Connect with us

india

‘വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയുമാണ് കുംഭമേളയിലെ അപകട കാരണം’; വിമർശനവുമായി കോണ്‍ഗ്രസ്‌

വിഐപി സന്ദര്‍ശനങ്ങള്‍, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം.

Published

on

കുംഭമേളയില്‍ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തര്‍ മരണപ്പെട്ടതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കുംഭമേളയ്ക്ക് കോടികള്‍ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്.

വിഐപി സന്ദര്‍ശനങ്ങള്‍, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാര്‍ നടപടി വേണം. ഭക്തര്‍ തിരക്കില്‍പെട്ട് മരണപ്പെട്ടെന്ന വാര്‍ത്ത ഹൃദയഭേദകമാണെന്നും ഖാര്‍ഗെ പറഞ്ഞു.

അപകടത്തിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും രംഗത്തെത്തി.

മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നല്‍കണം. സംഭവത്തില്‍ ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും പവന്‍ ഖേര പറഞ്ഞു.

india

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയില്ല; ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി

പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു

Published

on

ലഖ്‌നൗ: ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ് ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയ്ക്ക എച്ച്‌ഐവി കുത്തിവെച്ചത്. പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

2023 ഫെബ്രുവരി 15ലായിരുന്നു വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിനുമായി തന്റെ മകള്‍ സോണാല്‍ സൈനിയുടെ വിവാഹം നടത്തിയതായി യുവതിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കിയിരുന്നെങ്കിലും തുടര്‍ന്നും ഒരു സ്‌കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് ഇടപെട്ട് സ്ത്രീയെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും തന്റെ മകള്‍ക്ക് ശരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നതായി പിതാവ് പരാതിയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ എച്ച്‌ഐവി കുത്തിവെച്ച് യുവതിയെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ ഗൂഢാലോചന നടത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവതിയുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി. അതോടെ മാതാപിതാക്കള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനക്ക് ശേഷം, യുവതിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭര്‍ത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്വാലി പൊലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

india

ഓഹരി വിപണിയിലെ മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

Published

on

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 2644 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 3.36 ശതമാനം ഇടിവാണ് നേരിട്ടത്. നിഫ്റ്റി 810 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് റിലയന്‍സിന് പുറമേ നഷ്ടം നേരിട്ട മറ്റു പ്രമുഖ മുന്‍നിര കമ്പനികള്‍.

അതേസമയം പത്തു മുന്‍നിര കമ്പനികളില്‍ എയര്‍ടെലും ഐസിഐസിഐ ബാങ്കും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.

റിലയന്‍സ് 67,526 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 16,46,822 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. 34,950 കോടിയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 14,22,903 കോടിയായി താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക് 28,382 കോടി, ഐടിസി 25,429 കോടി, ഇന്‍ഫോസിസ് 19,287 കോടി, എസ്ബിഐ 13,431 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.

ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 22,426 കോടിയുടെയും ഐസിഐസിഐ ബാങ്കിന് 1,182 കോടിയുടെയും വര്‍ധനയാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്.

അതേസമയം ഏറ്റവും വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനം റിലയന്‍സ് നിലനിര്‍ത്തി.

 

Continue Reading

india

ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി; റെയില്‍വേയെ കുറ്റപ്പെടുത്തി ഡല്‍ഹി പോലീസ്

ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേയെ കുറ്റപ്പെടുത്തി ഡല്‍ഹി പോലീസ്. ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ‘പ്രയാഗ്രാജ്’ എന്ന് തുടങ്ങുന്ന രണ്ട് ട്രെയിനുകള്‍ ഒരേ സമയം 2 പ്ലാറ്റഫോമുകളില്‍ എത്തിയെന്നും പ്രയാഗ് രാജിലേക്കുള്ള നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതും അപകടത്തിന് കാരണമായി എന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

അതേസമയം പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസില്‍ കയറാന്‍ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ രണ്ട് ട്രെയിനുകള്‍ വൈകുകയും ചെയ്തു. മഹാകുംഭമേളയില്‍ പങ്കെടുക്കാനാണ് ആളുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 13, 14, 15ലാണ് തിരക്ക് അനുഭവപ്പെട്ടത്. അപകടത്തില്‍ റെയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം അവസാന നിമിഷം ട്രെയിനുകളുടെ പ്ലാറ്റ്ഫോമുകള്‍ മാറ്റിയെന്ന ദൃക്സാക്ഷികളുടെ ആരോപണം റെയില്‍വേ നിഷേധിച്ചു. ഒരു ട്രെയിനിന്റെ പ്ലാറ്റ്ഫോമും മാറ്റിയിട്ടില്ല. ഒരു ട്രെയിനും റദ്ദാക്കിയിട്ടില്ല. എല്ലാ ട്രെയിനുകളും നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പി ആര്‍ ഒ ഹിമാന്‍ഷു ഉപാധ്യായ് പറഞ്ഞു.

ദുരന്തത്തില്‍ 11 പേര്‍ സ്ത്രീകളും നാല് പേര്‍ കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്.

 

 

Continue Reading

Trending