Connect with us

kerala

വിജയമുദ്ര എജ്യു എക്‌സല്‍ എക്‌സ്‌പോക്ക് അതിഗംഭീര തുടക്കം

കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി

Published

on

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ട് ചന്ദ്രിക വിജയമുദ്ര എജു എക്‌സല്‍ എക്‌സ്‌പോയ്ക്ക് തുടക്കം. വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ക്ലാസുകളുടെ വൈവിധ്യം കൊണ്ടും മികവ് പുലര്‍ത്തിയ എജു എക്‌സ്‌പോയില്‍ മൊത്തം 10,000ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

കോഴിക്കോട് ഇന്നലെ പ്രതികൂല കാലാവസ്ഥയിലും രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞെത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അടിമുടി ഉറച്ചു വാര്‍ക്കേണ്ട സമയം അതിക്രമിച്ചതായി ചടങ്ങ് ഉല്‍ഘാടനം ചെയ്ത എം.പി പറഞ്ഞു. പരമ്പരാഗത രീതികളും കോഴ്‌സുകളുമാണ് നമ്മുടെ കോളജുകളിലുളളത്. പല കോളജുകളിലും ബിരുദം, ബിരുദാനന്തര സിറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പലതും അടച്ചു പൂട്ടുന്നു.

അതേസമയം ന്യുജന്‍ കോഴ്‌സുകള്‍ക്കായി മലയാളി വിദ്യാര്‍ത്ഥികള്‍ കൂട്ടതോടെ അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഒഴുകുന്നു. ഇതേ കുറിച്ച് ഗൗരവമായ ചര്‍ച്ച ഉയര്‍ന്നു വരണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു. എഡിറ്റര്‍ കമാല്‍ വരദൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജോജോ ടോമി, അഡ്വ.നജ്മ തബ്ഷീറ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഉന്നത വിജയം നേടിയവര്‍ക്ക് നജീബ് കാന്തപുരം എം.എല്‍.എ മെമെന്റോകള്‍ കൈമാറി. മുസ്‌ലീംഗ് ദേശീയ അസി.സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്‌ലിയ, ഇലാന്‍സ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, ചന്ദ്രിക ഡി.ജി.എം നജീബ് ആലുക്കല്‍, എ.ഒ സല്‍മാന്‍, കോഴിക്കോട് റസി.മാനേജര്‍ മുനീബ് ഹസ്സന്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍ നബില്‍ തങ്ങള്‍ സംസാരിച്ചു. കോഴിക്കോട് റസി.എഡിറ്റര്‍ ലുക്മാന്‍ മമ്പാട് നന്ദി പരഞ്ഞു.

എക്‌സ്‌പോ ഇന്നും കോഴിക്കോട്,18ന് മഞ്ചേരി

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ക്ലാസുകളുടെ വൈവിധ്യവും ചന്ദ്രിക എജ്യു എക്‌സ്‌പോയെ വേറിട്ടതാക്കുന്നു. ഇന്നും കോഴിക്കോട് പാളയം ചിന്താ വളപ്പിലെ മെജസ്റ്റിക് ഹാളില്‍ നടക്കുന്ന എക്‌സ്‌പോ രാവിലെ 10ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. 18ന് മഞ്ചേരിയിലും 20ന് തിരൂരിലും 22ന് കണ്ണൂരിലും 25ന് വയനാട്ടിലും 27ന് പട്ടാമ്പിയിലും 30ന് കൊല്ലത്തും ജൂണ്‍ 1ന് ആലുവയിലുമായി നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുവാന്‍ ഇതുവരെ പതിനായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിവാഹ പാർട്ടി സഞ്ചരിച്ച വാഹനം ഉരസിയതിനെ ചൊല്ലി സംഘർഷം; പരിഹരിക്കാൻ ശ്രമിച്ച മുസ്‌ലിം ലീഗ്‌ നേതാവിന് മർദ്ദനം

മുസ്ലിം ലീഗ് പ്രസിഡൻ്റ്  അഹമ്മദ് കുറുവയിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുളിയാവ് ഭാഗത്തെ വിവാഹ പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ഇദ്ദേഹത്തെയും മർദ്ദിക്കുകയായിരുന്നു

