Connect with us

kerala

ക്വാറന്റീന്‍ ലംഘിച്ചാല്‍ പിഴ,സ്വന്തം ചെലവില്‍ കഴിയേണ്ടിവരും ;മുഖ്യമന്ത്രി

വീടുകളില്‍ നിന്ന് രോഗവ്യാപന തോത് കൂടുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്.

Published

on

തിരുവന്തപുരം: കോവിഡ് ബാധിച്ചയാള്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ടെങ്കില്‍ വീട്ടിലുള്ള എല്ലാവരും നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി. വീടുകളില്‍ ക്വാറന്റീന്‍ കഴിയുന്നവര്‍ നിയമങ്ങള്‍ ലംഘിച്ച് പിടിക്കപ്പെട്ടാല്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്നും സ്വയം ചെലവില്‍ കഴിയേണ്ടവരുമെന്നും, അത് വീട്ടിലായിരിക്കില്ലെന്നും അതത് സ്ഥലത്ത് ഏര്‍പ്പെടുത്തുന്ന കേന്ദ്രങ്ങളിലായിരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വീടുകളില്‍ നിന്ന് രോഗവ്യാപന തോത് കൂടുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. കേസുകള്‍ കൂടുമ്പോള്‍ ബാധിക്കുന്നത്രയും കുടുംബങ്ങളും നിയന്ത്രങ്ങള്‍ സ്വയം പാലിക്കേണ്ടവരുമെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുതുവത്സരദിനത്തില്‍ സംസ്ഥാനത്ത് അപകട പരമ്പര, ആറു മരണം

. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു.

Published

on

പുതുവത്സരദിനത്തില്‍ ചോരക്കളമായി നിരത്തുകള്‍. സംസ്ഥാനത്ത് വ്യത്യസ്ത വാഹന അപകടങ്ങളിലായി ആറു പേര്‍ മരിച്ചു. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. ഇരുവരും കോളേജ് വിദ്യാര്‍ത്ഥികളാണ്. വെളുപ്പിന് 12.30ന് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസല്‍ (27) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി സുഹൃത്തുക്കള്‍ പുറത്തിറങ്ങിയപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ഫൈസലുമായി കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. 350 അടിയോളം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കാസര്‍കോട് എരുമക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പണാംകോട് കോടോത്ത് സ്വദേശി ബി ഷഫീഖ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെഫീക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയ പാതയില്‍ ആലപ്പുഴ പട്ടണക്കാട്ട് വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. തണ്ണീര്‍മുക്കം അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്റെ ഭാര്യ രതി ആണ് മരിച്ചത്.

തിരുവനന്തപുരം വഴയില ആറാംകല്ല് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അരുവിക്കര – ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. രാത്രി പതിനൊന്നര മണിക്കായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായിരി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

കോഴിക്കോട് താമരശ്ശേരിയില്‍ കാര്‍ ലോറിയിലിടിച്ചു അപകം. കാരാടി വട്ടക്കുണ്ടില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് ബിയര്‍ കുപ്പികളുമായി പോയ ലോറിയിലേക്ക് എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി ലോറി ഡ്രൈവര്‍ വിശദീകരിച്ചു. തൃശ്ശൂര്‍ മിണാലൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നില്‍ വന്ന് ഇടിച്ചത്.

Continue Reading

crime

ഹാപ്പി ന്യൂയര്‍ നേര്‍ന്നില്ല; യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി

ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്.

Published

on

മുള്ളൂർക്കരയിൽ പുതുവത്സരാശംസ നേരാത്തതിന് കാപ്പ കേസ് പ്രതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹമാസകലെ 24 തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണു യുവാവിനെ കുത്തിയത്. കാപ്പ ചുമത്തപ്പെട്ടയാളാണ്. ന്യൂ ഇയർ ആശംസ പറയാത്തതാണ് ആക്രമണത്തിലേക്കു നയിച്ചത്. ബസ് സ്റ്റോപ്പിൽ ഒപ്പമുണ്ടായിരുന്നവരെ ആശംസിച്ച യുവാവ് പ്രതിക്ക് ആശംസ നേരാതിരുന്നതാണു പ്രകോപിപ്പിച്ചതെന്നാണു വിവരം.

Continue Reading

kerala

നാരങ്ങ ചുള തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.

Published

on

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചി യിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ ചുള (അല്ലി) തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. മാതാവ്: ഫൗസിയ.

Continue Reading

Trending