Connect with us

kerala

സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയുടെ കമ്പനി മുന്‍പും പണംവാങ്ങി, സേവനത്തിനെങ്കില്‍ ജിഎസ്ടി രേഖ പുറത്തുവിടണം: മാത്യു കുഴല്‍നാടന്‍

നികുതി അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്ത് വിടണം

Published

on

വീണ വിജയന്റെ എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലില്‍ നിന്നും കൂടുതല്‍ പണം വാങ്ങിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍. 2017,2018,2019 വര്‍ഷങ്ങളില്‍ 42,48,000 രൂപ വീണയുടെ കമ്പനി വാങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നേരത്തെ വാങ്ങിയ 1.72 കോടിക്ക് പുറമേയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സി.എം.ആര്‍.എല്ലില്‍ നിന്നും വാങ്ങിയ 42 ലക്ഷം രൂപക്ക് നികുതിയായി ആറ് ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. എന്നാല്‍, സി.എം.ആര്‍.എല്ലില്‍ നിന്നും വാങ്ങിയ 1.72 ലക്ഷം രൂപക്ക് വീണ വിജയന്‍ നികുതിയടച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നികുതി അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്ത് വിടണം. ഇടപാടിന് നല്‍കേണ്ട 30 ലക്ഷത്തോളം രൂപ ഐ.ജി.എസ്.ടി വീണ വിജയന്‍ വെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുകില്‍ രാഷ്ട്രീയഫണ്ടായാണ് 1.72 കോടി രൂപ വീണ വിജയന്‍ വാങ്ങിയതെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ വാങ്ങിയ പണത്തിന് നികുതിയടച്ചിട്ടില്ലെന്ന് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

kerala

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍; വൈദ്യ പരിശോധന നടത്താന്‍ പൊലീസ്

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിനോട് മൊഴി നല്‍കിയതോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് നീക്കം.

Published

on

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിനോട് മൊഴി നല്‍കിയതോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് നീക്കം. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടു.

 

ഡാന്‍സാഫ് പരിശോധനയിക്കിടെ ഷൈന്‍ ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ വന്നത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് താന്‍ ഹോട്ടലില്‍ നിന്ന് ഓടിയതെന്ന് നടന്‍ മൊഴി നല്‍കി. പൊലീസാണ് വന്നെതെന്ന് അറിയില്ലായിരുന്നുവെന്നും ഉടന്‍ തമിഴ്‌നാട്ടിലേക്ക് പോയിരുന്നുവെന്നും ഷൈന്‍ മൊഴിയില്‍ പറയുന്നു.

അതേസമയം ഷൈനിന്റെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നു. വാട്‌സാപ് സന്ദേശങ്ങളും ഗൂഗിള്‍ പേ ഇടപാടുകളും ആണ് നിലവില്‍ പൊലീസ് പരിശോധിക്കുന്നത്. ഇതില്‍ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കും; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കേരളത്തെ സര്‍ക്കാര്‍ കടക്കെണിയിലാക്കിയെന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സര്‍ക്കാര്‍ ഇല്ലായ്മയാണെന്നും നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും സര്‍ക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ വാര്‍ഷികം ആഘോഷിക്കുന്നതിന് സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടികളില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളത്തെ സര്‍ക്കാര്‍ കടക്കെണിയിലാക്കിയെന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ കാരണം മലയോര മേഖലയിലെ ആളുകള്‍ പ്രയാസപ്പെട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 4 മാസത്തിനിടയില്‍ 18 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തീരദേശവും വറുതിയിലാണ്. ക്ഷേമ പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു

Continue Reading

kerala

‘ഗുണ്ടകള്‍ ആണെന്ന് കരുതിയാണ് ഓടിയത്’; ഷൈന്‍ ടോം ചാക്കോയുടെ മൊഴി

അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറയുന്നു.

Published

on

ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളാമെന്ന് തെറ്റിദ്ധരിച്ച് ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതാമെന്ന് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. ചോദ്യം ചെയ്യലിനിടെയാണ് ഷൈന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറയുന്നു.

 

അതേസമയം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും ലഭിച്ചില്ല. ഷൈനിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്. ഷൈനിന്റെ ഫോണ്‍ പരിശോധിക്കാന്‍ സൈബര്‍ വിദഗ്ധരും ഒപ്പമുണ്ട്. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ട് എസിപി മാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്റെ തീരുമാനം. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരിക്കൊപ്പം കാറിലാണ് ഷൈന്‍ സ്റ്റേഷനിലെത്തിയത്.

നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം.

 

 

Continue Reading

Trending