GULF
വിശ്വ പൗരൻ മമ്പുറം ഫസൽ തങ്ങൾ പ്രകാശനം 8ന് ദമാമിൽ: ഡോ.ഹുസൈൻ രണ്ടത്താണി മുഖ്യാതിഥി

അശ്റഫ് ആളത്ത്
ദമാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ദമാമിൽ.
ഡിസംബർ 8ന് ( വെള്ളിയാഴ്ച ) നടക്കുന്ന പ്രൌഢമായ ചടങ്ങിൽ ഡോ. ഹുസൈൻ രണ്ടത്താണി പ്രകാശനം നിർവഹിക്കും.
18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ കൃതി. ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി,ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,
ഹിജാസ് റെയിൽ പാതയുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.
കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.
പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദാർ അസ് സിഹ്ഹ ഓഡിറ്റോറിയത്തിൽ നടക്കും. മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ. ഡോ. സിദ്ദീഖ് അഹ് മദ്, അഹ്‌മദ് പുളിക്കൽ ( വല്ല്യാപ്പുക്ക ), കെ. എം. ബഷീർ, ടി. പി. എം. ഫസൽ എന്നിവർ രക്ഷാധികാരികളായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ആലിക്കുട്ടി ഒളവട്ടൂർ കൺവീനറായ സമിതിയിൽമാലിക് മഖ്ബൂൽ ആലു ങ്ങൽ ചെയർമാനും, ,വൈസ് ചെയർമൻ :നാസ് വക്കം, റഹ്‌മാൻ കാരയാട്,ഷെരീഫ് ചോല. ജ കൺവീനർ : ആലിക്കുട്ടി ഒളവട്ടൂർ, കൺവീനർമാർ സാജിദ് ആറാട്ടുപുഴ,ഹബീബ് ഏലം കുളം,മജീദ് കൊടുവള്ളി. പബ്ലിസിറ്റി കമ്മിറ്റിചെയർമാൻ:നജീം ബഷീർ കൺവീനർ :അഷ്‌റഫ് ആളത്ത്,മുഹ്സിൻ മുഹമ്മദ്,മുഷ്താഖ് പേങ്ങാട്
റിസപ്‌ഷൻ കമ്മിറ്റി ചെയർമാൻ : ഖിദ്ർ മുഹമ്മദ്,കൺവീനർ : മുജീബ് കളത്തിൽ,കബീർ കുണ്ടോട്ടി, ഷാനി സി കെ പയ്യോളി ഫിനാൻസ് കമ്മിറ്റിചെയർമാൻ :പി ടി അലവി കൺവീനർ:ഷബീർ ചാത്തമംഗലം,അഷ്ഫാഖ് പി എ,ഹുസൈൻ എ ആർ നഗർ. ഫുഡ് &റിഫ്രഷ്മെന്റ് കമ്മിറ്റിചെയർമാൻ: നാച്ചു അ,ണ്ടോണ,കൺവീനർ:ഒ പി ഹബീബ്,
അസ്‌ലം കൊളകോടൻ, കരീം വേങ്ങര, സ്റ്റേജ് & സൗണ്ട്,ചെയർമാൻ:
ഉമ്മർ ഓമശ്ശേരി,കൺവീനർ മഹമൂദ് പൂക്കാട്,അമീൻ തിരുവനന്തപുരം
സമദ് കെ പി. തുടങ്ങി്യവരെ തിരഞ്ഞെടുത്തു.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
india3 days ago
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു