ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്.ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെ ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.
ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തില്‍ വച്ചായിരുന്നു പണം കൈപറ്റിയത്. പണം കൈമാറിയ ഓട്ടോ കണ്‍സള്‍ട്ടന്റ് ഓഫിസിലെ മജീദിനെയും കസ്റ്റഡിയിലെടുത്തു. വിജിലന്‍സ് ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയിലാണ് കണ്ടെത്തിയത്.