Connect with us

News

യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം അധിക തീരുവ ചുമത്തി ചൈന

ട്രംപ് 145 ശതമാനം തീരുവയാണ് ചൈനയ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

Published

on

യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 84 ശതമാനത്തില്‍ നിന്ന് 125 ആയി വര്‍ധിപ്പിച്ച് ചൈന. യുഎസ് ചൈനയുടെ മേല്‍ ചുമത്തിയ അധിക തീരുവ ഏകപക്ഷീയവും അന്താരാഷട്ര നിയമങ്ങളുടെയും സാമ്പത്തിക വ്യാപാര നിയമങ്ങളുടെ ലംഘനവുമാണെന്ന് ചൈനീസ് സാമ്പത്തിക മന്ത്രാലയം വാര്‍ത്താ മാധ്യമമായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ഇനിയും പ്രകോപനപരമായ നടപടികളുമായി യുഎസ് മുന്നോട്ട് പോയാല്‍ പ്രതിരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടി ചേര്‍ത്തു.

ട്രംപ് 145 ശതമാനം തീരുവയാണ് ചൈനയ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ട്രംപിന്റെ തീരുവ വര്‍ധനയ്‌ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈനയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ചൈനക്കമേല്‍ ഫെന്റനൈല്‍ ഉല്‍പ്പാദനത്തിനു മേല്‍ ചുമത്തിയ 20 ശതമാനം കൂട്ടാതെയുള്ള 125 ശതമാനം തീരുവ ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.

kerala

ഒരവസരം കൂടി വേണമെന്ന് ഷൈൻ ടോം ചാക്കോ; പെരുമാറ്റ ദുഷ്യമുള്ളവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഫെഫ്ക

Published

on

ഷൈന്‍ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക . ഭാരവാഹികള്‍ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നല്‍കുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘‘സിനിമാനിർമാണം നടക്കുന്ന എല്ലാ ലൊക്കേഷനിലും ക്യാംപ് നടത്തും. പൊതു സമൂഹം ഇപ്പോൾ എടുക്കുന്ന നിലപാട് കേരളം ലഹരി വിമുക്തമാകണമെന്നാണ്. അതിനൊപ്പമാണ് ഫെഫ്ക. നിശ്ചയദാർഢ്യത്തോടെ സിനിമയെന്ന തൊഴിലിടത്തെ ലഹരിവിമുക്തമാക്കുന്നതിന് തയ്യാറാണ് സംഘടന. ആത്മാർഥതയോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകും. ഞങ്ങൾ ഐ.സി റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. വിൻസിയുടെ മേൽ ഒരു തരത്തിലുള്ള സ്വാധീനവും ഒരു സംഘടനയും നടത്തിയിട്ടില്ല. ഐ.സി റിപ്പോർട്ട് പ്രകാരമുള്ള നടപടി എടുക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയ്യാറാണ്. അവർക്കൊപ്പമാണ് ഫെഫ്ക.’’ – ബി. ഉണ്ണികൃഷ്ൻ അറിയിച്ചു.

 

Continue Reading

india

വഖഫ് ഭേദഗതി നിയമം: ഗുജറാത്തിലെ മുസ്ലിം സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക്

ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

Published

on

ഗാന്ധിനഗര്‍: വഖഫ് നിയമത്തിനെതിരെ ഗുജറാത്തില്‍ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍. വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ അഹമ്മദാബാദില്‍ നടന്നു. ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് സർക്കാർ സമാധാനപരമായ പ്രതിഷേധങ്ങളെ അനുമതി നിഷേധിച്ചുകൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. വഖഫ് നിയമം പൂർണ്ണമായും വിവേചനപരമാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണിതെന്നും അഹമ്മദാബാദ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് ഇഖ്ബാൽ മിർസ വ്യക്തമാക്കി. സമാധാന പ്രതിഷേധമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

”സമാധാനപരമായ പ്രതിഷേധമാണ് ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾക്ക് അനുമതി കൊടുക്കുന്നുണ്ട്. പക്ഷേ ഗുജറാത്തിൽ അങ്ങനെയല്ല. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശം അടിച്ചമര്‍ത്തിയാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും”- മിര്‍സ പറഞ്ഞു.

Continue Reading

kerala

പാർട്ടിക്കുള്ളിലെ ജാതി അധിക്ഷേപം; പരാതിപ്പെട്ട സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

Published

on

പത്തനംതിട്ട: ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളിൽ നിന്ന് നീക്കി.  സോഷ്യൽ മീഡിയ കോർഡിനേറ്റർ ചുമതലയിൽ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു.

ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.

 

Continue Reading

Trending