Connect with us

india

പ്രതിയെ മോചിപ്പിക്കുന്നതിനായി പൊലീസ് സംഘത്തെ ആക്രമിച്ച് ഗ്രാമീണര്‍; എഎസ്‌ഐ കൊല്ലപ്പെട്ടു

രാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്‌ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്

Published

on

ബീഹാറില്‍ കൊടും കുറ്റവാളിയെ മോചിപ്പിക്കുന്നതിനായി ഗ്രാമീണര്‍ പൊലീസ് സംഘത്തെ ആക്രമിച്ചു. ആക്രമണത്തില്‍ എഎസ്‌ഐ കൊല്ലപ്പെട്ടു. അരാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്‌ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ജില്ലയിലെ ലക്ഷ്മിപൂരിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങില്‍ നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അന്‍മോള്‍ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്‌ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്‍മോള്‍ യാദവിനെ പിടികൂടിയപ്പോള്‍, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ, എഎസ്‌ഐയെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം താഴെവീഴുകയുമായിരുന്നു. എഎസ്‌ഐയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചെന്ന് ഫോര്‍ബെസ് ഗഞ്ച് ഡിഎസ്പി മുകേഷ് കുമാര്‍ സാഹ പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

india

ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്തു; യുപി പൊലീസിന് സുപ്രീംകോടതി പിഴ ചുമത്തി

സിവില്‍ തര്‍ക്കങ്ങളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്ന രീതി ‘നിരവധി വിധികളുടെ ലംഘനമാണ്’ എന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

Published

on

സിവില്‍ തര്‍ക്കങ്ങളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്ന രീതി ‘നിരവധി വിധികളുടെ ലംഘനമാണ്’ എന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. സിവില്‍ സ്വഭാവമുള്ള സ്വത്ത് തര്‍ക്കത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് രണ്ട് ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി ബുധനാഴ്ച 50,000 രൂപ പിഴ ചുമത്തി.

സിവില്‍ തര്‍ക്കങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാല്‍ പരമോന്നത നീതിപീഠം നിറഞ്ഞിരിക്കുകയാണെന്നും ഈ കീഴ്വഴക്കം ”നിരവധി വിധികളുടെ ലംഘനമാണെന്നും” ബെഞ്ച് പറഞ്ഞു.

‘സിവില്‍ തെറ്റുകള്‍ക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല,’ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു, തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമത്തിയ പിഴ ഒഴിവാക്കാന്‍ വിസമ്മതിച്ചു.

‘നിങ്ങള്‍ 50,000 രൂപ അടച്ച് അത് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുക’, ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

കേസിന്റെ വസ്തുതകള്‍ രേഖപ്പെടുത്തി, കേസില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ റിഖാബ് ബിരാനി, സാധന ബിരാനി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

സമാനമായ ഒരു കേസ് കൈകാര്യം ചെയ്യുമ്പോള്‍, ‘ഉത്തര്‍പ്രദേശില്‍ നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയുണ്ട്, സിവില്‍ വിഷയം ക്രിമിനല്‍ കേസാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല’ എന്ന് സിജെഐ മുമ്പ് പറഞ്ഞിരുന്നു.

തുടര്‍ന്ന് പ്രത്യേക കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു.

ബിരാനികള്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശില്‍പി ഗുപ്തയുടെ രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ ലോക്കല്‍ മജിസ്റ്റീരിയല്‍ കോടതി രണ്ടുതവണ നിരസിച്ചിട്ടും സംസ്ഥാന പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

കാണ്‍പൂരിലെ തങ്ങളുടെ വെയര്‍ഹൗസ് 1.35 കോടി രൂപയ്ക്ക് ഗുപ്തയ്ക്ക് വില്‍ക്കാന്‍ ബിരാനികള്‍ വാക്കാല്‍ കരാറില്‍ ഏര്‍പ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

പാര്‍ട്ട് സെയില്‍ പരിഗണനയ്ക്കായി മാത്രം ഗുപ്ത 19 ലക്ഷം അടച്ചു, 2020 സെപ്റ്റംബര്‍ 15-നകം ബിരാനികള്‍ക്ക് സമ്മതിച്ച 25 ശതമാനം അഡ്വാന്‍സ് നല്‍കാന്‍ കഴിഞ്ഞില്ല.

പിന്നീട്, ബിരാനികള്‍ ഈ സൗകര്യം 90 ലക്ഷം രൂപ കുറഞ്ഞ വിലയ്ക്ക് മൂന്നാം കക്ഷിക്ക് വിറ്റു, എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിനായി രണ്ട് തവണ ക്രിമിനല്‍ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ട ഗുപ്ത നല്‍കിയ 19 ലക്ഷം രൂപ തിരികെ നല്‍കിയില്ല.

വിഷയം സിവില്‍ സ്വഭാവമുള്ളതിനാല്‍ ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് പ്രാദേശിക കോടതി വ്യക്തമാക്കി.

എന്നിരുന്നാലും, വഞ്ചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ബിരാനികള്‍ക്കെതിരെ ലോക്കല്‍ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു, തുടര്‍ന്ന് കോടതി അവരെ വിളിച്ചുവരുത്തി.

എഫ്‌ഐആര്‍ റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിക്കുകയും വിചാരണ നേരിടാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്നാണ് ഉത്തരവ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

 

Continue Reading

india

മുസ്‌ലിംകളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ?; വഖഫ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി

വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി മുസ്‌ലിംകളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് ചോദിച്ചു.

Published

on

വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി മുസ്‌ലിംകളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് ചോദിച്ചു.

വഖഫ് സൃഷ്ടിക്കുന്നതിനുള്ള വ്യക്തികളുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്നും വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണ് അതെന്നും സുപ്രം കോടതി പറഞ്ഞു. ഒരു നൂറ്റാണ്ട് മുമ്പ് വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഏകപക്ഷീയമായി പുനര്‍വര്‍ഗ്ഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
മുസ്‌ലിംങ്ങള്‍ക്ക് മാത്രം വഖ്ഫ് സൃഷ്ടിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇസ്ലാം ആചരിക്കുന്നവര്‍ക്ക് മാത്രം വഖ്ഫ് സൃഷ്ടിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് എങ്ങനെ പറയാന്‍ കഴിയും?’ കപില്‍ സിബല്‍ ചോദിച്ചു.

 

 

Continue Reading

india

വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്

ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്. ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇവരെ ആദ്യം വാല്‍പ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ പരുക്ക് ഗുരുതരമായതിനാല്‍ പൊള്ളാച്ചിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

തോട്ടത്തില്‍ വിശ്രമിക്കുകയായിരുന്ന കാട്ടുപോത്താണ് രാവിലെ ജോലിക്കായി എത്തിയ തൊഴിലാളികളെ കുത്തിപരുക്കേല്‍പ്പിച്ചത്.

Continue Reading

Trending