Connect with us

kerala

വി.എസ്- പിണറായി വിഭാഗിയതയിലും സി.പി.എമ്മിന് തണലായ നേതൃപാടവം

അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.

Published

on

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ബ്ലോക്കിലെ പ്രശസ്തമായ ‘വാര്‍ത്താ മൂല’യില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായിക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് തൊടുത്തുവിട്ട ആയുധങ്ങള്‍ 2006-11 കാലത്ത് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിരുന്നു. ലാവ്‌ലിന്‍ കേസ് പിണറായിയുടെ തലക്കുചുറ്റും വലംവെക്കുമ്പോള്‍ പ്രതിപക്ഷത്തെക്കാള്‍ ശക്തമായി വി.എസ് അങ്കത്തിനിറങ്ങി. അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.

അതുകൊണ്ടുതന്നെ കേരളത്തില്‍ സി.പി.എം നേരിട്ട ഏറ്റവും കടുത്ത ആ പ്രതിസന്ധിക്കാലത്ത് വി.എസിനും പിണറായിക്കുമിടയിലെ അനുരഞ്ജനത്തിന്റെ സൗമ്യമുഖമായി കോടിയേരി നിറഞ്ഞുനിന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി ശിക്ഷിക്കപ്പെടുമെന്നുവരെ ഒരു ഘട്ടത്തില്‍ പരസ്യപ്രസ്താവന നടത്തിയ വി.എസിനൊപ്പം മന്ത്രിസഭയിലിരിക്കുമ്പോള്‍ത്തന്നെ സി.പി.എം രാഷ്ട്രീയത്തില്‍ വിഭാഗീയത ആളിക്കത്താതിരിക്കാന്‍ കോടിയേരിയുടെ ഇടപെടലിന് കഴിഞ്ഞു. ഏകദേശം രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന വിഭാഗീയതയുടെ ചരിത്രമാണ് വി.എസ്- പിണറായി പക്ഷങ്ങളുടെ ബാക്കിപത്രം. ആ സാഹചര്യത്തിലൊക്കെ കോടിയേരിയാണ് കേരളത്തിലെ സി.പി.എമ്മിനെ നിലനിര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം.

2015ലെ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് അടക്കം സംഭവങ്ങള്‍ ഈ വിഭാഗീയത പരസ്യമാക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും പാര്‍ട്ടി തര്‍ക്കങ്ങളില്‍ മധ്യസ്ഥന്റെ റോളണിഞ്ഞ കോടിയേരി പാര്‍ട്ടിയെ തകര്‍ച്ചയുടെ പടിക്കല്‍ നിന്ന് പിടിച്ചുകയറ്റി. പിണറായിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടപ്പോഴും വി.എസിനെ പിണക്കാതെ പരിഹാരം എന്നതായിരുന്നു കോടിയേരിയുടെ നയം. വി.എസിനെതിരായ അച്ചടക്ക നടപടികളെ തള്ളുന്നതിലൂടെ വലിയ പൊട്ടിത്തെറിയാണ് അന്ന് കോടിയേരി ഒഴിവാക്കിയത്.

അന്ന് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നിന്ന് വിടപറഞ്ഞ കോടിയേരി പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായി തിരിഞ്ഞു. 2018ല്‍ തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും പാര്‍ട്ടിയുടെ തലവനായി. എന്നാല്‍ 2019 ഒക്‌ടോബറില്‍ സ്ഥിരീകരിച്ച ക്യാന്‍സര്‍ രോഗം പലതവണ കോടിയേരിയുടെ വഴിമുടക്കി.

പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തപ്പോള്‍ പോലും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും കോടിയേരി തന്നെയായിരുന്നു അധ്യക്ഷന്‍. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നണിയില്‍ നിന്ന് ചുക്കാന്‍ പിടിച്ചു. ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ തുടര്‍ഭരണവും സാധ്യമായി. അവിടേക്ക് എത്താന്‍ കഴിയുന്ന തരത്തില്‍ സംഘടനയെ ഉടച്ചുവാര്‍ത്തതിന്റെ നേട്ടവുമായി കോടിയേരി സെക്രട്ടറി സ്ഥാനത്തു തിരികെയെത്തി. ഭരണത്തുടര്‍ച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നപ്പോള്‍, പാര്‍ട്ടി തലപ്പത്ത് കോടിയേരി മൂന്നാമൂഴത്തിനിറങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്ഐ ചമഞ്ഞ് കടക്കാരില്‍ നിന്നും പണം തട്ടിയ സംഭവം; യുവാവ് അറസ്റ്റില്‍

ട്രാഫിക് എസ്ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്ഐയാണെന്നും പറഞ്ഞ് പണം വാങ്ങി മുങ്ങിയ ആളെയാണ് പിടികൂടിയത്.

