Connect with us

Football

ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് വെനസ്വേല; ബ്രസീലിന് വിജയം

ലയണല്‍ മെസി കളിച്ചിട്ടും നീലപടക്ക് വിജയിക്കാനായില്ല.

Published

on

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് സമനില കുരുക്ക്. വെനെസ്വേലയാണ് ചാമ്പ്യന്‍മാരെ സമനിലയില്‍ കുരുക്കിയത്(11). 13ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയിലൂടെ മുന്നിലെത്തിയെങ്കിലും 65ാം മിനിറ്റില്‍ സാലോമോണ്‍ റോണ്‍ഡോണ്‍ വെസ്വേലക്കായി സമനിലനേടികൊടുത്തു. ലയണല്‍ മെസി കളിച്ചിട്ടും നീലപടക്ക് വിജയിക്കാനായില്ല.

യെഫോഴ്‌സണ്‍ സോറ്റെല്‍ഡോയുടെ ക്രോസില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് സാലോമോണ്‍ വെനസ്വേലക്ക് സമനില സമ്മാനിച്ചത്. മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ പാസിംഗ് കൃത്യത ലഭിക്കാതിരുന്നത് അര്‍ജന്റീനക്ക് തിരിച്ചടിയായി. സമനിലയായെങ്കിലും ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 9 കളികളില്‍ 19 പോയന്റുമായി അര്‍ജന്റീന തന്നെയാണ് മുന്നില്‍.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ അവസാന മിനിറ്റിലെ ഗോളില്‍ ചിലിയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കാനറിപടയുടെ വിജയം. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം മിനിറ്റില്‍ എഡ്വേര്‍ഡോ വര്‍ഗാസിന്റെ ഗോളിലൂടെ ചിലി ബ്രസീലിനെ ഞെട്ടിച്ചു.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ ജീസസ് ബ്രസീലിന് സമനില ഗോള്‍ നേടികൊടുത്തു.

89ാം മിനിറ്റില്‍ ലൂയിസ് ഹെന്റിക്വെ ആണ് വിജയ ഗോള്‍ നേടിയത്.ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ബ്രസീല്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറ്റൊരു കളിയില്‍ കൊളംബിയ ബൊളീവിയയോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബൊളീവിയയുടെ ജയം. 58ാം മിനിറ്റില്‍ മിഗ്വേല്‍ ടെര്‍സെറോസ് ആണ് ബൊളീവിയയുടെ വിജയഗോള്‍ നേടിയത്.

Football

യുവേഫ നാഷന്‍സ് ലീഗ്; ജര്‍മ്മനിയും നെതര്‍ലാന്‍ഡ്സും ഇറ്റലിയും ഫ്രാന്‍സും ബെല്‍ജിയവും ഇന്ന് രാത്രി കളത്തില്‍

ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്.

Published

on

യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നീ ടീമുകള്‍ ഇന്ന് രാത്രി കളത്തിലിറങ്ങും. ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്. ജര്‍മ്മനി നെതര്‍ലാന്‍ഡ്സിനെയും ബെല്‍ജിയം ഫ്രാന്‍സിനെയും ഇറ്റലി ഇസ്രായേലിനെയുമാണ് നേരിടുക.

നേരത്തെ യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മ്മനിയും നെതര്‍ലാന്‍ഡ്സും നേര്‍ക്കുനേര്‍ ഏറ്റമുട്ടിയപ്പോള്‍ ആരാധകര്‍ കാഴ്ച്ചക്കാരായത് വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ്. ത്രില്ലടിപ്പിച്ച മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയിലാണ് അവസാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരുമാസത്തിന് ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുകയാണ്. മൂന്ന് മത്സരങ്ങളിലായി ഏഴ് പോയിന്റുള്ള ജര്‍മ്മനി ഒന്നാം സ്ഥാനം അടയാളപ്പെടുത്താന്‍ നില്‍ക്കെ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലായിരിക്കും നെതര്‍ലാന്‍ഡ്സ കളത്തില്‍ ഇറങ്ങുക. ഗ്രൂപ്പ് രണ്ടിലാകട്ടെ മുന്‍ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ബെല്‍ജിയത്തെയാണ് നേരിടുന്നത്. മൂന്നാം വട്ടവും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പുമായിട്ടായിരിക്കും ഫ്രാന്‍സ് എത്തുക. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയുമായി സമനില നേടിയിരുന്നു. ഇതുവരെ തോല്‍ക്കാത്ത് ഇറ്റലി ഇന്ന് ഇസ്രാഈലിനെതിരെ കളത്തിലിറങ്ങും.

