Connect with us

kerala

വി.ഡി സതീശന്‍ പിണറായിയില്‍; സിപിഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിക്കും

കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചതിൻ്റെ തലേദിവസം രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

Published

on

പിണറായിയിൽ സിപിഎം പ്രവർത്തകർ അടിച്ച് തകർത്ത കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സന്ദ‍ർശിക്കും. രാവിലെ 9 മണിയോടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വെണ്ടുട്ടായിലേക്ക് എത്തുക.

കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചതിൻ്റെ തലേദിവസം രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ മുൻ നിശ്ചയ പ്രകാരം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

ഡിസംബർ ഏഴിനായിരുന്നു പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ തകർത്തശേഷമായിരുന്നു ആക്രമണം. ജനൽച്ചില്ലുകൾ തകർത്തതിനൊപ്പം പ്രധാനപ്പെട്ട വാതിൽ തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഓഫീസ് അക്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇരുവരും സിപിഎം അനുഭാവികളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്

Published

on

കോഴിക്കോട് വടകരയില്‍ മുക്കാളി റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് വിദ്യാര്‍ഥിയാണ് മരിച്ച അമല്‍ രാജ്. പിതാവ്: ബാബുരാജ്. മാതാവ്: ബീന. സഹോദരന്‍: ഡോ. ഹരികൃഷ്ണന്‍.

Continue Reading

kerala

മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി

ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്

Published

on

കൊച്ചി: കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി. കേരളത്തിന്റെ തീരത്തു നിന്നും, പുറം കടലില്‍ നിന്നും മണലും, ധാതുമണലും ഖനനം ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ, ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്.

സമരം എ.ഐ. ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് എക്‌സ് എം. പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് മണല്‍ ഖനനത്തിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പാരിസ്ഥിതിക ഘടകങ്ങളേയും, ജൈവവൈവിധ്യതകളേയും കണക്കിലെടുക്കാത്ത ഈ നടപടികള്‍ മേഖലയെ പൂര്‍ണമായും തകര്‍ക്കും. 2003 മുതല്‍ ഈ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒറ്റക്കെട്ടായി സമരമുഖത്താണ്. ബ്ലൂ ഇക്കോണമിയുടെ മറവില്‍ സംസ്ഥാനത്തിന്റെ അധികാര അവകാശങ്ങളെ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ എറ്റെടുക്കുന്ന നടപടി ഫെഡറിലിസത്തിന്റെ ലംഘന മാണെന്നും ആഞ്ചലോസ് പറഞ്ഞു.

Continue Reading

kerala

സിഎംആര്‍എല്‍ മാസപ്പടി കേസ് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്

ചെലവുകള്‍ കൂടുതലാക്കി കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്

Published

on

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി നടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സങ്കല്‍പ്പിക്കാനാവാത്ത അഴിമതിയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയതെന്ന് എസ്എഫ്‌ഐഒ കണ്ടെത്തല്‍. ചെലവുകള്‍ കൂടുതലാക്കി കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെഎസ്‌ഐഡിസിയുടെ ഓഹരി പങ്കാളിത്തം സിഎംആര്‍എല്ലില്‍ ഉള്ളതിനാല്‍ പൊതുതാത്പര്യ പരിധിയില്‍ വരും. അതുകൊണ്ട് തന്നെ കമ്മീഷന്‍ ഉത്തരവ് വന്നതുകൊണ്ട് മറ്റു നടപടികള്‍ പാടില്ലെന്ന വാദം നിലനില്‍ക്കില്ല. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാവുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.

Continue Reading

Trending