Connect with us

Culture

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വി.എച്ച്.പിയുടെ രഥയാത്ര തുടങ്ങി

Published

on

ലക്‌നോ: രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് വി.എച്ച്.പിയുടെ രാമരാജ്യരഥയാത്ര ആരംഭിച്ചു. ബി.ജെ.പി നേതാക്കളുടേയും സന്യാസിമാരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രയുടെ ഉദ്ഘാടനം. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടക ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

യു.പി, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, കേരള, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് വി.എച്ച്.പിയുടെ യാത്ര കടന്നു പോകുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ നിയസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ബി. ജെ.പി നേതൃത്വം അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതായാണ് വിവരം.

അതേ സമയം ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരിക്കിലാണ് അദ്ദേഹമെന്നാണ് വി.എച്ച്.പി നേതാക്കള്‍ അറിയിച്ചത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടാണ് രഥയാത്രയെന്ന് വ്യക്തമാണ്. 1990ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി സമാനമായ രീതിയില്‍ രഥയാത്ര നടത്തിയിരുന്നു. ഇത് രാജ്യത്താകമാനം വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഡോ.ഷംസീര്‍ മൂന്നാമന്‍

മുഹമ്മദ് അല്‍അബ്ബാര്‍, അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്

Published

on

ദുബൈ: അറേബ്യന്‍ ബിസ്നസ്സ് തയാറാക്കിയ ദുബൈയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ വിപിഎസ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ മൂന്നാമനായി തെരഞ്ഞെടുത്തു.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍, മഷ്രിഖ് ബാങ്ക് അല്‍ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

Film

എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്ത്

2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്.

Published

on

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. 2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്. ഇന്ന് രാവിലെ റിലീസായ സിനിമ വൈകിട്ട് 4.02 ഓടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുകയായിരുന്നു.

തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്‌ലോഡ് ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

രാവിലെ ആറ് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

Continue Reading

Trending