Connect with us

kerala

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍

കെ റെയില്‍ പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്”

Published

on

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്‍ . “കാട് ആദിവാസിക്ക് വീടാണ്; കടല്‍ മുക്കുവനും. വീടും നാടും തമ്മില്‍ തിരഞ്ഞെടുക്കാന്‍ ആരും നിര്‍ബന്ധിക്ക പ്പെടാതിരിക്കട്ടെ!”  എന്ന കവി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്റെ പോസ്റ്റിന് ജോണ്‍ ജെയിംസിന് ഇട്ട കമന്റിലാണ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്‍ വ്യക്തമാക്കിയത്.

‘നമ്മുടെ ദുരന്തം നാം എല്ലാം വിപരീത ദ്വന്ദ്വങ്ങള്‍-യശിമൃശലെ ആയി കാണുന്നു എന്നതാണ്. നമുക്കു ശിളൃമേെൃൗരൗേൃല വികസിപ്പിക്കാതെ ഒരടി മുന്നോട്ടു പോകാന്‍ കഴിയില്ല, എന്നും ഗള്‍ഫും യൂറോപ്പും അമേരിക്കയുമൊന്നും നമ്മുടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയില്ല. അതെ സമയം ലോലമായ നമ്മുടെ പരിസ്ഥിതിയും നമ്മുടെ കീഴാളജനതയുടെ ഉപജീവനമാര്‍ഗ്ഗങ്ങളും – അവര്‍ നമ്മെക്കൂടി സംരക്ഷിക്കുന്നവരാണ്- സംരക്ഷിക്കുകയും വേണം. ഇത് എങ്ങിനെ കഴിയും എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും താത്പര്യം കാണുന്നില്ല. ജോലികള്‍ ൂൗീമേശേീി വിളിച്ചു ഏറ്റവും കുറഞ്ഞ തുകയ്ക്ക് നല്‍കുക എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണ്. കെ റെയില്‍ പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്, നൂറ്റാണ്ടുകളുടെ മുന്‍ ചരിത്രം ഇവിടെ ഓര്‍ക്കുകയും ചെയ്യാം. ഞാന്‍ മനസ്സിലാക്കുന്നത് അദാനി സ്വയം തന്നെ കൂടുതല്‍ ലാഭകരമായ പദ്ധതികള്‍ ലഭിച്ചതിനാല്‍ ഇതില്‍ നിന്ന് തലയൂരാന്‍ മാര്‍ഗ്ഗം ആരായുകയാണ് എന്നാണു.

മീന്‍പിടുത്തക്കാരുടെ അവകാശം പൂര്‍ണ്ണമായും ന്യായമായിരിക്കെത്തന്നെ, അത് അനുവദിക്കുമ്പോള്‍ തന്നെ, അധോഘടന വികസിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം. ഇതില്‍ ഒരു റശഹലാാമ തീര്‍ച്ചയായും ഉണ്ട്, പക്ഷെ അതിനെ ീെയലൃ ആയി നേരിട്ടേ പറ്റൂ. പാതി വഴിക്കു പണി നിര്‍ത്തി ദരിദ്രരായ നമ്മെ പറ്റിച്ചു അദാനിയെ ഓടിപ്പോകാന്‍ സമ്മതിക്കണമോ എന്ന കാര്യവും പരിഗണന അര്‍ഹിക്കുന്നുണ്ട്. വികസനം, പരിസ്ഥിതി, ജനങ്ങളുടെ പാര്‍പ്പിടവും തൊഴിലും സംരക്ഷിക്കല്‍: തുല്യപ്രധാനമായ ഈ വിഷയങ്ങളില്‍ കണ്ണുമടച്ചു ഏതെങ്കിലും തിരഞ്ഞെടുക്കുക എളുപ്പമാണ്. പക്ഷെ നിയോ ലിബറല്‍ സാമ്പത്തിക വ്യവസ്ഥയില്‍ എങ്ങിനെ മൂന്നും സംരക്ഷിച്ചു അതിജീവിക്കാം എന്നതാണ് ഓരോ ജനതയുടെയും മുന്‍പിലുള്ള പ്രശ്‌നം. ഇത് ഒരു സര്‍ക്കാര്‍ പ്രശ്‌നമോ, പള്ളിത്തര്‍ക്കമോ ആയി ചുരുക്കുന്നവര്‍ ഈ സങ്കീര്‍ണ്ണതകളെ സംബോധന ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇതില്‍ ജനങ്ങള്‍ക്കിടയില്‍, ഒപ്പം ജനങ്ങളും സര്‍ക്കാരും തമ്മില്‍, ആരോഗ്യകരമായ സംവാദം ഉണ്ടാകണം. മുന്‍വിധികള്‍ക്ക് നമ്മെ സഹായിക്കാനാവില്ല. സമരത്തില്‍ ന്യായമായ ഒത്തുതീര്‍പ്പും ഉണ്ടാകണം. വ്യവസ്ഥകള്‍ പാലിക്കപ്പെടണം.’ എന്നാണ് അദ്ദേഹത്തിന്റെ കമന്റിന്റെ പൂര്‍ണരൂപം.

 

kerala

‘മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തം’: സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

Published

on

തിരുവനന്തപുരത്ത് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്‍ നടന്നു. പരിപാടിയില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. ഇത് മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തത്തിന് വഴിയൊരുക്കിയെന്നും ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യരുടെ ഒത്തുകൂടലായി മാറുകയായിരുന്നെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ (കെ.സി.ബി.സി പ്രസിഡന്റ്), സ്വാമി അശ്വതി തിരുനാള്‍, പി മുഹമ്മദാലി (ഗള്‍ഫാര്‍), ഫാ. യൂജിന്‍ പെരേര (ലത്തീന്‍ സഭ), പി രാമചന്ദ്രന്‍ (സി.സി.സി ജനറല്‍ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂര്‍ സോമരാജന്‍, സി.എച്ച് റഹീം, എം.എം സഫര്‍, ഫാ. തോമസ് കയ്യാലക്കല്‍, അഡ്വ. മുഹമ്മദ് ഷാ, സാജന്‍ വേളൂര്‍, എം.എസ് ഫൈസല്‍ ഖാന്‍, ഡോ. പി നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Continue Reading

kerala

പൊന്നും വില; സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

ഗ്രാമിന് 7145 രൂപയാണ് വില

Published

on

കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 2480 രൂപ കുറവിലാണ് നിലവിലെ വില.

Continue Reading

kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

Published

on

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചിട്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

 

Continue Reading

Trending