 

 

Continue Reading

Football

ഗര്‍നാചോയ്ക്ക് അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടമാകും

കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് ഗര്‍നാചോ അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം.

Published

on

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഗര്‍നാചോയ്ക്ക് അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്. വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാവും ഗര്‍നാചോയ്ക്ക് നഷ്ടമാവുക. കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് ഗര്‍നാചോ അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം.

ആസ്റ്റണ്‍ വില്ലയ്ക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗര്‍നാചോ ഇറങ്ങിയിരുന്നു. എന്നാല്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ടീമിനൊപ്പമുള്ള വരാനിരിക്കുന്ന യോഗ്യത മത്സരങ്ങള്‍ ഗര്‍നാചോയ്ക്ക് കളിക്കാനാവുല്ലെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഗര്‍നാചോയ്ക്ക് 20 വയസ്സാണ്. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലും 11 മത്സരങ്ങളില്‍ ഗര്‍നാചോ പങ്കെടുത്തിട്ടുണ്ട്. യുണൈറ്റഡിന് വേണ്ടി നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഗര്‍നാചോ നേടിയിട്ടുള്ളത്.

 

Continue Reading

Football

ലെവന്‍ഡോവ്‌സികിയുടെ ഹാട്രിക്കില്‍ ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം; ലാലിഗയില്‍ ഒന്നാമത്‌

ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്‌സ നിലംപരിശാക്കിയത്.

Published

on

പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ആദ്യ പകുതിയില്‍ നേടിയ ഹാട്രിക്കിന്റെ ബലത്തില്‍ ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്‌സ നിലംപരിശാക്കിയത്.

ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഹാന്‍സി ഫ്‌ലിക്കിനും സംഘത്തിനും മൂന്നു പോയന്റിന്റെ ലീഡായി. 7, 22, 32 മിനിറ്റുകളിലാണ് സൂപ്പര്‍ താരത്തിന്റെ ഹാട്രിക്. അലാവെസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റഫീഞ്ഞയുടെ ഫ്രീകിക്കില്‍ നിന്നാണ് ലെവന്‍ഡോവ്സ്‌കി കാറ്റലന്‍സിന് ലീഡ് നേടികൊടുത്തത്. റഫീഞ്ഞ ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസിന് കൃത്യമായി ഓടിയെത്തിയ താരം ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി.

22ാം മിനിറ്റില്‍ റഫീഞ്ഞയുടെ ക്രോസില്‍നിന്നുതന്നെ ലെവന്‍ഡോവ്സ്‌കി ലീഡ് വര്‍ധിപ്പിച്ചു. പത്ത് മിനിറ്റിനുള്ളില്‍ താരം വീണ്ടും പന്ത് വലയിലാക്കി ഹാട്രിക് പൂര്‍ത്തിയാക്കി. എറിക് ഗാര്‍സിയയുടെ പാസ് വലയിലെത്തിച്ചാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്. താരത്തിന്റെ കരിയറില്‍ ആദ്യ പകുതിയില്‍ നേടുന്ന ആദ്യ ഹാട്രിക്കാണ്. സീസണില്‍ വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി ബാഴ്‌സക്കായി 11 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍നേട്ടം 12 ആയി.

ആതിഥേയര്‍ക്ക് മത്സരത്തില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ടോണി മാര്‍ട്ടിനെസ് അലാവെസിനായി ആശ്വാസ ഗോള്‍ മടക്കിയെന്ന് തോന്നിച്ചെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്‌സയുടെ ആധിപത്യമായിരുന്നു. മത്സരത്തില്‍ 72 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. ഒമ്പത് മത്സരങ്ങളില്‍നിന്ന് 24 പോയന്റുമായാണ് ബാഴ്‌സ ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള റയല്‍ മഡ്രിഡിന് 21 പോയന്റുണ്ട്.

Continue Reading

Trending