Connect with us

crime

വെർച്വ‌ൽ അറസ്റ്റിലാക്കി’: മാലാപാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്

Published

on

നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം. കുറിയർ തടഞ്ഞു വച്ചെന്നു പറഞ്ഞാണ് സൈബർ തട്ടിപ്പിന് ശ്രമം നടത്തിയത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തയ്‌വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും പണം തട്ടുന്നതിന് മുൻപു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു.

‘മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോള്‍ വന്നത്. രാവിലെ 10 മണിക്കാണ് കോള്‍ വന്നത്. കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോള്‍ വന്നത്. മുന്‍പും സമാനമായ നിലയില്‍ കൊറിയര്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വരുത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. കോള്‍ ഉടന്‍ തന്നെ ഒരു കസ്റ്റമര്‍ കെയര്‍ കോളിലേക്ക് കണക്ട് ചെയ്തു. കസ്റ്റ്മര്‍ കെയറില്‍ വിക്രം സിങ് എന്ന ഒരു മനുഷ്യനാണ് കോള്‍ എടുത്തത്. ഇയാള്‍ വളരെ സൗമ്യനായാണ് സംസാരിച്ചത്. അപ്പോള്‍ പാഴ്‌സല്‍ പിടിച്ചുവെച്ചതിനെ കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ ശരിയാണെന്ന് മറുതലയ്ക്കലില്‍ നിന്ന് പറഞ്ഞു. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തയ്വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്, അതില്‍ നിയമവിരുദ്ധ സാധനങ്ങളാണ് ഉള്ളതെന്ന് പറഞ്ഞു’

‘അന്ധേരിയിലെ നിന്നാണ് പാഴ്‌സല്‍ പോയിരിക്കുന്നത്. അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, 200 ഗ്രാം എംഡിഎംഎ, ലാപ്പ്‌ടോപ്പ് എന്നിവയാണ് ഉള്ളത്. ഞാന്‍ അയച്ചിട്ടില്ല എന്ന് പറഞ്ഞു. അപ്പോള്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ വീണിട്ടുണ്ട്. വേണമെങ്കില്‍ പൊലീസുമായി കണക്ട് ചെയ്യാം എന്ന് പറഞ്ഞു. ഇതുകേട്ടതോടെ ഞാന്‍ ഒരുനിമിഷം സ്തംഭിച്ചു പോയി. അവിടെ പരാതി കൊടുത്തിടുന്നതാണ് നല്ലത് എന്നെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു കോള്‍. തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരു വാട്‌സ്ആപ്പ് കോളാണ് വന്നത്. പ്രകാശ് കുമാര്‍ ഗുണ്ടു എന്നയാള്‍ വിളിച്ചു. നിങ്ങളുടെ പേരില്‍ 12 സംസ്ഥാനങ്ങളില്‍ പല ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ആയുധ ഇടപാട് നടന്നിട്ടുണ്ട്. ഇത്തരത്തില്‍ ഗൗരവമായാണ് പറഞ്ഞത്. വിശ്വസിപ്പിക്കാനായി ഐഡി കാര്‍ഡും അയച്ചു തന്നു. അതിനിടെ കോളില്‍ ഒരു ബ്രേക്ക് വന്നു. അപ്പോള്‍ ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. ഇതോടെ ഐഡി കാര്‍ഡില്‍ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞു. ഈ സംശയമാണ് തട്ടിപ്പാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. പിന്നീട് അവര്‍ വിളിച്ചിട്ടില്ല’- മാലാ പാര്‍വതി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അങ്കമാലിയിൽ യുവാവിനെ ബാറിൽ വച്ച് കുത്തിക്കൊന്നു

ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹിൽസ് പാർക്ക്’ ബാറിലായിരുന്നു സംഭവം.

Published

on

ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് (32) മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹിൽസ് പാർക്ക്’ ബാറിലായിരുന്നു സംഭവം. എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.

നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ട ആളാണ് ആഷിക്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Continue Reading

crime

വീട്ടില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ പിടിയില്‍

തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ഷാളില്‍ പൊതിഞ്ഞ് സ്ത്രീകള്‍ പുറത്തിറങ്ങുകയായിരുന്നു

Published

on

കോട്ടയം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍. കോട്ടയം പുതുപ്പള്ളിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ഷാളില്‍ പൊതിഞ്ഞ് സ്ത്രീകള്‍ പുറത്തിറങ്ങുകയായിരുന്നു. ഇത് കണ്ട് വന്ന അമ്മ ഇവര്‍ക്ക് പിന്നാലെ ഓടി ഇവരുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെട്ടുത്തി. സ്ത്രീകള്‍ നേരത്തെയും വീടിന്റെ പരിസരത്തെത്തിയിരുന്നുവെന്നാണ് വിവരം. നേരത്തെ വന്ന് വീടും പരിസരവും കുഞ്ഞിനെയും നോക്കി വെച്ച ശേഷം പിന്നീട് വന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്ന് നാടോടി സ്ത്രീകളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Continue Reading

crime

യു.പിയില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; അറസ്റ്റ്‌

കുടുംബങ്ങളുടെ ശ്രദ്ധ തിരിച്ചാണ് അഞ്ചുവയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. 

Published

on

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. 28 കാരനായ രാജ്കുമാറാണ് അറസ്റ്റിലായത്. യു.പിയിലെ കാണ്‍പൂരിലാണ് സംഭവം. അഞ്ച് വയസുള്ള പെണ്‍കുട്ടിയെ സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുടുംബങ്ങളുടെ ശ്രദ്ധ തിരിച്ചാണ് അഞ്ചുവയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്.  ചോക്ലേറ്റ് നല്‍കിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ഇയാള്‍ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റിയ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ തന്റെ 10 വയസുകാരിയായ മകളെ കയര്‍ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായിരുന്നു.

താന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന മകളെ 45 കാരനായ പിതാവ് ഗോവിന്ദ് റായ് റൈക്വാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ബാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ ) രാജാ ദിനേഷ് സിങ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പിതാവിന്റെ മര്‍ദനം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പിതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് അയക്കുകയും ചെയ്തു.

അതേസമയം ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും നിരന്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. അതിക്രമങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിരന്തരമായി പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അതിക്രങ്ങളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

Continue Reading

Trending