kerala
വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്’: ഷാഫി പറമ്പിൽ
പ്രവചവനങ്ങള്‍ക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. പ്രവചവനങ്ങള്‍ക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു.
തങ്ങള്‍ യഥാര്‍ത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. അത് വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും രാജ്യത്ത് നല്‍ക്കുകയെന്ന് പ്രതീക്ഷിക്കുന്നു. 20ല്‍ 20 സീറ്റും കോണ്‍ഗ്രസിന് കിട്ടാനുള്ള ഒരു സാഹചര്യമാണ് കേരളത്തിലുള്ളത് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
‘ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചിട്ടുണ്ടെന്നാണ് പലരുടെയും പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ചില വ്യാജ സൃഷ്ടികളുടെ പിന്നില്‍ ആരാണെന്ന് എല്ലാവര്ക്കും കൃത്യമായി അറിയാം. അവസാനമായി വന്ന വ്യാജ സ്ക്രീന്‍ഷോട്ട് വിഷയത്തില്‍ അടക്കം കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ഞങ്ങള്‍ യഥാര്‍ത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. സമാധാനം ഉണ്ടാകണം, സത്യം പുറത്ത് വരണം’, ഷാഫി പറമ്പില്‍ വ്യക്തമാക്കി.
kerala
ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു
തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.
മലബാര്‍ എക്സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.
kerala
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
kerala
ഭീകരതയെ ലക്ഷ്യമിടുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ; മുസ്ലിംലീഗ്
ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ സായുധ സേന പ്രകടിപ്പിച്ച സാങ്കേതികതികവോടെയും ധൈര്യവും മാതൃകാപരമാണ്. ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവ തീവ്രവാദത്തെ തുരത്തുന്നതിലും അവരുടെ താവളങ്ങള്‍ നിലംപരിശാക്കുന്നതിലും കൃത്യത പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യാ ഗവണ്മെന്റിനും നമ്മുടെ സായുധ സേനയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടമാക്കിയ ഐക്യത്തിന്റെ ആത്മാവിനെ മുസ്ലിംലീഗ് പ്രശംസിക്കുന്നു.
ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം അന്താരാഷ്ട്ര സമൂഹവുമായും ഐക്യരാഷ്ട്രസഭയുമായും നയതന്ത്രപരമായ ‘ചാനലുകളില്‍’ സജീവമായി പ്രവര്‍ത്തിക്കാനും തന്ത്രപരമായ സംയമനം പാലിക്കാനും മുസ്ലിംലീഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളിലും നമ്മുടെ ദേശീയ സമഗ്രതയുടെയും ശക്തിയുടെയും മൂലക്കല്ലായി നിലനില്‍ക്കുന്ന വൈവിധ്യത്തില്‍ ഐക്യത്തിന്റെ ശാശ്വതമായ മൂല്യങ്ങളിലും മുസ്ലിംലീഗ് ഉറച്ച വിശ്വാസം ആവര്‍ത്തിക്കുന്നു.
തുടര്‍ച്ചയായ ജാഗ്രത, ദുരിതബാധിതരായ സാധാരണക്കാരോട് അനുകമ്പ, സമാധാനം, സംഭാഷണം, ഐക്യം എന്നിവയ്ക്കുള്ള പുതുക്കിയ ദേശീയ പ്രതിബദ്ധത എന്നിവ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
india3 days ago
ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്
-
india23 hours ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി