Connect with us

india

വിജയന്ദ്രയുടെ അധ്യക്ഷ പദവി അംഗീകരിക്കില്ല’; കര്‍ണാടക ബിജെപിയില്‍ ഭിന്നത തുടരുന്നു, നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ

നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി  നിയമസഭ മന്ദിരത്തിൽ  ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത  എം എൽ എ മാരുടെ യോഗത്തിൽ നിന്നും  യത്നാൽ  വിട്ടു നിന്നു.

Published

on

പാർട്ടിയിലെ കുടുംബ വാഴ്ച്ചയുടെ ഭാഗമായാണ് മുൻ മുഖ്യമന്ത്രി ബി എസ്  യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയന്ദ്രക്ക്  പാർട്ടി അധ്യക്ഷ പദം ലഭിച്ചതെന്ന ആരോപണത്തിൽ ഉറച്ചു ബിജെപി എം എൽ എ ബസനഗൗഡ പാട്ടീൽ യത്നാൽ.  നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി  നിയമസഭ മന്ദിരത്തിൽ  ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത  എം എൽ എ മാരുടെ യോഗത്തിൽ നിന്നും  യത്നാൽ  വിട്ടു നിന്നു.

പാർട്ടിയുടെ പുതിയ അധ്യക്ഷനും  എംഎൽഎയുമായ ബി വൈ വിജയന്ദ്ര പങ്കെടുത്ത യോഗമാണ് എംഎൽഎ ബഹിഷ്കരിച്ചത്. കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കുടുംബാധിപത്യ രാഷ്ട്രീയത്തിന്  എതിരാണ് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ നയം  വ്യക്തമാക്കികൊണ്ടായിരുന്നു  യത്നാലിന്റെ  ബഹിഷ്കരണം. കർണാടകയിൽ കുടുംബ വാഴ്ച്ചക്കെതിരെയുള്ള  യുദ്ധം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്  വരെ നീളുമെന്നും  യത്നാൽ വിശദീകരിച്ചു .

യെദ്യൂരപ്പയുടെ  മകനെ ബിജെപി അധ്യക്ഷൻ ആക്കുന്നതിനെ  പാർട്ടിയിൽ ഏറ്റവും അധികം എതിർത്ത  ആളാണ്  ഉത്തര കർണാടകയിൽ  നിന്നുള്ള മുതിർന്ന നേതാവായ യത്നാൽ .  വർഷങ്ങളായി  യെദ്യൂരപ്പയുടെ  എതിർഭാഗത്ത് നിലയുറപ്പിച്ച യത്നാൽ  കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ  നിരവധി തവണ ദേശീയ നേതൃത്വത്തെ  സമീപിച്ച് പരാതി നൽകിയിരുന്നു .

യെദ്യൂരപ്പയെ  മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിലും  നിർണായക പങ്കുള്ളയാളാണ്  ഇദ്ദേഹം.  ദേശീയ നേതൃത്വം നിശ്ചയിച്ച  സംസ്ഥാന അധ്യക്ഷ പദവിയിലുള്ള വിജയന്ദ്രയെ ലോക്‌സഭാ തിരഞ്ഞെടുപ്പ്  കഴിഞ്ഞേ അംഗീകരിക്കൂ എന്ന സൂചനയാണ്  യത്നാലിന്റെ വാക്കുകളിൽ ഉള്ളത്. ബി വൈ വിജയന്ദ്ര ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിക്കൊടുത്ത്‌  നേതൃപാടവം തെളിയിക്കണമെന്നർത്ഥം.

സംഘടനാ പദവികൾ നൽകുന്നതിൽ ഉത്തര കർണാടകയിലെ ജില്ലകളിൽ നിന്നുള്ളവർക്ക് പ്രാധിനിധ്യം കുറയുന്നു എന്ന ആരോപണവും  ബിജെപി എംഎൽഎക്കുണ്ട്.  വോട്ടിനു മാത്രം ഉത്തര കർണാടകയിലെ നേതാക്കന്മാരെ പാർട്ടിക്ക് വേണമെന്ന സ്ഥിതിയാണ്.  ഉത്തര കർണാടക ജില്ലകൾക്കായി വികസന ഫണ്ടുകളും ഇല്ല. ഈഅനീതക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും  പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