Published

on

എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ കടക്കാരില്‍ നിന്നും പണം കടം വാങ്ങി കടന്നു കളഞ്ഞ തട്ടിപ്പുകാരനെ പിടികൂടി. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ട്രാഫിക് എസ്ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ കടക്കാരില്‍ നിന്നും പണം വാങ്ങി മുങ്ങിയ ആളെയാണ് തളിപ്പറമ്പില്‍ നിന്നും ഞായറാഴ്ച്ച രാവിലെ വ്യാപാരി നേതാക്കള്‍ പിടികൂടിയത്. രാവിലെ തളിപ്പമ്പിലെ ഒരു കടയില്‍ ചെന്ന് സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.

സമൂഹമാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനാല്‍ പണം ചോദിച്ചെത്തിയപ്പോള്‍ തട്ടിപ്പ് വേഗത്തില്‍ മനസിലാക്കാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ് ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. മന്നയിലുള്ള കള്ള്ഷാപ്പിന് സമീപം ചിപ്‌സ് വില്‍പ്പന നടത്തിയിരുന്ന ജയ്‌സണ്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

 

Continue Reading

kerala

ആലുവയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു

ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.

Published

on

ആലുവ തോട്ടുമുക്കത്ത് ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. ഐ ബെല്‍ ഷോറൂമിനാണ് തീപിടിച്ചത്. ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂര്‍ണമായി കത്തിനശിച്ചു. തീയണയ്ക്കാനുള്ള ഫയര്‍ഫോഴ്സിന്റെ ശ്രമം തുടരുന്നു. ഞായറാഴ്ച ആയതിനാല്‍ ജീവനക്കരാരും ഷോറൂമിലില്ലാത്തതും വന്‍ അപകടം ഒഴിവാക്കി.

രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ യൂണീറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. റോഡിലേക്ക് ഗ്ലാസുകളും മറ്റും പൊട്ടി തെറിച്ച് വീഴുന്നുണ്ട്. ഐ ബെല്ലിന്റെ ഗോഡൗണിനാണ് തീപിടിച്ചിരിക്കുന്നത്.

എന്നാല്‍ തീപടര്‍ന്ന് പിടിച്ചതെങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് കടയ്ക്ക് തീപിടിച്ചത്. അകത്തേക്ക് കയറുകയെന്നത് ശ്രമകരമാണ്. രണ്ടാം നിലയില്‍ തീപടര്‍ന്ന് പിടിച്ചിരിക്കുകയാണ്.

ഉച്ചയോടെയാണ് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അഗ്നിിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

 

 

 

Continue Reading

kerala

മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങ്; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍

തലയില്ലാത്ത തെങ്ങായി മുഖ്യമന്ത്രി മാറിയിട്ടുണ്ടെന്ന വസ്തുത അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും അത് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

Published

on

വാ പോയ കോടാലിയാണ് പി വി അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍. തലയില്ലാത്ത തെങ്ങായി മുഖ്യമന്ത്രി മാറിയിട്ടുണ്ടെന്ന വസ്തുത അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും അത് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. വാ പോയ കോടാലിക്ക് എത്രത്തോളം മൂര്‍ച്ചയുണ്ടെന്ന് 23ാം തിയതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടുത്തെ സിപിഎമ്മിലെ 50 ശതമാനം വോട്ട് പിണറായിക്കെതിരെയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പിണറായിക്കെതിരെയുള്ള വോട്ടണാണെന്നും ഈ കുടുംബാധിപത്യം ഞങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നും ജനങ്ങള്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രയോ നേതാക്കന്‍മാര്‍ ഉണ്ടായിട്ടും മരുമകനാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതെന്നും പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കന്‍മാരെ മുഴുവന്‍ ചവിട്ടി നിര്‍ത്തിയിരിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കെ രാധാകൃഷ്ണനെയോ ആര്‍ ബിന്ദുവിനെയോ തെരഞ്ഞെടുപ്പില്‍ എവിടെയും കണ്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

Continue Reading

Trending