Connect with us

crime

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ വിധി നാളെ

2018 ലാണ് ഇയാള്‍ക്കെതിരെ ആദ്യ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്

Published

on

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ വിധി നാളെ. പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വേണം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സമാന കുറ്റത്തിന് വധശിക്ഷ വിധിച്ച കേസുകളെക്കുറിച്ചും പ്രോസിക്യൂഷന്‍ പ്രതിപാദിച്ചു. പ്രതിയ്ക്ക് 28 വയസാണെന്നുള്ളത് വധശിക്ഷ നല്‍കാന്‍ തടസമല്ല.

2018 ലാണ് ഇയാള്‍ക്കെതിരെ ആദ്യ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആ വര്‍ഷം ജനിച്ച മറ്റൊരു കുഞ്ഞിനെയാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചതെന്നും തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചെന്നും കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പുറത്തിറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. വീട്ടില്‍ അടച്ചിട്ടു വളരുന്ന കുട്ടിയുടെ സാമൂഹിക പ്രതിബദ്ധത എന്താകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

100 ദിവസം കഴിഞ്ഞിട്ടും മാനസാന്തരം ഉണ്ടാകാത്ത പ്രതിയ്ക്ക് 20 വര്‍ഷം കഴിയുമ്പോള്‍ മാനസാന്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് തടവ് വിധിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കലാവുമെന്നും പറഞ്ഞ പ്രോസിക്യൂഷന്‍ കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്ന കോടതിയുടെ ചോദ്യത്തിന് ഒപ്പമുള്ളവരെ വെറുതെ വിട്ടുവെന്നും അതിനാല്‍ തന്നെയും വെറുതെ വിടണമെന്നുമാണ് പ്രതി മറുപടി നല്‍കിയത്. പ്രതിക്ക് എതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളില്‍ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളില്‍ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകള്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉള്ളതിനാല്‍ 13 വകുപ്പുകളില്‍ ആണ് ശിക്ഷ വിധിക്ക് ഉള്ള വാദം. കേസില്‍ പ്രതിയുടെ ശിക്ഷാ വിധിയിലുള്ള വാദമാണ് ഇന്ന് രാവിലെ എറണാകുളം പോക്‌സോ കോടതിയില്‍ ആരംഭിച്ചത്.

crime

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു, കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

Published

on

കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

crime

വയനാട്ടില്‍ 16കാരനെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

Published

on

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

crime

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തിച്ച ശരീരഭാഗങ്ങൾ മോഷണം പോയി; ആക്രിക്കാരൻ പിടിയില്‍

സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ വീഴ്ച്ച. പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ മോഷ്ടിക്കപ്പെട്ടു. ലാബിൽ എത്തിച്ച 17 രോഗികളുടെ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രിക്കാരനിൽ നിന്ന് സാമ്പിളുകൾ കണ്ടെടുക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശസ്ത്രക്രിയ നടത്തിയവരുടെ രോഗനിർണയത്തിനായാണ് ഇത്തരം സ്പെസിമെനുകൾ പരിശോധനയ്ക്ക് അയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളാണ് മോഷണം പോയത്. സാധാരണയായി ആംബുലൻസ് ഡ്രൈവറോ ആശുപത്രി ജീവനക്കാരോ ആണ് പരിശോധനയ്ക്കായി സാമ്പിളുകൾ കൊണ്ടുപോകുന്നത്.

പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നാണ് ആക്രിക്കാരന്റെ മൊഴി. എന്നാൽ സ്പെസിമെനുകൾ എങ്ങനെ ഇയാളുടെ കൈവശം എത്തിയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

Continue Reading

Trending