Connect with us

kerala

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണം; പദ്ധതി വൈകിപ്പിച്ചതിന് പിണറായിയും സിപിഎമ്മും കേരളത്തോട് മാപ്പു പറയണം: കെ. സുധാകരന്‍ എംപി

5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Published

on

കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത്. ഇക്കാര്യം പിണറായി സര്‍ക്കാര്‍ മനഃപൂര്‍വം തമസ്‌കരിക്കുകയാണെന്നും തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു.ഡി.എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് ഒഴിവാക്കി പിണറായി സര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍.ഡി.എഫും സി.പി.എമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

എല്‍.ഡി.എഫിന്റെ സമരങ്ങള്‍ കാരണം പദ്ധതിയുടെ നിര്‍മ്മാണ ചെലവ് പോലും വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. 2019-ല്‍ യാഥാര്‍ത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എല്‍ഡിഎഫും പിണറായി സര്‍ക്കാരുമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇത്രയും കാലതാമസം വരുത്തിയതിന് പിണറായി വിജയനും സി.പി.എമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കടല്‍ക്കൊള്ളയെന്ന് വിശേഷിപ്പിച്ച പദ്ധതിയെ പിണറായി വിജയന്‍ ഇന്നിപ്പോള്‍ തന്റെ ഇച്ഛാശക്തിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാപ്പരത്തം കേരളീയ സമൂഹത്തിന് ബോധ്യമാകും. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമായപ്പോഴും യുഡിഎഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്റെ അല്‍പ്പത്തരം പ്രകടമായെന്നും കെ. സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ചു. നാടിന്റെ വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരും പ്രവര്‍ത്തിച്ചതെങ്കില്‍ അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായാണ് പിണറായി വിജയനും സിപിഎമ്മും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും കെ. സുധാകരന്‍ ആരോപിച്ചു.

kerala

കെ.ടി ജലീലിന്റെ പ്രതികരണങ്ങള്‍ സി.പി.എമ്മിന് അതൃപ്തി

നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍

Published

on

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ഫേ സ്ബുക്ക് പോസ്റ്റ് അടക്കം കെ.ടി ജലീല്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിന് കടു ത്ത അതൃപ്തി. ജലീലിനെ നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗമല്ലെങ്കിലും സി.പി.എം പിന്തുണയോടെ നിയമസഭയില്‍ എത്തിയ ജലീല്‍, സ്പീക്കര്‍ക്കെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുന്നത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായി കൂടി കാണണം എന്നാണ് നേതാക്കളില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്.

തന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് വിജയിച്ചുവ ന്നതെന്ന ജലീലിന്റെ ധാരണ പാര്‍ട്ടി ഇടപെട്ട് ഇനിയെങ്കിലും തിരുത്തണമെന്നാണ് നേതാക്കളുടെ വാദം. പാര്‍ട്ടിയെയോ മുന്നണിയെയോ മുഖവി ലക്കെടുക്കാതെ ജലീല്‍ താനൊരു പ്രസ്ഥാനമാണെന്ന് സ്വയം അഹങ്കരിക്കുകയാണെന്ന അഭിപ്രായവും സി.പി.എം നേതാക്കള്‍ക്കുണ്ട്.

നേരത്തെയും എടുത്തു ചാടിയുള്ള അനാവശ്യ പ്രതികരണങ്ങളിലൂടെ ജലീല്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നീ പരാമര്‍ശ ങ്ങള്‍ക്കെതിരെ ജലീലിനെ സി.പി.എം താക്കീത് ചെയ്തി രുന്നു. മാധ്യമം പത്രത്തിനെിരെ യു.എ.ഇ കോണ്‍സുലേറ്റിന് കത്തയച്ച ജലീലിന്റെ നടപടിയും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നിയമസഭയിലും പുറത്തും തന്റെ അഭിപ്രായങ്ങള്‍ സി.പി.എമ്മിന്റെതാണെന്ന പേരില്‍ ജലീല്‍ പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും വിലയിരുത്തപ്പെടുന്നു. അടുത്തിടെ മദ്രസ വിദ്യാഭ്യാസത്തിനെതിരായി നടത്തിയ ജലീലിന്റെ പ്രസംഗം പോലും സി.പി.എമ്മി ന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇടക്കാലത്ത് സി.പി.എം വലിയ പരിഗണന നല്‍കാതിരുന്ന ജലീല്‍ ഇപ്പോള്‍ വീണ്ടും തലപൊക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്ന വിമര്‍ശനം എം.വി ഗോവിന്ദന് നേരെയാണ് വിരല്‍ചൂണ്ടുന്നത്. ജലീലിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ സി.പി.എം സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

ആശ സമരം 48-ാം ദിവസം; 50-ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്.

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന പീറ്റർ, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്.

നിരാഹാരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ ആനുകൂല്യങ്ങൾ പ്രതികാര നടപടിയുടെ ഭാഗമായി നൽകുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.

Continue Reading

kerala

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍; നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്

29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്.

Published

on

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് വിശദീകരണം. ഈ ദിനങ്ങളില്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവധി നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

Trending