Connect with us

kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനം; പരാതിയിൽ നടപടി

 പെരുമാറ്റച്ചട്ടങ്ങളിൽ ‘നിർമാണപ്രവൃത്തികൾ നടത്താമെന്നു വാഗ്ദാനം ചെയ്യരുത്’ എന്ന ചട്ടം ലംഘിച്ചതായാണു നോട്ടിസിലുള്ളത്

Published

on

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ നടപടി. അസിസ്റ്റന്റ് ബ്ലോക് ഡെവലപ്പ്മെന്റ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെ പിരിച്ചുവിട്ടു. പരിപാടിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേർക്കെതിരെയാണു നടപടിയെടുത്തത്.

കായിക സംവാദത്തിലെ പ്രസംഗത്തിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ അറിയിപ്പു പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടർ സ്നേഹിൽ കുമാർ സിങ് നോട്ടിസ് നൽകിയിരുന്നു.

പെരുമാറ്റച്ചട്ടങ്ങളിൽ ‘നിർമാണപ്രവൃത്തികൾ നടത്താമെന്നു വാഗ്ദാനം ചെയ്യരുത്’ എന്ന ചട്ടം ലംഘിച്ചതായാണു നോട്ടിസിലുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമ്പലമുക്ക് വിനീത വധക്കേസ്; പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍

തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍.

Published

on

തിരുവനന്തപുരം അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍.

കന്യാകുമാരി ജില്ലയിലെ തോവാളം സ്വദേശിയായ ഇയാള്‍ മുമ്പും മൂന്ന് കൊലപാതകങ്ങള്‍ നടത്തിയിരുന്നതായാണ് വിവരം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന പ്രതി പണത്തിന് വേണ്ടി കൊലപാതകങ്ങള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നതോടെ ശാസ്ത്രീയ,സാഹചര്യ തെളിവുകളായിരുന്നു നിര്‍ണ്ണായകമായത്. 118 സാക്ഷികളില്‍ 96 പേരെ കേസില്‍ സാക്ഷികളായി വിസ്തരിച്ചു.

2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശിയായ വിനീതയെ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. പേരൂര്‍ക്കട അമ്പലമുക്കില്‍ പ്രവര്‍ത്തിക്കുന്ന ചെടിക്കടയില്‍ വെച്ചായിരുന്നു പട്ടാപകല്‍ കൊലപാതകം നടന്നത്. യുവതിയുടെ നാലര പവന്റെ സ്വര്‍ണ മാല കവരാനാണ് പ്രതി കൊലപാതകം നടത്തിയത്. ഈ സമയം മറ്റാരും കടയില്‍ ഉണ്ടായിരുന്നില്ല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ ആണെന്ന് കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ കാവല്‍ കിണറിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പേരൂര്‍ക്കടയിലെ ചായക്കടയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. പ്രതി തമിഴ്‌നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ സമാന രീതിയില്‍ കൊലപ്പെടുത്തി ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്.

സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്ന ജീസസ് സര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണംത്തിലാണ് പ്രതിയിലേക്ക് എത്തിയത്.

 

 

Continue Reading

kerala

തിരുവനന്തപുരം വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

Published

on

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. 2022 ഫെബ്രുവരി ആറിനാണ് അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രൻ കുത്തിക്കൊലപ്പെടുത്തിയത്.

ഈ മാസം 21നാണ് ശിക്ഷാവിധി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ മാനസികനില കൂടി പരിശോധിച്ച ശേഷമാകും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.  ജില്ലാ കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാകും ശിക്ഷ വിധിക്കുക.

വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്‍റെ മാല കവരുന്നതിനാണ് പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് ചെടി വാങ്ങാൻ എന്ന വ്യാജേനയെത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒൻപതു മാസം മുൻപാണ് വിനീത ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപ്പനശാലയിൽ ജോലിക്ക് കയറുന്നത്.

 

 

 

Continue Reading

kerala

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്; 5 പ്രതികൾക്കും ജാമ്യം

Published

on

കോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ വിദ്യാർഥികളായ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ല സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. സാമൂവൽ ജോൺസൺ, എസ്.എൻ. ജീവ, റിജിൽ ജിത്ത്, കെ.പി. രാഹുൽ രാജ്, എൻ.വി. വിവേക് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ഭാരത നിയമ സംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് പൊലീസ് കേസ് എടുത്തത്.

ക്രൂരമായ രീതിയിൽ കുറ്റകൃത്യം നടത്തിയ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിക്കാതിരുന്നത്. എന്നാൽ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ അവസാനിച്ചതിനെ പശ്ചാത്തലത്തിലാണ് പ്രതികളായവർക്ക് ജാമ്യം നൽകിയിരിക്കുന്നത്. കുറ്റപത്രം വായിച്ചതിന് ശേഷം വിചാരണനടപടികളിലേക്ക് ഇനി കോടതി കടക്കും.

പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർഥികളില്‍ നിന്നാണ്. റാഗിങ്ങിനെക്കുറിച്ച്‌ പുറത്തുപറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Continue Reading

Trending