Connect with us

kerala

ലഹരികടത്ത് സംഘങ്ങൾക്ക് സി .പി.എമ്മിന്റെ രാഷ്ടീയ രക്ഷാകർത്തൃത്വം ലഭിക്കുന്നുണ്ടെന്ന് വി.ഡി.സതീശൻ

ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി

Published

on

കേരളത്തിലെ ലഹരികടത്ത് സംഘങ്ങൾക്ക് സി .പി.എമ്മിന്റെ രാഷ്ടീയ രക്ഷാകർത്തൃത്വം ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട ചെറിയ കേസുകൾ മാത്രമാണ് പിടിക്കുന്നത്. വമ്പൻ സ്രാവുകളെ പിടിക്കാൻ പൊലീസിനോ എക്സൈസിനോ കഴിയുന്നില്ല. . ലഹരി വിതരണത്തിന് രാഷ്ട്രീയ പിന്തുണയുണ്ട്. സി .പി.എമ്മിന്റെ രാഷ്ടീയ രക്ഷാകർത്തൃത്വം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാമാഖലയിൽ മാത്രമല്ല, എല്ലായിടത്തും ലഹരി പടർന്നിരിക്കുന്നു. തടയാനുള്ള ഒരു സംവിധാനവും നിലവിലില്ല. ഒരു വമ്പൻ സ്രാവുകളെയും പൊലീസ് പിടിക്കുന്നില്ല. കാര്യങ്ങൾ അപകടകരമായ നിലയിലേക്ക് പോകുകയാണെന്നും സതീശൻ പറഞ്ഞു. ടിനി ടോം പറഞ്ഞത് ഗൗരവകരമായ കാര്യമാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി . കേരളത്തിന്റെ പൊലീസ് സേനയ്ക്ക് നാണക്കേടാണ് ഡിജിപി ഒന്ന് പറയുന്നു, ദൃക്സാക്ഷികൾ മറ്റൊന്നു പറയുന്നു. എന്നാൽ എഫ്ഐആറിൽ മറ്റൊന്ന് എഴുതുന്നു. ഒരു സംരക്ഷണവും ജീവനക്കാർക്ക് നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല, വാതിലടിച്ച് കേറി രക്ഷിപ്പെട്ടതിൽ പൊലീസും ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ മുഴുവൻ കേരളത്തിലെ പൊലീസിന് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് നടന്നതെന്നും
അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയം തിരുവാതുക്കലിലേത് അതിക്രൂര കൊലപാതകം; മൃതദേഹത്തില്‍ വസ്ത്രങ്ങളില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയില്‍

വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു

Published

on

കോട്ടയം തിരുവാതുക്കലിലെ ഇരട്ടകൊലപാതകത്തില്‍ നടുങ്ങി നാട്. ഇന്ന് രാവിലെയാണ് വ്യവസായിയായ വിജയകുമാറിന്റെയും ഡോക്ടറായ മീരയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയില്‍ വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് അടുക്കളഭാഗത്തുമായാണ് കണ്ടത്.

ഇരുവരുടെയും മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വീട്ടിലെ മുന്‍ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്. പണം തട്ടിയ കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇരുവര്‍ക്കും രണ്ടുമക്കളാണ്. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. മകനെ അഞ്ചുവര്‍ഷം മുന്‍പ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Continue Reading

kerala

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്

ഇരുവരും ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു

Published

on

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്. വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിന്‍സി ഐസിസിയെ അറിയിക്കുകയും ചെയ്തു.

ഇരുവരും സിനിമയുമായി സഹകരിക്കുമെന്നും, തുടര്‍ന്ന് ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിയുകയായിരുന്നു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

അതേസമയം, ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി കേസില്‍ തുടര്‍നടപടികള്‍ നീളും. താരത്തിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.

ലഹരി പരിശോധനാ ഫലം വരാന്‍ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചതിനാല്‍ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്റെ തീരുമാനം.

Continue Reading

kerala

കോട്ടയത്ത് ഇരട്ടക്കൊല; വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവാതുക്കല്‍ സ്വദേശി വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്.

Published

on

കോട്ടയത്ത് തിരുവാതുക്കലില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശി വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്.രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

വീട്ടുജോലിക്കാരിയാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇരുവരുടെയും മുഖങ്ങള്‍ വികൃതയായ നിലയാണ് കണ്ടെത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. അമ്മക്കല്ലും കൊടുവാളും വീട്ടിനുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മകള്‍ അമേരിക്കയിലാണ്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.

Continue Reading

Trending