Connect with us

kerala

‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’; എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ പ്രൗഡോജ്ജ്വല തുടക്കം

നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ

Published

on

മലപ്പുറം: പോളിടെക്നിക്ക് കോളേജുകളിൽ ഒക്ടോബർ 4നും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ ഒക്ടോബർ 10നും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ തുടക്കമായി. ഒക്ടോബർ 8 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. ഇന്നലെ തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ നിന്നും തുടങ്ങി തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ: കോളേജ്, തിരുന്നാവായ ഖിദ്മത്ത് കോളേജ്, കോട്ടക്കൽ ഗവ: വനിത പോളിടെക്നിക്ക് കോളേജ്, ചേളാരി എ.കെ.എൻ.എം ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സമാപിച്ചു.

ഇടതുപക്ഷ സർക്കാറിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും എസ്.എഫ്.ഐയുടെ അക്രമം ഫാസിസ്റ്റ് നടപടികൾക്കുമെതിരെയും ശക്തമായ താക്കീത് നൽകിയായിരുന്നു ക്യാമ്പസ് കാരവൻ ഓരോ ക്യാമ്പസിലും പര്യടനം നടത്തിയത്. നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ.

‘ക്യാമ്പസ് കാരവൻ’ ഒന്നാം ദിവസം പര്യടന തുടക്കം തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ വെച്ച് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയും സമാപനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് മുസ്‌ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി.കെ.ഫൈസൽ ബാബുവും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും
എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റുമായ കബീർ മുതുപറമ്പ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ഡയറക്ടറും എം.എസ്.എഫ് ജില്ലാ ട്രഷററുമായ കെ.എൻ.ഹക്കീം തങ്ങൾ, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എ.കെ.മുസമ്മിൽ, ജാഥാ കോർഡിനേറ്റർമാരും എം.എസ്.എഫ് ജില്ലാ ഭാരവാഹികളുമായ ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജരും എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനറുമായ നിസാം.കെ.ചേളാരി, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ടെക്ക്ഫെഡ് ജില്ലാ ചെയർമാൻ വി.കെ.തബ്ഷീർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മബ്രൂഖ്, അജ്മൽ തുവ്വക്കാട്, ആഷിഖ് മരക്കാർ, സലാഹു തെന്നല, അർഷാദ് തറയിട്ടാൽ, അലി ചേലേമ്പ്ര, ഹരിത ജില്ലാ ഭാരവാഹികളായ മുസ്‌ലിഹ മുല്ലപ്പള്ളി, എം.പി.ഫർഹാന, മിഥുന.കെ, ജുമാന ഷെറിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ക്യാമ്പസ് കാരവൻ ഇന്ന് മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി എൻ.എൻ.എസ് കോളേജ്, തൃക്കലങ്ങോട് ജാമിഅ ആട്സ് കോളേജ്, മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളേയും ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

ഫ്‌ലെക്‌സ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന് മകന്‍ യദു സാന്ത് പ്രതികരിച്ചു

Published

on

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളേയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫ്‌ലെക്‌സ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന് മകന്‍ യദു സാന്ത് പ്രതികരിച്ചു.

മനസാക്ഷയില്ലാത്ത മര്‍ദനമാണ് കുട്ടികള്‍ക്ക് നേരെയുണ്ടായത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. ആളാകേണ്ട എന്നുപറഞ്ഞാണ് മര്‍ദിച്ചത്. കളിക്കുമ്പോള്‍ പറ്റിയതാണ് ഇതെന്ന് സന്തോഷ് കീഴറ്റര്‍ പറഞ്ഞു.

കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനും കൂട്ടുകാര്‍ക്കും നേരെ മര്‍ദനം ഉണ്ടായത്. ‘കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുന്നതിനിടെ ഒരു കല്ല് ഫ്‌ലെക്‌സ് ബോര്‍ഡില്‍ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേര്‍ വന്ന് എന്തിനാണ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേര്‍ വന്ന് ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ചു’; യദു പറഞ്ഞു.

ഹെല്‍മറ്റ് കൊണ്ടാണ് മര്‍ദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഓര്‍ക്കാന്‍ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വിഷയം ഗൗരവത്തില്‍ കൈകാര്യം ചെയ്തില്ല എന്നും സന്തോഷ് ആരോപിക്കുന്നുണ്ട്.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കൂടി; ഏഴു ദിവസത്തിനിടെ 3000 രൂപ വര്‍ധിച്ചു

സ്വര്‍ണവില 72,000 ലേക്ക് കുതിച്ചു

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കയറ്റം. ഇന്ന് 360 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 71,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 1760 രൂപ വര്‍ധിച്ചിരുന്നു. അതേസമയം ഗ്രാമിന ്45 രൂപയായി വര്‍ധിച്ച് 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തില്‍ സ്വര്‍ണവില 68,880ത്തിലേക്ക് കുത്തനെ കുറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് വില 1560 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണവില 70,000ല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഒറ്റയടിക്ക് ഏഴായിരം രൂപയായി ഏഴുദിവസത്തിനകം കുതിച്ചത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ചൈന അമേരിക്ക വ്യാപാരയുദ്ധം ശമനമായതും തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധിനിച്ചേക്കാം. കഴിഞ്ഞ മാസങ്ങളായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.
അതേസമയം സ്വര്‍ണവില ഇടിയാന്‍ കാരണമായത് ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് വന്നപ്പോള്‍ നിക്ഷേപകര്‍ അങ്ങോട്ട് നീങ്ങിയതാണ്.

Continue Reading

kerala

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി

Published

on

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. അന്നൂസിനെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

അന്നൂസിനെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്. പൊലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.

സഹോദരന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

Continue Reading

Trending