Connect with us

india

അവകാശങ്ങൾ തിരികെ കിട്ടാൻ ഇന്ത്യ മുന്നണിക്ക് വോട്ടുചെയ്യൂ- ജമ്മുകശ്മീരിലെ ജനങ്ങളോട് രാഹുലും പ്രിയങ്കയും

ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Published

on

ജമ്മു കശ്മീരിലെ ജനങ്ങളോട് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ഓരോ വോട്ടും ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നത് ഉറപ്പാക്കുമെന്നും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 24 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തുമാറ്റി അതിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്. ഇത് നിങ്ങളുടെ മുഴുവന്‍ ഭരണഘടനാ അവകാശങ്ങളുടെയും ലംഘനമാണ്. ജമ്മു കശ്മീരിനോടുള്ള അവഹേളനമാണ്, സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വോട്ട് അവകാശം പരമാവധി വിനിയോഗിക്കാനും ഇന്ത്യ മുന്നണിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഭ്യര്‍ഥിച്ചു. എക്സിലൂടെ ആയിരുന്നു അവരുടെ അഭ്യര്‍ഥന.

ജമ്മു കശ്മീരിലെ സഹോരീസഹദോദരന്മാരെ, ഇക്കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നിങ്ങളില്‍നിന്ന് കാര്യങ്ങള്‍ തട്ടിയെടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന പദവി എടുത്തുമാറ്റി, വോട്ട് രേഖപ്പെടുത്താനുള്ള അവകാശവും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവും തട്ടിയെടുത്തു. ജമ്മു കശ്മീരിന്റെ സ്വത്വവും ആത്മാഭിമാനവും തട്ടിയെടുത്തു. അത് മാറ്റാനുള്ള സമയമാണിത്. നിങ്ങളുടെ ഓരോ വോട്ടും ജമ്മു കശ്മീരിനെയും നിങ്ങളുടെ അവകാശങ്ങളെയും ശക്തിപ്പെടുത്തും, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

india

മുംബൈ മുൻ പൊലീസ് മേധാവി സഞ്ജയ് പാണ്ഡെ കോൺഗ്രസിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Published

on

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ മുന്‍ പൊലീസ് മേധാവിയുമായ സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുംബൈയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം. വടക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

മഹാരാഷ്ട്ര ഇന്‍ചാര്‍ജ് രമേശ് ചെന്നിത്തലയുടെയും മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വര്‍ഷ ഗെയ്ക്വാദിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

ഐഐടി-കാന്‍പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 1986 ബാച്ച് ഐപിഎസ് ഓഫീസറുമായ സഞ്ജയ് പാണ്ഡെ 2022 ഫെബ്രുവരി 18-ന് മുംബൈ പൊലീസ് കമ്മീഷണറായി നിയമിതനായി.

Continue Reading

india

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ തീവ്രവാദ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് അധിക്ഷേപിച്ചതിനാണ് നടപടി.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആര്‍രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരൻ അല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതികരിക്കവേ കേന്ദ്രമന്ത്രിയുടെ പരാമർശം. പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവനീത് സിംഗ് ബിട്ടു.

ഞാന്‍ എന്തിന് മാപ്പുപറയണം? പ്രസ്താവനയിൽ ഉറച്ച് ബിട്ടു

രാഹുൽ ഗാന്ധിയെ നമ്പർ വൺ തീവ്രവാദി എന്ന് വിളിച്ചതിൽ തനിക്ക് ഖേദമില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ബിട്ടുവിന്റെ നിലപാട്. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിക്കുകയും അതിൻ്റെ ഫലമായി സംസ്ഥാനത്തിന് തലമുറകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാനെന്തിന് ഖേദിക്കണം? പഞ്ചാബിൽ നമുക്ക് (സിഖ് സമുദായത്തിന്) നമ്മുടെ തലമുറകളെ നഷ്ടപ്പെട്ടു. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരനെന്ന നിലയിൽ ഞാൻ എൻ്റെ വേദന പ്രകടിപ്പിക്കുകയാണ്. ബിട്ടു പറഞ്ഞു. ഇപ്പോൾ താൻ മന്ത്രിയാണെങ്കിലും ഒരു സിഖുക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദമായ തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വിഷയത്തിൽ ആ​ദ്യം മാപ്പ് പറയേണ്ടത് കോൺ​ഗ്രസ് അധ്യക്ഷ്യൻ മല്ലികാർജുൻ ഖാർ​ഗെയാണെന്നായിരുന്നു ബിട്ടുവിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണോ കോൺ​ഗ്രസ് പാർട്ടിക്കുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബിട്ടു ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി പറഞ്ഞത്

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്.

സിഖുകാരനായ വ്യക്തിക്ക് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.

കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. പരാമർശത്തിൽ, കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവയും രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

Continue Reading

india

‘രാഹുല്‍ ഗാന്ധി പോളിഷ് ചെയ്ത ഉത്പന്നം’; മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ജെ.പി. നദ്ദ

‘ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒരു ഉത്പന്നത്തെ പോളിഷ് ചെയ്ത് വീണ്ടും ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ഖാര്‍ഗെ’ എന്നായിരുന്നു ആരോപണം.

Published

on

രാഹുൽ ഗാന്ധിയെ ‘മിനുക്കിയെടുത്ത ഉൽപന്ന’മെന്ന് ആക്ഷേപിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് മറുപടിയായാണ് നദ്ദയുടെ പരാമര്‍ശം. ‘ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒരു ഉത്പന്നത്തെ പോളിഷ് ചെയ്ത് വീണ്ടും ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ഖാര്‍ഗെ’ എന്നായിരുന്നു ആരോപണം.

പ്രധാനമന്ത്രിയെയും ഒ.ബി.സി സമുദായത്തെയും അനാദരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ചരിത്രമെന്ന് വിശേഷിപ്പിച്ചാണ് നദ്ദ ത​ന്‍റെ മറുപടിക്കത്ത് ആരംഭിച്ചത്. പ്രധാനമന്ത്രിക്കെതിരെ അനുചിതമായ ഭാഷ ഉപയോഗിക്കുന്നുവെന്നും എന്ത് നിർബന്ധം കൊണ്ടാണ് രാഹുൽ ഗാന്ധിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നതെന്നും ഖാർഗെയെ ചോദ്യം ചെയ്തു. മോദിയെ ‘മരണത്തി​ന്‍റെ വ്യാപാരി’ എന്ന് പരാമർശിച്ച സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കൾ നടത്തിയ മുൻകാല പരാമർശങ്ങളും എടുത്തിട്ടു. രാജ്യത്തെ ജാതീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരെ ഖാര്‍ഗെ മൗനം പാലിക്കുന്നുവെന്നും നദ്ദ ആരോപിച്ചു.

‘എന്ത് നിര്‍ബന്ധപ്രകാരമാണ് നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. പൊതുജനങ്ങള്‍ നിരസിച്ച ഉൽപന്നത്തെയാണ് നിങ്ങള്‍ പോളിഷ് ചെയ്യുന്നത്. നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് വായിച്ചപ്പോള്‍ യാഥാർഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് തോന്നി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളില്‍ നിങ്ങള്‍ മൗനം പാലിക്കുന്നു – ജെ.പി. നദ്ദ ആരോപിച്ചു.

പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയത്. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പരാമര്‍ശങ്ങളുന്നയിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ അതൃപ്തിയുണ്ടെന്നും കത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ.പി. നദ്ദ ഖാര്‍ഗെക്ക് കത്തെഴുതുന്നത്. രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിനിടെ നടത്തിയ വിമര്‍ശനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെയും രാഹുലിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

Continue Reading

Trending