Connect with us

kerala

ഇ.ഡി അന്വേഷണവുമായി സഹകരിക്കും; സുധാകരനെ കൊലപ്പെടുത്താന്‍ സി.പി.എം പദ്ധതിയിട്ടെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ തയാറാകുമോ എന്നും വി.ഡി സതീശൻ

ഡെമോക്ലീസിന്റെ വാള്‍ പോലെ എപ്പോഴും തനിക്ക് നേരെ ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ വരുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. എന്നാല്‍പ്പിന്നെ പ്രതിപക്ഷ നേതാവിനെതിരെയും ഇ.ഡി അന്വേഷണം ഇരിക്കട്ടെയെന്നാണ് മുഖ്യമന്ത്രി കരുതിയത്. വി.ഡി.സതീശൻ പറഞ്ഞു.

Published

on

വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.എനിക്കെതിരെയുള്ള പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ല. വിദേശ നാണയ നിയന്ത്രണ നിയമം ലംഘിച്ചെന്ന പരാതി പരിശോധിക്കേണ്ടത് ഇ.ഡിയാണ്. ഇതേ പരാതിക്കാര്‍ തന്നെ മൂന്ന് വര്‍ഷം മുന്‍പ് ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. അന്ന് അവര്‍ ഈ അക്കൗണ്ടുകളൊക്കെ പരിശോധിക്കുകയും ചെയ്തതാണ്. അധഃഹെഹം വ്യക്തമാക്കി.

അന്വേഷിക്കാന്‍ അധികാരമില്ലെങ്കിലും വിജിലന്‍സ് അന്വേഷിച്ചാല്‍ ഇ.ഡി വരുമെന്ന് സര്‍ക്കാരിന് നന്നായി അറിയാം. അങ്ങനെ പ്രതിപക്ഷ നേതാവിനെ ഇ.ഡിക്ക് മുന്നില്‍ കൊണ്ടു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഡെമോക്ലീസിന്റെ വാള്‍ പോലെ എപ്പോഴും തനിക്ക് നേരെ ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ വരുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. എന്നാല്‍പ്പിന്നെ പ്രതിപക്ഷ നേതാവിനെതിരെയും ഇ.ഡി അന്വേഷണം ഇരിക്കട്ടെയെന്നാണ് മുഖ്യമന്ത്രി കരുതിയത്. വി.ഡി.സതീശൻ പറഞ്ഞു.

അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ഇ.ഡി അന്വേഷണത്തോടെ കുറെ വര്‍ഷമായി നടത്തുന്ന ആരോപണങ്ങളില്‍ ഒരു തീരുമാനമുണ്ടാകുമല്ലോ. നിരന്തരമായ അധിക്ഷപങ്ങളും സൈബറിടങ്ങളില്‍ അനാവശ്യം പ്രചരിപ്പിക്കുന്നതിനും ഒരു പരിധിവരെ അവസാനമുണ്ടാകും. അതുകൊണ്ട് തന്നെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ വിരുദ്ധമായാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതെങ്കില്‍ അതിനെതിരെ പരാതിപ്പെടാന്‍ രാജ്യത്ത് കോടതികളുണ്ട്. അന്വേഷണം വഴിതെറ്റി രാഷ്ട്രീയ പ്രേരിതമായി പോകുകയാണെങ്കില്‍ അതേക്കുറിച്ച് അപ്പോള്‍ പറയാം. ഇപ്പോള്‍ വിജിലന്‍സ് കേസെടുത്തത് കൊണ്ട് മാത്രമാണ് ഇ.ഡി അന്വേഷിക്കുന്നത്. ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കും. പരാതിയില്‍ പറഞ്ഞിരിക്കുന്നതൊക്കെ അസത്യമാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിയിക്കാനുള്ള എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്. അധഃഹെഹം പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ കൊല്ലാന്‍ സി.പി.എം കൊലയാളി സംഘത്തെ അയച്ചെന്ന ജി ശക്തിധരന്റെ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റുന്ന ഒരു നേതാവിനെ കൊലപ്പെടുത്താന്‍ സി.പി.എം ഗൂഡപദ്ധതിയിട്ടെന്നാണ് ശക്തിധരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദേശാഭിമാനി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററും പിണറായി വിജയന്റെ സന്തതസഹചാരിയും ആയിരുന്ന ശക്തിധരനാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതേക്കുറിച്ച് അന്വേഷിക്കുമോ? പ്രതിപക്ഷ നേതാവ് ചോദിച്ചു ?