യത്നാലിനെ പോലെ വിജയേന്ദ്രയുടെ സ്ഥാനാരോഹണത്തിൽ അതൃപ്തിയുള്ള നിരവധി എം എൽ എമാരും  നേതാക്കളും കർണാടക ബിജെപിയിലുണ്ട്.  ലോകസഭ തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ യെദ്യൂരപ്പയുടെ സഹായമില്ലാതെ തരമില്ലെന്നു മനസിലാക്കിയാണ്  മകൻ വിജയേന്ദ്രയെ  കടുത്ത എതിർപ്പ് അവഗണിച്ചും സംസ്ഥാന അധ്യക്ഷനാക്കിയത്. പാർട്ടിയിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെയാണ്  വിജയേന്ദ്രയുടെ അധ്യക്ഷ പദ പ്രയാണം എന്നാണ്  ഇടഞ്ഞു നിൽക്കുന്ന എം എൽ എയുടെ വാക്കുകളിലുള്ളത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരമായ കടമ നിര്‍വഹിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തെ ബില്‍ ലംഘിക്കുന്നു: ടിഎംസി

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

Published

on

മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള മുസ്‌ലിംകളുടെ അവകാശത്തെ ബില്‍ ലംഘിക്കുകയും അതുവഴി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

വഖഫ് ഭൂമിയുടെ കാര്യങ്ങളില്‍ സംസ്ഥാന നിയമനിര്‍മ്മാണ അധികാരത്തില്‍ കടന്നുകയറി പാര്‍ലമെന്റ് അതിന്റെ അധികാരപരിധി മറികടക്കുകയാണെന്ന് വാദിച്ച അദ്ദേഹം, ”ബില്‍ മുസ്‌ലിംകള്‍ അവരുടെ മതപരമായ കടമ നിര്‍വഹിക്കുന്നതിനും അവരുടെ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള വ്യക്തമായ ലംഘനമാണ്. അതിനാല്‍, ബില്‍ ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ പൂര്‍ണ്ണമായ ലംഘനമാണ്,” അദ്ദേഹം പറഞ്ഞു.

ഏഴാം ഷെഡ്യൂളിന് കീഴിലുള്ള സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും സര്‍ക്കാര്‍ സ്വത്ത് തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ കളക്ടറുടെയോ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഒരു വ്യക്തിക്ക് സ്വന്തം കാര്യത്തിന്റെ വിധികര്‍ത്താവാകാന്‍ കഴിയില്ല,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

വഖഫായി സ്വത്ത് ദാനം ചെയ്യുന്നതിന് ഒരു വ്യക്തി ‘കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്‌ലാം മതം അനുഷ്ഠിച്ചിരിക്കണം’ എന്ന ബില്ലിന്റെ ആവശ്യകതയെക്കുറിച്ച് ബാനര്‍ജി ആശങ്ക ഉന്നയിച്ചു, അതിനെ ‘അന്യായമായ അടിച്ചേല്‍പ്പിക്കല്‍’ എന്ന് വിളിക്കുന്നു.

‘ഭരണഘടനാ വ്യവസ്ഥ പ്രകാരം ഒരു വ്യക്തിയും അവരുടെ മതം ആചരിക്കാന്‍ നിര്‍ബന്ധിതനാകുന്നില്ലെങ്കില്‍, അത്തരമൊരു വ്യക്തിക്ക് തന്റെ സ്വത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നതില്‍ നിന്ന് തടയാനാവില്ല,’ മറ്റ് വിശ്വാസങ്ങളില്‍ മതപരമായ സംഭാവനകള്‍ക്ക് അത്തരം ആവശ്യകതകളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

വഖഫ് ബില്‍; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ട: കെ സി വേണുഗോപാല്‍ എംപി

ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Published

on

വഖഫ് ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ എംപി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു.

ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബില്ലിലൂടെ മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് സിപിഎം അംഗം കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികള്‍ നിയന്ത്രിക്കാന്‍ മാത്രമാണ് ബില്ലെന്നായിരുന്നു ബില്‍ അവതരിപ്പിച്ച ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ അവകാശ വാദം.

എന്നാല്‍ പ്രതിപക്ഷം ബില്‍ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. നിയമനിര്‍മാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു.

ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്‌ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Continue Reading

india

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിര്‍ (26) ആണ് മരിച്ചത്.

സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഗൂഡല്ലൂര്‍ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് കടന്നല്‍ കുത്തേറ്റത്.

അതേസമയം കടന്നല്‍ കൂടിന് കല്ലെറിഞ്ഞതോടെ തേനീച്ചകള്‍ ഇളകിയെന്നാണ് വിവരം. ഗൂഡല്ലൂര്‍ ഫയര്‍ഫോഴ്‌സും വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

Trending