Connect with us

film

വേട്ടയ്യന്‍ ഒ.ടി.ടിയില്‍ എത്തുന്നു

ഒക്ടോബര്‍ 10 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Published

on

ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘വേട്ടയ്യന്‍’ ചിത്രം ഒ.ടി.ടിയില്‍ എത്തുന്നു. രജനികാന്ത് കേന്ദ്രകഥാപാത്രമായി എത്തിയ വേട്ടയ്യന് പ്രതീക്ഷിച്ച അത്ര കയ്യടി കിട്ടിയില്ല. ഒക്ടോബര്‍ 10 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ബോക്‌സോഫീസില്‍ വിജയം നേടിയില്ല.

നവംബര്‍ ഏഴ് മുതല്‍ ചിത്രം ആമസോണ്‍ പ്രൈം വിഡിയോയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

രജനികാന്ത്, മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഏകദേശം 300 കോടി രൂപ ബജറ്റിലാണ് ചിത്രം എടുത്തിട്ടുള്ളത്. എന്നാല്‍ 235.25 കോടി രുപ മാത്രമാണ് ബോക്‌സോഫീസില്‍ നിന്ന് നേടാനായത്.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിച്ചത്. ശ്രീ ഗോകുലം മൂവീസാണ കേരളത്തില്‍ എത്തിച്ചത്്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

film

‘മാര്‍ക്കോ’ ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദന്‍ നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്‍ക്കോ ഒടിടി റിലീസിന്.

Published

on

ഉണ്ണി മുകുന്ദന്‍ നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്‍ക്കോ ഒടിടി റിലീസിന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 14 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം മാര്‍ക്കോ പ്രദര്‍ശിപ്പിച്ചിരുന്നു.

ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമായാണ് മാര്‍ക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മമാതാവ്.. 2024 ഡിസംബര്‍ 20നാണ് ചിത്രം റിലീസിനെത്തിയത്. ജഗദീഷ്, സിദ്ദിഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി പ്രേഷകരെ ത്രില്ലടിപ്പിച്ചിരുന്നു.

അതേസമയം മാര്‍ക്കോ ഒടിടിയിലേക്കെത്തുമ്പോള്‍ വന്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Continue Reading

film

നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി.

Published

on

നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ബംഗ്ലാദേശ് പൗരനായ പ്രതി മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടുന്നതില്‍ തീരുമാനിക്കാമെന്നും മജിസ്ട്രേറ്റ് അറിയിച്ചു.

എന്നാല്‍ അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം കൂടി നീട്ടി നല്‍കണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. കൊല്‍ക്കത്തയില്‍നിന്ന് പ്രതിക്ക് സഹായം ലഭിച്ചിരുന്നോ എന്നും ആരുടെ സഹായത്തോടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയതെന്ന കാര്യം കണ്ടെത്തേണ്ടതുണ്ടതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അന്വേഷണം അവസാനിച്ചെന്നും പൊലീസ് കസ്റ്റഡി ആവശ്യമില്ലെും പ്രതിഭാഗം വാദിച്ചു.

നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനിയും കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജനുവരി 16നാണ് ബാന്ദ്രയിലെ വസതിയില്‍വെച്ച് നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. അക്രമിയെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആറ് കുത്തേറ്റിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു താരം.

കൃത്യം നടന്ന് മൂന്ന് ദിവസത്തിനു ശേഷം താനെയിലെ ലേബര്‍ ക്യാമ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

film

മോഹന്‍ലാല്‍ നായകനായ ‘എമ്പുരാന്റെ’ ടീസര്‍ പുറത്ത്

ഇന്ന് വൈകീട്ട് 07:07ന് കൊച്ചിയില്‍ വെച്ച് മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്

Published

on

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’ ചിത്രത്തില്‍റെ ടീസര്‍ ഇന്ന് വൈകീട്ട് 07:07ന് പുറത്തിറക്കി. കൊച്ചിയില്‍ വെച്ച് മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തത്. മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.

ആശീര്‍വാദ് സിനിമാസും ലെയ്ക്ക പ്രൊഡക്ഷന്‍സിന്റെയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. താരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Continue Reading

Trending