Connect with us

kerala

സംസ്ഥാനത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നുവെന്ന് വി.ഡി സതീശന്‍

സംസ്ഥാനത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

സംസ്ഥാനത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കര്‍ഷകര്‍ക്ക് കൃഷിയിലൂടെ ഉപജീവനം നടത്താനാവശ്യമായ സാഹചര്യം ഉണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഏതെങ്കിലും മേഖലയിലുള്ള കര്‍ഷകന് കൃഷികൊണ്ട് ഉപജീവനം നടത്താന്‍ പറ്റുന്ന സാഹചര്യമാണോ സംസ്ഥാനത്ത് നിലവിലുള്ളത്? കര്‍ഷകര്‍ എക്കാലത്തെയും വലിയ പ്രതിസന്ധി അതിജീവിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് അദ്ദേഹം വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാന സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു റബര്‍ കൃഷി. ടയര്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പത്ത് ശതമാനം നികുതിയില്‍ റബര്‍ ഇറക്കുമതി ചെയ്യാവുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയത് കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. റബറിന്റെ താങ്ങ് വില വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഈ മേഖല പൂര്‍ണമായും തകരും. സംസ്ഥാനത്ത് നാളികേര സംഭരണം നടക്കുന്നുണ്ടെന്ന് മന്ത്രിക്ക് നെഞ്ചില്‍ കൈവച്ച് പറയാനാകുമോ? നാളികേര സംഭരണം സംസ്ഥാനത്ത് പൂര്‍ണമായും പരാജയപ്പെട്ടു. കിലോമീറ്ററുകളോളം അകലെയുള്ള സംഭരണ കേന്ദ്രത്തിലേക്ക് വാഹനം വാടകയ്ക്കെടുത്ത് നാളികേരം എത്തിക്കാന്‍ സാധാരണ കര്‍ഷകര്‍ക്ക് സാധിക്കില്ല. കൃഷി ഭവനുകളില്‍ സംഭരണത്തിന് സൗകര്യമൊരുക്കണം. പൊതുവിപണിയില്‍ 25 രൂപയുള്ളപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് വെറും 12 രൂപയാണ്. കര്‍ഷകന് പ്രയോജനകരമായ രീതിയിലുള്ള സംഭരണം നടത്താന്‍ കഴിയുന്നില്ല. ഏലത്തിന്റെ വില അയ്യായിരത്തില്‍ നിന്നും 1100 രൂപയായി കുറഞ്ഞു. ഉല്‍പാദന ചിലവ് ആയിരത്തിന് മുകളിലാണ്. കേരളത്തിന്റെ കറുത്ത സ്വര്‍ണമായ കുരുമുളക് ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. പഴം, പച്ചക്കറി മേഖലയിലും താങ്ങ് വില നല്‍കി സംഭരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. മില്ലുടമകളുമായി ചര്‍ച്ച നടത്താന്‍ വൈകിയതു കൊണ്ട് നെല്ല് സംഭരണം മുടങ്ങി. ഇപ്പോഴും ധാരണയിലെത്തിയിട്ടില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ 150 കോടിയുടെ അവാര്‍ഡ് നല്‍കാനുണ്ട്. ഒരു ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. നാല് വര്‍ഷമായി അപേക്ഷ പോലും സ്വീകരിക്കാതെ ഈ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അടച്ചുപൂട്ടിയ നിലയിലാണ്. ദുരിതപൂര്‍ണമായ ഈ കാലത്ത് കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികളെങ്കിലും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടാത്ത ഏതെങ്കിലും ഒരു കര്‍ഷകനെ കാണിച്ചു തരാന്‍ സര്‍ക്കാരിന് സാധിക്കുമോ? പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ കര്‍ഷകര്‍ അദ്ദേഹം പറഞ്ഞു.

എല്ലാ കാര്‍ഷിക മേഖലകളിലും കണ്ണീരും ദുരിതവുമാണ്. ആത്മഹത്യകളുടെ പരമ്പരകള്‍ ഉണ്ടാകുന്നതിന് മുന്‍പ് ഗൗരവതരമായി സര്‍ക്കാര്‍ ഇടപെടണം. കരകയറാന്‍ പറ്റാത്ത പ്രതിസന്ധിയിലേക്ക് കാര്‍ഷിക മേഖല കൂപ്പ് കുത്തുമ്പോള്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പിന്തുണയും പദ്ധതികളും ഈ സര്‍ക്കാര്‍ പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമില്ലാത്ത മേഖലയായി കാര്‍ഷികമേഖല മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ പോലും കര്‍ഷകരോ കാര്‍ഷിക മേഖലയോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം അദ്ദേഹം പറഞ്ഞു.

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപ

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 880 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴിന്നിറങ്ങുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുത്തനെ താഴേക്ക് വീണത്.

 

 

Continue Reading

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

kerala

കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല

Published

on

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Continue Reading

Trending