Published

on

നാദാപുരം: വിവാഹ പാർട്ടി സഞ്ചരിച്ചു വാഹനം മറ്റൊരു വാഹനവുമായി ഉരസി യത് സംഘർഷത്തിൽ കലാശിച്ചു. കല്ലാ ച്ചി വളയം റോഡിൽ വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. പുളിയാവ് ഭാഗത്തു നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച വാഹനവും എതിർ ദിശയിൽ നിന്ന് വരികയായി രു ന്ന മറ്റൊരു വാഹനവും തമ്മിൽ ഉരസിയതാണ് പ്രശ്നത്തിന് തുടക്കം. ഇതം ബന്ധിച്ച് തർക്കവും വാക്കേറ്റവും ഉണ്ടായതോടെ വളയം റോഡിൽ ഗതാഗതം മുടങ്ങുക യായിരുന്നു. ഇതിനിടയിൽ ജാ തിയേരി കല്ലുമ്മൽ പ്രദേശത്തെ മറ്റൊരു കല്യാണ വീട്ടിൽ നിന്ന് വരികയായിരു ന്ന വരനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ഈ വാഹനത്തിൽ നിന്ന് ചില യുവാക്കൾ ഇറങ്ങി മാർഗ്ഗതടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരു കൂട്ടരും തമ്മിൽ വീണ്ടും വാക്കേറ്റം നടന്നു. വിവര മറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പ ഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ്  അഹമ്മദ് കുറുവയിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുളിയാവ് ഭാഗത്തെ വിവാഹ പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ഇദ്ദേഹത്തെയും മർദ്ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഹമ്മദ് കുറുവയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്‌ധ ചികിത്സ ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമാധാന പ്രവർത്തനത്തിനിടയിൽ ലീഗ് നേതാവിനെ മർദ്ദിച്ച സംഭവം വലിയ പ്രതിഷേ,

ധത്തിന് ഇടയാക്കി. അഹമ്മദിനെ മർദ്ദിച്ച സംഭവത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കു റ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ്, ജനറൽ സെ ക്രട്ടറി എൻകെ മൂസ മാസ്റ്റർ, ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. അഹമ്മദിനെ മർദ്ദിച്ച സംഭവത്തെ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അപലപിച്ചു.

ബിപി മൂസ, സിഎച്ച് ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എംകെ അഷ്റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് കെഎം ഹംസ, സെക്രട്ടറി ഇ ഹാരിസ്, സ്വതന്ത്ര കർഷകസംഘം ജി ല്ലാ സെക്രട്ടറി നസീർ വളയം തുടങ്ങിയവർ സംഭവത്തെ അപലവിച്ചു.

Continue Reading

kerala

അഖിലേന്ത്യ വോളി: മികച്ച വാര്‍ത്തക്കുള്ള പുരസ്‌കാരം ‘ചന്ദ്രിക’ക്ക്

സമാപന ചടങ്ങില്‍ നാദാപുരം ലേഖകന്‍ എം കെ അഷ്‌റഫിനാണ് സംഘാടകസമിതി ഭാരവാഹികള്‍ പുരസ്‌കാരം സമര്‍പ്പിച്ചത്

Published

on

നാദാപുരം: ഒരാഴ്ചയായി നാദാപുരം ടൗണില്‍ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ മികച്ച വാര്‍ത്ത നല്‍കിയതിനുള്ള പ്രത്യേക പുരസ്‌കാരം :’ചന്ദ്രിക’യ്ക്ക് ലഭിച്ചു. സമാപന ചടങ്ങില്‍ നാദാപുരം ലേഖകന്‍ എം കെ അഷ്‌റഫിനാണ് സംഘാടകസമിതി ഭാരവാഹികള്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.

വോളിബോള്‍ തുടങ്ങിയത് മുതല്‍ ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകള്‍ ചന്ദ്രിക നല്‍കിയിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ചന്ദ്രിക ഗവേണിങ് ബോഡി അംഗം നരിക്കോള്‍ ഹമീദ് ഹാജി, ജനപ്രതിനിധികളായ സി കെ നാസര്‍, എം സി സുബൈര്‍,,കണയ്ക്കല്‍ അബ്ബാസ്, പ്രവാസി വ്യാപാരി ടി ടി കെ അഹമ്മദ് ഹാജി,സംഘാടകസമിതി ഭാരവാഹികളായ അഷറഫ് പറമ്പത്ത് തായമ്പത്ത് കുഞ്ഞാലി, യു വി യൂനുസ് ഹസ്സന്‍ ഹാരിസ് ചേനത്ത്, നാസര്‍ കളത്തില്‍, സി എം ഫൈസല്‍, മാധ്യമപ്രവര്‍ത്തകന്‍ ടി വി മമ്മു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Continue Reading

kerala

കോതമംഗലത്തെ ഗ്യാലറി തകര്‍ന്നു വീണുണ്ടായ അപകടം; സംഘടകര്‍ക്കെതിരെ കേസ്

അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം

Published

on

കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ സംഘടകര്‍ക്കെതിരെ കേസ്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും അനുമതി ഇല്ലാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. ടൂര്‍ണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോര്‍ട്ട് നല്‍കും.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഫൈനല്‍ മത്സരം ആയതിനാല്‍ 4000ത്തോളം പേരാണ് മത്സരം കാണാനെത്തിയത്. താത്കാലികമായി നിര്‍മ്മിച്ച തടി കൊണ്ടുള്ള ഗ്യാലറി ആണ് തകര്‍ന്നത്. മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗ്യാലറി നിര്‍മിച്ചത്.അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.

പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പരുക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രി എത്തിക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറം വ്യക്തമാക്കി.

Continue Reading

Trending