Connect with us

kerala

രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് വാരിയന്‍കുന്നത്തിനെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെടണം’; എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമര നായകരുടെ പേരുകള്‍ ഒഴിവാക്കിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ തീരുമാനമായി. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരുടേയും പേരുകള്‍ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇത് യുഡിഎഫ്-എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ സംയുക്തമായി ഉയര്‍ത്തും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും എംപിമാര്‍ക്കിടയില്‍ ധാരണയായി. യോഗത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാത്രം സ്വകാര്യവല്‍കരണത്തെ അനുകൂലിച്ചു. സംസ്ഥാനത്തിന് ജിഎസ്ടി വിഹിതമായി കിട്ടേണ്ട 7,000 കോടി തരണം, മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണം, ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കരുത് എന്നീ ആവശ്യങ്ങളും എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും.

നേരത്തെ, പ്രധാനമന്ത്രിയുടെ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്തിന്റേയും ആലി മുസ്ലിയാരുടേയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് ഇരുവരുടേയും പേരുകള്‍ പിന്‍വലിച്ചത്. വാരിയന്‍കുന്നത്തിനെ കുറിച്ചുള്ള സിനിമകളുടെ വിവാദപശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

 

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 5 മുതല്‍ 15 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നല്‍ അതീവ അപകടകാരികള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പരുലര്‍ത്തണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

 

 

Continue Reading

kerala

കുറുവ സംഘം; സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

ഇന്നലെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ സന്തോഷ് സെല്‍വത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Published

on

ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണകേസില്‍ പിടിയിലായ കുറുവാ സംഘത്തിലെ സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പ്രതി ചേര്‍ത്തിട്ടില്ല.

ഇന്നലെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ സന്തോഷ് സെല്‍വത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മണികണ്ഠന് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണ്.

ഈ സംഘത്തില്‍പ്പെട്ട 14 പേരാണ് മോഷണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എന്നാല്‍ ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കാത്തത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.

 

 

Continue Reading

kerala

പാലക്കാട് ഇന്ന് കൊട്ടിക്കലാശം

വൈകിട്ട് മൂന്ന് മണിയോടെ മുന്നണികള്‍ കൊട്ടിക്കലാശവുമായി നഗരത്തിലേക്ക് ഇറങ്ങും.

Published

on

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് പരസ്യപ്രചരണത്തിന് കൊട്ടികലാശം. വൈകിട്ട് മൂന്ന് മണിയോടെ മുന്നണികള്‍ കൊട്ടിക്കലാശവുമായി നഗരത്തിലേക്ക് ഇറങ്ങും. സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. നിരവധി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയിട്ടുള്ള ശക്തി പ്രകടനങ്ങളായിരിക്കും നഗരവീഥിയില്‍ കാണാന്‍ കഴിയുക.

ഇരുപത്തിയേഴ് ദിവസം നീണ്ടുനുന്ന പ്രചാരണമാണ് ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍, എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിന്‍ എന്നിവര്‍ തമ്മിലാണ് മത്സരം. എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.

സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കുള്ള വോട്ടിങ് ഇന്ന് പൂര്‍ത്തിയാകും. നവംബര്‍ 16, 17, 18 തീയതികളില്‍ പാലക്കാട് ആര്‍ഡിഒ ക്വാര്‍ട്ടേഴ്‌സിലായിരുന്നു വോട്ടെടുപ്പ്.

ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

 

 

Continue Reading

Trending