Connect with us

mvd

കേരളത്തില്‍ എവിടെയും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം; സ്ഥിരവിലാസം തടസ്സമല്ല

പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.

Published

on

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.

ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് മാറി താമസിക്കേണ്ടിവരുന്നവര്‍ക്ക് പുതിയ നിയമം കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്‍വിലാസ പരിധിയിലെ ഓഫീസില്‍ രജിസ്റ്റര്‍ചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തില്‍ പ്രത്യേക രജിസ്ട്രേഷന്‍ അനുവദിക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍, പ്രായോഗികമായി ചില ബുദ്ധിമുട്ടുകളും ഈ സംവിധാനത്തില്‍ ഉണ്ടായേക്കുമെന്നുമാണ് വിലയിരുത്തല്‍.

കാസര്‍കോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അത് കാസര്‍കോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിന്റെ ടാക്‌സ് മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍.ടി.ഓഫീസിനായിരിക്കും ഉത്തരവാദിത്തം എന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, കെ.എല്‍.1, കെ.എല്‍.7, കെ.എല്‍.11 പോലെയുള്ള സ്റ്റാര്‍ രജിസ്റ്റര്‍ നമ്പറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയേക്കുമെന്നതും വെല്ലുവിളിയാണ്.

സ്ഥിരം മേല്‍വിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

40 രൂപയുടെ ഓട്ടത്തിന് ഇരട്ടി തുക ആവശ്യപ്പെട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് പോയി, 4000 രൂപ പിഴയും

ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.

Published

on

യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ ട്രാവൻകൂർ റെസി‍ഡൻസിയിലേക്കു ഒരു യാത്രക്കാരൻ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.

ഇതു നിരസിച്ച യാത്രക്കാരൻ മറ്റൊരു ഓട്ടോയിൽ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

Continue Reading

kerala

മോട്ടോര്‍ വാഹന നിയമം കാറ്റില്‍ പറത്തി, ശ്രീകോവിലും പതിനെട്ടാം പടിയും ഓട്ടോയില്‍, മോഡിഫൈ ചെയ്ത വാഹനം എം.വി.ഡി പിടിച്ചെടുത്തു

ശബരിമല തീര്‍ത്ഥാടകര്‍ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്‍ വച്ച് പിടിച്ചെടുത്തത്.

Published

on

മോട്ടോര്‍ വാഹന നിയമംകാറ്റില്‍ പറത്തി, അപകടകരമായ തരത്തില്‍ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്‍ വച്ച് പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയില്‍ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളില്‍ ഏറെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന തരത്തിലായിരുന്നു അലങ്കാരം.

അപകടമുണ്ടാക്കും വിധം വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം ഉണ്ടായിരുന്നു.

Continue Reading

kerala

യുവാവിന്‍റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി‍യ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

Published

on

കട്ടപ്പന ബസ് സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. കുമളി-മൂന്നാര്‍ റൂട്ടിലോടുന്ന ദിയ ബസ്സിന്റെ ഡ്രൈവറായ ബൈസന്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

ഡിസംബര്‍ ഒന്ന് ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കട്ടപ്പന പുതിയ സ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. കുമളി അരമിനിയില്‍ വിഷ്ണു ബസിനടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

പിന്നോട്ടെടുത്ത ബസ്, ഗിയര്‍ മാറിവീണ് മുന്നോട്ട് കുതിച്ച് ഉയര്‍ത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ഈ സമയം സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നവര്‍ക്കായുള്ള കസേരയില്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസ്സിനടിയില്‍ കുടുങ്ങുകയും ചെയ്തു.

ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. പിന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗിയര്‍ ഫസ്റ്റിലേക്ക് മാറുകയും ബസ് മുന്നോട്ട് നീങ്ങുകയുമായിരുന്നു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം ഒരാഴ്ച പ്രത്യേക പരിശീലനം നേടാനും എംവിഡി നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending