Connect with us

kerala

ഈ സര്‍ക്കാരിന് സല്‍പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി അഞ്ചുവര്‍ഷത്തിനിടെ ജലീലിന്റെ ഭാഗത്തു നിന്നുണ്ടായോ; വിടി ബല്‍റാം

ഓരോ കാലത്തും ഇദ്ദേഹം ചെയ്തുവയ്ക്കുന്ന വൃത്തികേടുകള്‍ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുര്‍വ്വിധിയാണ് ഇടതുപക്ഷാനുഭാവികളായ പാവങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നത്.

Published

on

 

വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:
സ്വന്തമായി ഒരു പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത കെ.ടി.ജലീല്‍ മൂന്ന് തവണയായി എല്‍ഡിഎഫ് എംഎല്‍എയാണ്. അഞ്ച് വര്‍ഷത്തോളമായി മന്ത്രിയും. ഞാന്‍ മുന്‍പൊരിക്കല്‍ ചോദിച്ചിരുന്നത് പോലെ ഈ സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി ഈ അഞ്ച് വര്‍ഷത്തിനിടയില്‍ മന്ത്രി ജലീലിന്റെ ഭാഗത്തു നിന്നുണ്ടായതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? ഇല്ലെന്ന് മാത്രമല്ല, ഓരോ കാലത്തും ഇദ്ദേഹം ചെയ്തുവയ്ക്കുന്ന വൃത്തികേടുകള്‍ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുര്‍വ്വിധിയാണ് ഇടതുപക്ഷാനുഭാവികളായ പാവങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന് രാജിവച്ച് പുറത്ത് പോകേണ്ടി വന്നത് അദ്ദേഹം നടത്തിയ ബന്ധു നിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ജലീലിനെതിരെ ഉയര്‍ന്നത് ബന്ധു നിയമനം മാത്രമല്ല മാര്‍ക്ക് തട്ടിപ്പ്, സര്‍വ്വകലാശാല നിയമ ലംഘനം മുതല്‍ ഇപ്പോള്‍ കള്ളക്കടത്ത്, നയതന്ത്ര ചട്ടലംഘനം അടക്കമുള്ള നിരവധി ഗുരുതര വിഷയങ്ങളാണ്.
ഭരണഘടന പ്രകാരം ഒരു മന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് ‘ഗവര്‍ണറുടെ പ്ലെഷര്‍’ അയാള്‍ക്ക് മേല്‍ ഉള്ള കാലത്തോളം മാത്രമാണ്. എന്നാല്‍ നേരത്തേ സര്‍വ്വകലാശാല മാര്‍ക്ക് ദാന വിഷയത്തില്‍ ബഹു.ഗവര്‍ണര്‍ രേഖാമൂലം അതൃപ്തി പ്രകടിപ്പിച്ചയാളാണ് മന്ത്രി ജലീല്‍. ഇപ്പോഴിതാ രാജ്യദ്രോഹപരമായ മാനങ്ങളുള്ള ഒരു കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയായും കെ ടി ജലീല്‍ മാറിയിരിക്കുന്നു.
ഇത്രയൊക്കെയായിട്ടും ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബ്ബന്ധിതനാക്കുന്ന ചേതോവികാരമെന്താണ്? ജലീല്‍ രാജി വച്ചാല്‍ അധികം വൈകാതെ ആ കുന്തമുന തനിക്ക് നേരെയും നീളുമെന്നുള്ള മുഖ്യമന്ത്രിയുടെ അപായഭീതി മാത്രമാണോ കാരണം? അതോ ജലീല്‍ ഇടനിലക്കാരനായിരിക്കുന്ന മറ്റേതെങ്കിലും സ്ഥാപിത ശക്തികള്‍ പിണങ്ങുമെന്നുള്ള ഭയമാണോ?
കെ.ടി. ജലീലിനെ വച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ/ചില വിഭാഗങ്ങളെ എല്‍ഡിഎഫിനോടടുപ്പിക്കാന്‍ കഴിയും എന്ന് പിണറായി വിജയനും സിപിഎമ്മും ധരിച്ചു വച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ തിരുത്താനാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ മുന്നോട്ടു വരേണ്ടത്. തന്റെ ഹീന പ്രവൃത്തികള്‍ക്ക് മറയൊരുക്കുന്നതിനായി ആളുകളുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും ദുരുപയോഗിക്കുക എന്ന പതിവു തന്ത്രം പുറത്തെടുക്കാന്‍ ഇത്തവണയെങ്കിലും ജലീല്‍ തയ്യാറാവില്ല എന്നും പ്രതീക്ഷിക്കുന്നു.

 

india

സംവരണ പട്ടിക പുതുക്കേണ്ട സമയം അതിക്രമിച്ചു: അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി

Published

on

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ത്തി​ന് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ന് സ​മു​ദാ​യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ഭാ​വം കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​വ​ര​ണ പ​ട്ടി​ക ഉ​ട​ൻ പു​തു​ക്ക​ണ​മെ​ന്നും അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​യ എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് സം​വ​ര​ണം വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണ്.

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 16 പ്ര​കാ​രം സം​വ​ര​ണ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഏ​ത് സ​മു​ദാ​യ​ത്തി​നാ​ണ് മ​തി​യാ​യ പ്രാ​തി​നി​ധ്യ​മു​ള്ള​തെ​ന്നോ കു​റ​വു​ള്ള​തെ​ന്നോ വ്യ​ക്ത​മാ​ക്കു​ന്ന ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​റി​ന്റെ കൈ​യി​ലി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​പ്പോ​ഴും അ​ർ​ഹ​രാ​യ സ​മു​ദാ​യ​ങ്ങ​ൾ​ക്കും വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​വ​സ​ര​ങ്ങ​ളും പ്രാ​തി​നി​ധ്യ​വും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

kerala

ലഹരിക്കെതിരെ ചെറിയ പെരുന്നാൾ ദിനത്തിൽ എസ്.കെ.എസ്.എസ്.എഫിന്റെ ബഹുജന പ്രതിജ്ഞ

ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്വദര്‍ മുഅല്ലിം നേതൃത്വം നല്‍കും.

Published

on

ലഹരിയെ തുരത്താം, ജീവിതം തിരുത്താം എന്ന മെസേജുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാള്‍ നിസ്‌കാര ശേഷം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ നടക്കും.

ബ്രാഞ്ച്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രതിജ്ഞക്ക് മഹല്ല് ഭാരവാഹികള്‍, ഖത്വീബ്, മദ്‌റസ, സുന്നി യുവജന സംഘം ഭാരവാഹികള്‍, സ്ദര്‍ മുഅല്ലിം നേതൃത്വം നല്‍കും. മഹല്ലിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് കൂടി ആഘോഷ ദിനത്തില്‍ ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുകയും അതത് പ്രദേശങ്ങളില്‍ ബോധവത്ക്കരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്.

റമദാനിന് ശേഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം എത്തുന്ന തരത്തില്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.

ജനകീയ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22ന് താമരശ്ശേരിയില്‍ വെച്ചാണ് നടന്നത്. ലഹരിക്കെതിരെ ജനകീയ ജാഗ്രത സമിതികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സംഘടന മുന്‍കയ്യെടുത്ത് ജനപ്രതിനിധികളേയും പൗരപ്രമുഖരേയും മറ്റും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും.കുടുംബകം (കുടുംബ സംഗമം), ലഹരിക്ക് അടിമയായവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ക്യാമ്പുകള്‍, സഹവാസ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.

കൗമാരക്കാരായ വിദ്യാര്‍ഥികളുടെ പ്രത്യേക കേഡറ്റ് കാമ്പയിന്‍ കാലയളവില്‍ രൂപികരിക്കും. ഇബാദ് ഖാഫില, പോസ്റ്റര്‍ റീല്‍സ് നിര്‍മ്മാണ മത്സരങ്ങള്‍, ജില്ലാതല പാനല്‍ ടോക്, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ജനജാഗ്രത സദസ്സ് തുടങ്ങിയവ നടക്കും. ലഹരി മുക്ത സമൂഹത്തിന്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്‌കരിച്ച പദ്ധതികളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കും.

ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും അഭ്യര്‍ഥിച്ചു.

Continue Reading

Trending