താന്‍ കൂടി പ്രതി ചേര്‍ക്കപ്പെട്ടേക്കാവുന്ന കാര്യമാണ് ധീരതയോടെ ശക്തിധരന്‍ വെളിപ്പെടുത്തിയത്.
സി.പി.എമ്മിന്റെ തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുധാകരനെ കൊല്ലാന്‍ പല വഴികള്‍ നേക്കിയവരാണ് അവര്‍. സുധാകരനെ രാഷ്ട്രീയമായും ശാരീരികമായും ഇല്ലായ്മ ചെയ്യാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഡസംഘം പ്രവര്‍ത്തിക്കുമ്പോള്‍ എന്ത് വില കൊടുത്തും ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കും. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. വി,ഡി സതീശൻ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണോദ്‌ഘാടനം

Published

on

കുന്നത്ത്പാലം : ഒളവണ്ണ പഞ്ചായത്ത്‌ കുന്നത്ത്പാലം – മാത്തറ വാർഡ് മുസ്‌ലിം ലീഗ് സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പെരുന്നാൾ കിറ്റുകളുടെ വിതരണോദ്‌ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല നിർവ്വഹിച്ചു. റിലീഫ് ചെയർമാൻ എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എം.പി.എം ബഷീർ, എൻ. കെ മുഹ്സിൻ, ടിപിഎം സാദിഖ്‌, സി.എം മുഹാദ്, ടിപി കുഞ്ഞോക്കു, പാറക്കൽ സിദ്ധീഖ്, കെ. ഹസ്സൻകോയ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ. വി ഷക്കീർ സ്വാഗതവും വൈസ് ചെയർമാൻ ടിപി ഹനീഫ നന്ദിയും പറഞ്ഞു. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌മാർ ഏറ്റുവാങ്ങിയ കിറ്റുകൾ വിംഗ് കൺവീനർമാരും വനിത വിംഗ് കൺവീനർമാരും വീടുകളിൽ എത്തിക്കും.

Continue Reading

kerala

കോഴിക്കോട് – മലപ്പുറം ജില്ലാ അതിർഥിയിൽ വൻ രാസലഹരി വേട്ട. 350 ഗ്രാം MDMA യുമായി രണ്ടു കോഴിക്കോട് സ്വദേശികൾ എക്സൈസ് പിടിയിൽ

Published

on

പരപ്പനങ്ങാടി: കോഴിക്കോട് – മലപ്പുറം അതിർത്ഥിയായ വള്ളിക്കുന്ന് കടലുണ്ടി നഗരത്തിൽ വൻ രസാലഹരി വേട്ട. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ.ടി ഷനൂജും പാർട്ടിയും ഒരാഴ്ച്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് 350ഗ്രാം MDMA യുമായി കോഴിക്കോട് കക്കട്ടിൽ സ്വദേശികളായ നരിപ്പറ്റ കമ്പനിമുക്ക് ചാലിൽ വീട്ടിൽ ലബീബ് (വയസ്സ് 21), നരിപറ്റ നമ്പിത്താൻകുണ്ട് എളയിടത്ത് വീട്ടിൽ മുഹമ്മദ്‌ അലി (28വയസ്സ് ) എന്നിവരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

പെരുന്നാൾ ആഘോഷ വിപണി ലക്ഷ്യമിട്ട് വൻതോതിൽ രാസലഹരി കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്ക് എത്തുന്നതായുള്ള രഹസ്യ വിവരത്തിൽ മേൽ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് സംഘം രാപ്പകൽ നിരീക്ഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. മയക്കുമരുന്ന് കടത്തികൊണ്ട് വന്ന KL58 Y 4952 നമ്പർ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. വിപണിയിൽ പതിനെട്ട് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ MDMA മൊത്തവില്പന നടത്തുന്നവരിൽ പ്രധാനകണ്ണികളാണ് പിടിയിലായതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുള്ളതായും എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ടി ഷാനൂജ് പറഞ്ഞു. പാർടിയിൽ ഇൻസ്പെകർക്ക് പുറമെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ദിനേശൻ, അജിത്, പ്രദീപ്‌ കുമാർ കെ, പ്രിവന്റീവ് ഓഫീസർ ശിഹാബുദ്ദീൻ , വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരിവീട്ടിൽ, ഐശ്വര്യ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, ദിദിൻ,അരുൺ പി, രാഹുൽ, ജിഷ്ണാദ് എന്നിവരാണ് കേസെടുത്ത ടീമിൽ ഉണ്ടായിരുന്നത്.

Continue Reading

kerala

ശങ്കുബസാര്‍ ഇരട്ട കൊലക്കേസ്; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പ്രതികള്‍ 2 ലക്ഷം രൂപ പിഴയും അടക്കണം.

Published

on

കൊടുങ്ങല്ലൂര്‍ ശങ്കുബസാര്‍ ഇരട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. പ്രതികളായ രശ്മിത്, ദേവന്‍ എന്നിവരെയാണ് തൃശ്ശൂര്‍ ഫസ്റ്റ് അഡിഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പ്രതികള്‍ 2 ലക്ഷം രൂപ പിഴയും അടക്കണം.

2012ലാണ് മുന്‍ വൈരാഗ്യത്താല്‍ ചിറ്റാപുറത്ത് മധു, കോലാന്തറ സുധി എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ശങ്കുബസാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെയുണ്ടായ വഴക്കാണ് വൈരാഗ്യത്തിന് കാരണം. പ്രോസക്യൂഷന്‍ ഭാഗത്തുനിന് 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകകളും , 37 മുതലുകളും ഹാജരാക്കിയിരുന്നു. കാവടി എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.

 

Continue Reading

Trending