Connect with us

kerala

താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന സ്ത്രീയെ കടിച്ചു

പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു.

Published

on

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പേ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ എത്തിയ സ്ത്രീക്ക് പാമ്പുകടിയേറ്റു. ചേമ്പേരി സ്വദേശി ലത (55) എന്നിവരെയാണ് പാമ്പ് കടിച്ചത്.

കഴിഞ്ഞദിവസം രാത്രി 12 മണിക്കാണ് സംഭവം.നിലത്ത് കിടക്കുകയായിരുന്ന ഇവരെ കടിക്കുകയായിരുന്നു.ഉടന്‍തന്നെ ഇവരെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേഗത്തില്‍ ചികിത്സ നല്‍കിയതിനാല്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അറിയിച്ചു.

പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴി റൂമിലേക്ക് കയറിയതാകാം എന്നാണ് കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റിന് പിന്നാലെയാണ് അബ്ദുറബ്ബിന്റെ ട്രോള്‍.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സി.പി.എമ്മിനെ ട്രോളി മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിയെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റിന് പിന്നാലെയാണ് അബ്ദുറബ്ബിന്റെ ട്രോള്‍.

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി; തെരച്ചില്‍ നാളെ വീണ്ടും തുടരും… നാളെയും കിട്ടിയില്ലെങ്കില്‍ തെരച്ചില്‍ മറ്റന്നാളും തുടരുമെന്നാണറിയുന്നത്.

അതേസമയം നിലമ്പൂരില്‍ മത്സരിക്കാന്‍ ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ മണ്ഡലത്തില്‍ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

സിറ്റിങ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം. സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോയെന്നും രാഹുല്‍ പറയുന്നു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 71,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ലഭിക്കണമെങ്കില്‍ 8935 രൂപ നല്‍കണം. കഴിഞ്ഞ ദിവസം രാവിലെ ഉയര്‍ന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ ഇടിഞ്ഞിരിന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമായി കുറയുകയാണുണ്ടായത്. ഔണ്‍സിന് 3,348 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യന്തര വില 3,293 ഡോളര്‍ വരെ താഴ്ന്നിരുന്നു. 3,297 ഡോളറിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 9,748 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,311 രൂപയും പവന് 58,488 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 89,350 രൂപ വരെ ചിലവ് വരും.

രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

മുങ്ങിയ കപ്പലില്‍നിന്ന് പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു; ആശങ്കപ്പെടാനില്ലെന്ന് പ്രതിരോധ മന്ത്രാലയം

തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

Published

on

തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു. തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ആശങ്കപ്പെടാനില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ തുമ്പ, അഞ്ചുതെങ്ങ്, വര്‍ക്കല അടക്കമുള്ള തീരപ്രദേശങ്ങളില്‍ കണ്ടെയ്നറിനുള്ളിലെ ഉല്‍പ്പനങ്ങള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളിലും കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പരിഹാരത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി.

ഉല്‍പ്പന്നങ്ങള്‍ അടിഞ്ഞ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി പൂര്‍വസ്ഥിതിയിലെക്ക് എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. തീരപ്രദേശങ്ങളില്‍ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്ക് സിവില്‍ ഡിഫന്‍സിന്റെ സേവനം ഉപയോഗപ്പെടുത്തി നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ കമ്പനിയുമായി ബന്ധപ്പെട്ട അധികൃതരായിരിക്കും കടലില്‍ അടിഞ്ഞിട്ടുള്ള കണ്ടെയ്നര്‍ നീക്കം ചെയ്യുന്നത്.

Continue Reading

Trending