സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതു പക്ഷ, ബി ജെ പി നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബത്തേരിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പകരം നുണപ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ്‌സി പി എമ്മിന്റേയും എന്‍ ഡി എയുടേയും നേതാക്കള്‍. ഇത്തരം പ്രചാരണങ്ങളെ വോട്ടര്‍മാര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.ചരിത്ര വിജയമായിരിക്കും വയനാട്ടില്‍ രാഹുല്‍ ഗാന്ധി നേടുക. വര്‍ഗ്ഗീയതക്കെതിരെയും ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി രാജ്യത്തെ രണ്ടായി മുറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജാഗ്രതയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വെളിവാകുന്നത്. വിജയത്തിന് ശേഷം വയനാട് ഉപേക്ഷിക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരിക്കെ മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പ്രസക്തിയില്ല. രാഹുലിന്റെ വിജയം മതേതര ശക്തികള്‍ക്കുള്ള അംഗീകാരമായതിനാല്‍ തന്നെ സി പി എം ഇത്രക്ക് വിറളി പിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. യെച്ചൂരി പോലും രാഹുലിന്റെ പ്രധാനമന്ത്രി പദത്തെ എതിര്‍ക്കാതിരിക്കുമ്പോള്‍ പിണറായിയും സംഘവും ഇവിടെ രാഹുലിനെതിരെ നുണ പ്രചാരണം നടത്തി സ്വയം പരിഹാസ്യരാവുകയാണ്. തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, കേന്ദ്ര നിരീക്ഷകന്‍ പി.വി മോഹന്‍, ഇ എം ആഗസ്തി, എന്‍ സുബ്രമണ്യന്‍, പി വി ബാലചന്ദ്രന്‍, കെ സി റോസക്കുട്ടി, കെ.കെ അബ്രഹാം, കെ.കെ മനോജ്, സജീവ് ജോസഫ്, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി.പി അയ്യൂബ്, എം.എ അസൈനാര്‍, കെ.കെ ഗോപിനാഥന്‍, എന്‍.എം വിജയന്‍, കെ.കെ വിശ്വനാഥന്‍, സി.പി വര്‍ഗീസ് പ്രസംഗിച്ചു.
മാനന്തവാടി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി ഇതുവരെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകന നടത്തി. എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ യോഗം ഉല്‍ഘാടനം ചെയ്തു. എ.ഐ.സി.സി. ജനറല്‍െ സെക്രട്ടറി മുകള്‍ വാസ്‌നിക് മുഖ്യാഥിതിയായിരുന്നു. എ.ഐ.സി.സി. നിരീക്ഷകന്‍ കെ.വി.തങ്കബാലു, കെ.പി.സി.സി. നിരീക്ഷക ലാലി വിന്‍സെന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, എം.സി സെബാസ്റ്റ്യന്‍, പി.കെ.ജയലക്ഷ്മി, സി.അബ്ദുള്‍ അഷറഫ്, എന്‍. നിസാര്‍ അഹമ്മദ് സംസാരിച്ചു.
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകനയോഗം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എ. െഎ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുഖ്യാതിഥിയായിരുന്നു.
ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ എ കരീം. കെ.കെ അഹമ്മദ് ഹാജി, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, യഹ്യാഖാന്‍ തലക്കല്‍, സി. മൊയ്തീന്‍ കുട്ടി, എം. മുഹമ്മദ് ബഷീര്‍, ടി, ഹംസ, സലിം മേമന, എം.കെ മൊയ്തു, സലാം നീലിക്കണ്ടി, എ.കെ റഫീഖ്, പഞ്ചാര ഉസ്മാന്‍, കെ.കെ ഹനീഫ, കെ.എം തൊടി മുജീബ്, പി.പി ആലി, എന്‍ ഡി അപ്പച്ചന്‍, പഴകുളം മധു, അഡ്വ.ടി ജെ ഐസക്, പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, കെ വി പോക്കര്‍ഹാജി, പി ടി ഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.