india
വിജയന്ദ്രയുടെ അധ്യക്ഷ പദവി അംഗീകരിക്കില്ല’; കര്‍ണാടക ബിജെപിയില്‍ ഭിന്നത തുടരുന്നു, നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ
നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി നിയമസഭ മന്ദിരത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത എം എൽ എ മാരുടെ യോഗത്തിൽ നിന്നും യത്നാൽ വിട്ടു നിന്നു.

പാർട്ടിയിലെ കുടുംബ വാഴ്ച്ചയുടെ ഭാഗമായാണ് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയന്ദ്രക്ക് പാർട്ടി അധ്യക്ഷ പദം ലഭിച്ചതെന്ന ആരോപണത്തിൽ ഉറച്ചു ബിജെപി എം എൽ എ ബസനഗൗഡ പാട്ടീൽ യത്നാൽ. നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി നിയമസഭ മന്ദിരത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത എം എൽ എ മാരുടെ യോഗത്തിൽ നിന്നും യത്നാൽ വിട്ടു നിന്നു.
പാർട്ടിയുടെ പുതിയ അധ്യക്ഷനും എംഎൽഎയുമായ ബി വൈ വിജയന്ദ്ര പങ്കെടുത്ത യോഗമാണ് എംഎൽഎ ബഹിഷ്കരിച്ചത്. കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കുടുംബാധിപത്യ രാഷ്ട്രീയത്തിന് എതിരാണ് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ നയം വ്യക്തമാക്കികൊണ്ടായിരുന്നു യത്നാലിന്റെ ബഹിഷ്കരണം. കർണാടകയിൽ കുടുംബ വാഴ്ച്ചക്കെതിരെയുള്ള യുദ്ധം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നീളുമെന്നും യത്നാൽ വിശദീകരിച്ചു .
യെദ്യൂരപ്പയുടെ മകനെ ബിജെപി അധ്യക്ഷൻ ആക്കുന്നതിനെ പാർട്ടിയിൽ ഏറ്റവും അധികം എതിർത്ത ആളാണ് ഉത്തര കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവായ യത്നാൽ . വർഷങ്ങളായി യെദ്യൂരപ്പയുടെ എതിർഭാഗത്ത് നിലയുറപ്പിച്ച യത്നാൽ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ നിരവധി തവണ ദേശീയ നേതൃത്വത്തെ സമീപിച്ച് പരാതി നൽകിയിരുന്നു .
യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിലും നിർണായക പങ്കുള്ളയാളാണ് ഇദ്ദേഹം. ദേശീയ നേതൃത്വം നിശ്ചയിച്ച സംസ്ഥാന അധ്യക്ഷ പദവിയിലുള്ള വിജയന്ദ്രയെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞേ അംഗീകരിക്കൂ എന്ന സൂചനയാണ് യത്നാലിന്റെ വാക്കുകളിൽ ഉള്ളത്. ബി വൈ വിജയന്ദ്ര ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിക്കൊടുത്ത് നേതൃപാടവം തെളിയിക്കണമെന്നർത്ഥം.
സംഘടനാ പദവികൾ നൽകുന്നതിൽ ഉത്തര കർണാടകയിലെ ജില്ലകളിൽ നിന്നുള്ളവർക്ക് പ്രാധിനിധ്യം കുറയുന്നു എന്ന ആരോപണവും ബിജെപി എംഎൽഎക്കുണ്ട്. വോട്ടിനു മാത്രം ഉത്തര കർണാടകയിലെ നേതാക്കന്മാരെ പാർട്ടിക്ക് വേണമെന്ന സ്ഥിതിയാണ്. ഉത്തര കർണാടക ജില്ലകൾക്കായി വികസന ഫണ്ടുകളും ഇല്ല. ഈഅനീതക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
യത്നാലിനെ പോലെ വിജയേന്ദ്രയുടെ സ്ഥാനാരോഹണത്തിൽ അതൃപ്തിയുള്ള നിരവധി എം എൽ എമാരും നേതാക്കളും കർണാടക ബിജെപിയിലുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ യെദ്യൂരപ്പയുടെ സഹായമില്ലാതെ തരമില്ലെന്നു മനസിലാക്കിയാണ് മകൻ വിജയേന്ദ്രയെ കടുത്ത എതിർപ്പ് അവഗണിച്ചും സംസ്ഥാന അധ്യക്ഷനാക്കിയത്. പാർട്ടിയിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെയാണ് വിജയേന്ദ്രയുടെ അധ്യക്ഷ പദ പ്രയാണം എന്നാണ് ഇടഞ്ഞു നിൽക്കുന്ന എം എൽ എയുടെ വാക്കുകളിലുള്ളത്
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
india
ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രാജധാനി എക്സ്പ്രസിന് പിന്നാലെ എത്തിയ കാത്‌ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala3 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു