുണ്ടായിരുന്നു എങ്കില്‍ അക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടിയേക്കുറിച്ച് പോലീസ് മേധാവി തന്നെ നേരിട്ട് വിശദീകരണം നല്‍കാന്‍ തയ്യാറാകണം. പരാതി ലഭിച്ചിട്ടും പോലീസ് വീഴ്ച വരുത്തിയാണെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് പോലീസ് സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. അഭിഭാഷകയുടെ ഇടതു കവിളില്‍ രണ്ടു തവണ പ്രതി അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. മോപ്സ്റ്റിക് കൊണ്ടും മര്‍ദിച്ചതായി അഭിഭാഷക പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. അതേസമയം, ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Continue Reading

kerala

നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മരണം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കൊലപാതക കേസില്‍ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വിനയകുമാര്‍, മോഹന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിഐഎസ്എഫ് വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ എടുക്കും.

ഹോട്ടല്‍ ജീവനക്കാരനായ ഐവാന്‍ ജിജോയെ മനഃപൂര്‍വം വാഹനമിടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്‍, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Continue Reading

Trending