Connect with us

world

വ്‌ളാദിമിര്‍ പുട്ടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും

68കാരനായ പുട്ടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Published

on

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്‍ അടുത്ത വര്‍ഷം ആദ്യ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞേക്കും. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ പുട്ടിന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അധികാരമൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 68കാരനായ പുട്ടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

37കാരിയായ കാമുകി അലീന കബേവയും രണ്ടു പെണ്‍മക്കളും പുട്ടിനെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയോട് അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പുതിന്‍ പരസ്യപ്പെടുത്തും.

അടുത്തിടെയാണ് പുട്ടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതിന് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പ്രശസ്ത യൂട്യൂബര്‍ കാറപകടത്തില്‍ മരിച്ചു

അമിതവേഗത്തില്‍ ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു.

Published

on

ഡ്രാഗ് റേസിങിലൂടെ ശ്രദ്ധേയനായ യൂട്യൂബര്‍ കാറപകടത്തില്‍ മരിച്ചു. 1Stockf30 എന്ന പേരില്‍ അറിയപ്പെടുന്ന ആന്ദ്രേ ബീഡില്‍ (25) ആണ് മരിച്ചത്. ബുധനാഴ്ചരാവിലെ ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള നാസോ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം. അമിതവേഗത്തില്‍ ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു.

നിയന്ത്രണം വിട്ട് റോഡിന്റെ വലത് വശത്തേക്ക് പോയ വാഹനം ഒരു ലോഹത്തൂണില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അടിയന്തര സേവന ഉദ്യോഗസ്ഥര്‍ എത്തി ബീഡിലിനെ ജമൈക്ക ഹോസ്പിറ്റല്‍ സെന്ററില്‍ എത്തിക്കുകയും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

59500 യൂട്യൂബ് വരിക്കാരും ഇന്‍സ്റ്റഗ്രാമില്‍ 250000 ഫോളോവര്‍മാരും ബീഡിലിനുണ്ട്. സൂപ്പര്‍ കാറുകളുമായുള്ള സ്ട്രീറ്റ് റേസിങ് വീഡിയോകളാണ് ബീഡിലിന്റെ ഉള്ളടക്കങ്ങളില്‍ കൂടുതല്‍. രണ്ട് കാറുകള്‍ തമ്മില്‍ ഓട്ടമത്സരം നടത്തുന്നതിനെയാണ് ഡ്രാഗ് റേസിങ് എന്ന് വിളിക്കുന്നത്.

Continue Reading

india

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്‍ഗാന്ധി

ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ കത്തില്‍ പറയുന്നു. 

Published

on

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്‍ഗാന്ധി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് കത്ത്.

ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നതെന്ന് ഡോണള്‍ഡ് ട്രംപിനയച്ച കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകും എന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ കത്തില്‍ പറയുന്നു.

ആവേശകരമായ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തില്‍ കമല ഹാരിസിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു അവര്‍ക്കുള്ള കത്ത്. ഐക്യത്തിനായുള്ള കമലഹാരിസിന്റെ സന്ദേശം അനേകര്‍ക്ക് പ്രചോദനം ആകുമെന്നും രാഹുല്‍ഗാന്ധി കുറിച്ചു. ബൈഡന്‍ ഭരണത്തിന് കീഴില്‍ ഇന്ത്യയും യുഎസും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള ഇരുകൂട്ടരുടെയും പ്രതിബദ്ധത മ്മുടെ സൗഹൃദത്തെ മുന്നോട്ട് നയിക്കുന്നത് തുടരും – രാഹുല്‍ കുറിച്ചു.

Continue Reading

News

ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ പരാമര്‍ശം നടത്തി; കാനഡയില്‍ ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍

കലാപത്തിന് ആഹ്വാനം ചെയ്യും വിധത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ചാണ് പൂജാരിയെ പുറത്താക്കിയത്.

Published

on

കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂല പ്രക്ഷോഭകര്‍ക്കെതിരെ പരാമര്‍ശം നടത്തിയതില്‍ ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍. ബ്രാംപ്ടണ്‍ ക്ഷേത്രത്തിലെ പൂജാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദു സഭാ മന്ദിറാണ് പൂജാരിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. രജീന്ദര്‍ പര്‍സാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്യും വിധത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ചാണ് പൂജാരിയെ പുറത്താക്കിയത്. നവംബര്‍ ആറിനാണ് പൂജാരിക്കെതിരെ നടപടിയെടുത്തത്.

ബ്രാംപ്ടണിലെ ഹിന്ദുസഭ മന്ദിറിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖലിസ്ഥാന്‍ അനുകൂലികളും ഹിന്ദുക്കളായ ഇന്ത്യന്‍ വംശജരും ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടല്‍ ഉണ്ടാകും വിധം പൂജാരി സംസാരിച്ചെന്നാണ് ആരോപണം. ‘നമ്മള്‍ ആരെയും എതിര്‍ക്കില്ല, എതിര്‍ത്താല്‍ മരിക്കേണ്ടി വരും’ എന്ന് പൂജാരി ഭീഷണി ഉയര്‍ത്തിയെന്നാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഹിന്ദു വിഭാഗത്തിലുള്ളവരും സിഖ് വിഭാഗത്തിലുള്ളവരും ഐക്യത്തോടെ കഴിയുന്ന മേഖലയാണ് ഇവിടമെന്ന് ഏറ്റുമുട്ടലില്‍ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ പറഞ്ഞു.

നേരത്തെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയതിന് പിന്നാലെ കാനഡയിലെ ഇന്ത്യന്‍ വംശജര്‍ തെരുവിലിറങ്ങിയിരുന്നു. ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തില്‍ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ബ്രിട്ടീഷ് കൊളംബിയയിലെ സറേയിയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാനികള്‍ ആക്രമണം നടത്തിയത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ഭക്തര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ലക്ഷ്മി നാരായണ ക്ഷേത്രം. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കാളികളായ ഖലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ യാതൊരുവിധ പ്രതികരണങ്ങളും ട്രൂഡോ നടത്തിയിരുന്നില്ല.

അതേസമയം ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഹരീന്ദര്‍ സോഹിയെന്ന പൊലീസുകാരനെ കാനഡ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ഷേത്രത്തിനുനേരെ നടന്ന പ്രതിഷേധത്തില്‍ ഹരീന്ദര്‍ സോഹിയും ഉള്‍പ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Continue Reading

Trending