തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ. വടക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി മണ്ഡലത്തിലെ എംഎല്‍എ ആയ ജദബ് ലാല്‍ നാഥാണ് മാപ്പ് പറഞ്ഞത്. ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാഥ് പറഞ്ഞു.
ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടന്ന കിഴക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി സെഗ്മെന്റിലെ ബൂത്ത് ലെവല്‍ ഓഫീസറോട് (ബിഎല്‍ഒ) മോശമായി പെരുമാറിയെന്നാരോപിച്ചാണ് നാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോര്‍ത്ത് ഇലക്ടറല്‍ ഓഫീസറാണ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനു മറുപടിയായാണ് ജദാബ് ലാല്‍ നാഥ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം, ത്രിപുര നിയമസഭയില്‍ സഭാ നടപടികള്‍ക്കിടെ അശ്ലീല വീഡിയൊ കാണുന്ന നാഥിന്റെ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.