ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യമല്ല, രാഷ്ട്രീയലക്ഷ്യമാണ് സി.പി.എമ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിന് വേണ്ടിഫലസ്തീന്‍ വിഷയത്തെ സി.പി.എം ദുരുപയോഗം ചെയ്യുകയാണ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിനിടയിലും ലീഗും സമസ്തയും യു.ഡി.എഫുമൊക്കെയാണ് സി.പി.എമ്മിന്റെ ചര്‍ച്ചാവിഷയം. നിരവധി പേര്‍ മരിച്ചു വീഴുകയും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുകയും കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഉയരുകയും ചെയ്യുന്ന ഗുരുതര പ്രശ്‌നത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സി.പി.എം കൊണ്ടു ചെന്നു കെട്ടിയിരിക്കുകയാണ്. ഇതാണ് ജനങ്ങള്‍ മനസിലാക്കേണ്ടത്. റാലി നടത്തുന്നത് പാലസ്തീന് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.
വി.ഡി.സതീശൻ പറഞ്ഞു.കേരളീയം പരിപാടി സി.പി.എം പരിപാടിയാണെന്നാണ് കൈരളി റിപ്പോര്‍ട്ടര്‍ പോലും പറയുകയാണ്. പ്രതിപക്ഷ ആരോപണം കൈരളിയും ശരിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യമല്ല, രാഷ്ട്രീയലക്ഷ്യമാണ് സി.പി.എമ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

