Connect with us

kerala

കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാൻ കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കാൻ തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വിജിലന്‍സിന് മാത്രമായി സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്‍റ് ഡിവിഷന്‍ അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്‍റെ ഓഫീസുകളിൽ ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായാണ് സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്‍റ് ഡിവിഷന്‍ ആരംഭിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കും. ഇത്തരം ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയ്യാറാക്കി അതില്‍ നിന്നായിരിക്കും വിജിലന്‍സില്‍ നിയമിക്കുക . നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് മൂന്ന് വര്‍ഷം തുടരാന്‍ അനുവദിക്കുകായും ചെയ്യും.

ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ മൂന്നുമാസം കൂടുമ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര വിജിലൻസ് സെല്ലില്‍ ഓഫീസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങണം. സമയപരിധി നിശ്ചയിച്ചായിരിക്കണം കേസുകളും അന്വേഷണങ്ങളും നടത്തേണ്ടത് . കൂടുതല്‍ സമയം ആവശ്യമായാല്‍ ഡയറക്ടറുടെ അനുമതി വാങ്ങണം. കോടതി വെറുതെ വിടുന്ന കേസുകളില്‍ .രണ്ട് മാസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്തെന്ന് ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.ഹൈക്കോടതിയില്‍ വിജിലന്‍സ് കാര്യങ്ങള്‍ നോക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി.

kerala

രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റാക്കിയത് പരീക്ഷണത്തിന്റെ ഭാഗം; വിജയിക്കുമോ ഇല്ലയോ എന്ന് പിന്നീടറിയാം: ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍

‘ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്.

Published

on

രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍. രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി വന്നതിനെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നുവെന്നും ഇത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പരീക്ഷണം കൂടിയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ സംസ്ഥാന അധ്യക്ഷൻ കൂടിയായ സി.കെ പത്മനാഭന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

‘ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്. രാജീവ് ചന്ദ്രശേഖര്‍ ഒരു ടെക്‌നോ ക്രാറ്റാണ്. അത്തരം ഒരാളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരിക എന്നത് പരീക്ഷണമാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് താന്‍ കരുതുന്നത്.

പക്ഷേ സംഘടനാ പ്രവര്‍ത്തനവുമായി ഇണങ്ങി പ്രവര്‍ത്തിക്കുന്ന നേതൃത്വമാവാൻ ശ്രദ്ധിക്കേണ്ടി വരും’ -പത്മനാഭന്‍ പറഞ്ഞു. സംഘടന ശക്തമായിരുന്നെങ്കിലും പണ്ടുകാലത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത് പ്രതിഫലിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കാലഘട്ടത്തിൽ പഴയരീതിയില്‍ മുന്നോട്ടു പോകാനാവില്ല. പരമ്പരാഗതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതി കൊണ്ട് ഈ ഡിജിറ്റില്‍ യുഗത്തില്‍ വിജയിക്കണമെന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെ മറ്റെല്ലാ രംഗത്തും പ്രയോജനപ്പെടുത്തുന്നതുപോലെ രാഷ്ട്രീയ രംഗത്തും പ്രയോജനപ്പെടുത്തിയാലേ വിജയിക്കാന്‍ കഴിയുകയുള്ളു. നരേന്ദ്രമോദി അക്കാര്യത്തില്‍ വിജയകരമായ നേതൃത്വം കൊടുത്തു വരികയാണ്. അത് കേരളത്തിലും വരണം.

രാജീവ് ചന്ദ്രശേഖരന്‍ നേതൃത്വത്തിലേക്ക് വരുന്നത് പുതിയ പ്രചോദനമാകുമെന്നും സംഘടനയെ ഭാവി വെല്ലുവിളികളെ നേരിടാൻ പാകത്തിന് മുന്നോട്ടു കൊണ്ടുപോകാനുള്ള നേതൃപാടവം അദ്ദേഹം പ്രകടിപ്പിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

‘ജലീലിന് പ്രത്യേക പ്രീവിലേജ് ഒന്നുമില്ല, കാണിച്ചത് ധിക്കാരം’; ക്ഷുഭിതനായി എ.എന്‍ ഷംസീര്‍

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു.

Published

on

കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു.

Continue Reading

kerala

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഇവരോടൊപ്പമുണ്ടായിരുന്ന ദേവകി, മജീദ് എന്നിവര്‍ക്കും കടിയേറ്റിരുന്നു

Published

on

പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് രാവിലെ തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപം വയലില്‍ വെച്ചാണ് കുറുക്കന്‍ കടിച്ചത്.

ഇവരുടൊപ്പമുണ്ടായിരുന്ന തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവര്‍ക്കും കടിയേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല.

അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ കാളിക്കും ദേവകിക്കും ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തുടര്‍ചികിത്സയില്‍ കഴിയവെയാണ് മരണം.

Continue Reading

Trending