Connect with us

india

സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ വിസാ സ്റ്റാമ്പിങ് നീളുന്നു; 7000 ത്തോളം പേരുടെ യാത്ര പ്രതിസന്ധിയില്‍

ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്.

Published

on

കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ ഹജ്ജ് ഗ്രപ്പു വഴി യാത്രക്കൊരുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധിയില്‍. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര തിരിക്കുന്ന ഹാജിമാരുടെ വിസ സ്റ്റാമ്പിംഗ് വൈകുന്നതായി റിപോര്‍ട്ട്. ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്.

യാത്രാ തീയതി ആയിട്ടും മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ നേരത്തേ നിശ്ചയിച്ച തീയതികള്‍ മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍.

കേരളത്തിനകത്തും പുറത്തും രജിസ്ട്രേഷനുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര ചെയ്യുന്ന ഏഴായിരത്തോളം ഹാജിമാരുടെ വിസാ സ്റ്റാമ്പിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല

നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുക. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മാര്‍ച്ച് ഒന്നിനു തന്നെ ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനും മുഥവ്വിഫ് ബുക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഹജ്ജ് വിസ അടിക്കുന്നതിന് മുഥവ്വിഫ് ബുക്കിംഗ് നിര്‍ബന്ധമാണ്.

ഈ ആവശ്യത്തിനും സൗദിയിലെ താമസ സൗകര്യത്തിനും യാത്രകള്‍ക്കും മറ്റും പണമയക്കുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച് ഈ വര്‍ഷം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി പണമയക്കുന്ന രീതി പ്രയാസം സൃഷ്ടിച്ചതായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസങ്ങളില്‍ സൗദിയിലെ അക്കൗണ്ടുകളില്‍ പണം ലഭിച്ചിരുന്ന സ്ഥാനത്ത്
പത്ത് ദിവസമായിട്ടും ലഭ്യമാകാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ ഒട്ടും വ്യവസ്ഥാപിതമല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലൂടെ യാത്ര പോകുന്നവരുടെ മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ ഈ മാസം പത്ത് മുതല്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ മുഴുവന്‍ പണവും നഷ്്ടപ്പെടുമെന്നാണ് ആശങ്ക. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ത്വരിതഗതിയില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ.

കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സംഘം വ്യാഴാഴ്ച്ച മദീനയില്‍ വിമാനമിറങ്ങി. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 283 അംഗ ഇന്ത്യന്‍ തീര്‍ത്ഥാട സംഘത്തിന് വിമാനത്താവളത്തില്‍ ലഭിച്ചത് ഉജ്വല സ്വീകരണം.

ഹൈദരാബാദില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിക്കാന്‍ സൗദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍, ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുള്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത്, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് സൗദി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

മെയ് 26നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം.
ഈ വര്‍ഷം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്ന്ത്. ഇതില്‍ 1,40,20 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും, 35,005 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക.

india

പഹൽഗാം ആക്രമണം; കൊൽക്കത്തയിൽ ഗർഭിണിയായ മുസ്‌ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഗൈനകോളജിസ്റ്റ്

ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Published

on

കോൽക്കത്തയിലെ കസ്‌തൂരി ദാസ് മെമ്മോറിയൽ ആശുപത്രി ഗൈനക്കോളജിസ്റ്റും ഒബ്‌സ്ടട്രീഷ്യനുമായ ഡോക്ടർ സി. കെ. സർക്കാറാണ് പഹൽഗാം ആക്രമണത്തിന് ശേഷം ഇനി മുസ്‌ലിംകൾക്ക് ചികിത്സ ഇല്ല എന്ന് പറഞ്ഞ് ഗർഭിണിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചത്.

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“നിന്റെ ഭർത്താവിനെ ഹിന്ദുക്കൾ കൊല്ലണം, അപ്പോഴേ അവർ അനുഭവിച്ച വേദന നീയറിയൂ” എന്നും ഡോക്ടർ പറഞ്ഞതായി പ്രസ്‌തുത സ്ത്രീയുടെ ബന്ധുവും അഭിഭാഷകയുമായ മെഹ്‌ഫൂസ് ഖാത്തൂൻ ഫേസ്ബുക്കിൽ കുറിച്ചു.“ആരോഗ്യസംരക്ഷണം മതാടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യം അല്ല, അതൊരു അടിസ്ഥാനവകാശമാണ് ” എന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

Continue Reading

india

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Published

on

ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Continue Reading

india

പാക് പ്രകോപനത്തിന് മറുപടിയുമായി നാവികസേന; എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ നാവികസേനയുടെ പോസ്റ്റ്

Published

on

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

 

Continue Reading

Trending