Connect with us

Culture

പൂണെയിലെ ഇരട്ടസെഞ്ച്വറിയിലൂടെ വിരാത് കോലി തിരുത്തിക്കുറിച്ച ഒരുപിടി റെക്കോര്‍ഡുകള്‍ ഇതാ

Published

on


ബാറ്റെടുത്ത് ഇറങ്ങിയാല്‍ ഏതെങ്കിലുമൊക്കെ റെക്കോഡുകള്‍ സ്വന്തമാക്കാതെ ഉറക്കം വരാത്ത പ്രകൃതക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കേലിയെന്ന് തോന്നിപ്പോകും ചിലപ്പോഴെല്ലാം. കാരണം ഓരോ ഇന്നിങ്‌സ് പിന്നിടുമ്പോഴും അദ്ദേഹം മറികടക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും അത്രത്തോളമാണ്.

ചെറിയൊരു ഇടവേളയ്ക്കു ശേഷമിതാ ബാറ്റിങ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ഒരു വിരാട് കോലി ഇന്നിങ്‌സിനു കൂടി നമ്മള്‍ സാക്ഷിയായി. പുണെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലി സ്വന്തമാക്കിയ നേട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.

ടെസ്റ്റ് കരിയറിലെ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 250 റണ്‍സ് സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോലി. വി.വി.എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, കരുണ്‍ നായര്‍ എന്നിവര്‍ മാത്രമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്നെ നേട്ടവും അദ്ദേഹം സ്വന്തമാക്കി.

ഏഴാം ഇരട്ട സെഞ്ചുറിയോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ആറു വീതം ഇരട്ട സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും കോലിക്ക് പിന്നിലായി.

ഏഴ് ഇരട്ട സെഞ്ചുറികളുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇരട്ട സെഞ്ചുറിക്കാരുടെ പട്ടികയില്‍ ശ്രീലങ്കന്‍ താരം മഹേള ജയര്‍വര്‍ധനെയ്ക്കും ഇംഗ്ലണ്ടിന്റെ വാള്‍ട്ടര്‍ ഹാമണ്ടിനും ഒപ്പമെത്താനും കോലിക്കായി. ടെസ്റ്റില്‍ ഇരുവര്‍ക്കും ഏഴു വീതം ഇരട്ട സെഞ്ചുറികളുണ്ട്. ഓസീസ് ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (12), ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (11), വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ (9) എന്നിവരാണ് ഈ പട്ടികയില്‍ മുന്നില്‍.

ബാറ്റിങ്ങിനിടെ 150 റണ്‍സ് പിന്നിട്ടതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ഇത് ഒമ്പതാം തവണയാണ് കോലി 150 റണ്‍സ് പിന്നിടുന്നത്. എട്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ ബ്രാഡ്മാന്റെ പേരിലായിരുന്നു നിലവില്‍ ഈ റെക്കോഡ്. ഇതാണ് കോലി മറികടന്നത്. ഏഴു വീതം 150 പ്ലസ് സ്‌കോറുകളുമായി മൈക്കല്‍ ക്ലാര്‍ക്ക്, മഹേള ജയവര്‍ധനെ, ബ്രയാന്‍ ലാറ, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഈ പട്ടികയില്‍ കോലിക്കും ബ്രാഡ്മാനും പിന്നിലുള്ളത്.

അതേസമയം ക്യാപ്റ്റനായുള്ള 50ാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്, അലസ്റ്റര്‍ കുക്ക്, സ്റ്റീവ് വോ എന്നിവര്‍ക്കൊപ്പം ഇടംപിടിക്കാനും കോലിക്കായി.

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 40ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് പുണെയില്‍ പിറന്നത്. ക്യാപ്റ്റനെന്ന നിലയില്‍ 40 ‘അന്താരാഷ്ട്ര സെഞ്ചുറി’കള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ കോലിയുടെ 26ാം സെഞ്ചുറിയായിരുന്നു ഇത്. ക്യാപ്റ്റനായ ശേഷം ടെസ്റ്റില്‍ 19 സെഞ്ചുറികളും ഏകദിനത്തില്‍ 21 സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്.

അതേസമയം ഒരു സെഞ്ചുറി കൂടി നേടിയാല്‍ കോലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റനെന്ന മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്താം. ക്യാപ്റ്റനെന്ന നിലയില്‍ 41 സെഞ്ചുറികളാണ് പോണ്ടിങ്ങിന്റെ അക്കൗണ്ടിലുള്ളത്.

ടെസ്റ്റ് കരിയറില്‍ 7000 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു. 81ാം ടെസ്റ്റില്‍ 138ാം ഇന്നിങ്‌സിലാണ് കോലി 7000 തികച്ചത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ കോലി നാലാം സ്ഥാനത്തെത്തി. 131 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇംഗ്ലീഷ് താരം വാലി ഹാമണ്ടാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 134 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വീരേന്ദര്‍ സെവാഗ് രണ്ടാമതും സച്ചിന്‍ തെണ്ടുല്‍ക്കര്‍ (136) മൂന്നാമതുമാണ്. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സും 138 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.

Film

ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..

ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

Published

on

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി  ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ  മാത്രം കണ്ടു ശീലിച്ച  തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.

ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില  മുതൽ  റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന്  മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.

An absolute visual treat from mollywood!  എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending