kerala
മന്ത്രി വീണയുടെ പരാമര്‍ശം അപഹാസ്യം; മാപ്പുപറയണമെന്ന് വനിതാലീഗ്; ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്.
ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്.

കോഴിക്കോട്: കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനദാസിനെക്കുറിച്ചുള്ള ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിന്റെ പരാമര്‍ശം അതിരുകടന്നതും സ്ത്രീവിരുദ്ധവുമാണെന്ന് വനിതാലീഗ് സംസ്ഥാന കമ്മിറ്റി. എല്ലാവരും ഞെട്ടലിലും ദുഖത്തിലുമായപ്പോള്‍ നിരുത്തരവാദപരമായി വെറും ന്യായീകരണത്തൊഴിലാളിയായി അധപതിച്ച ആരോഗ്യമന്ത്രി കേരളത്തിന് അപമാനമാണ്. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അവര്‍ മാപ്പുപറയണം. മുഖ്യമന്ത്രിയുടെ സ്തുതിപാടക സംഘത്തിലെ എക്‌സ്പീരിയന്‍സിനപ്പുറം ഒരു പൊതു പ്രവര്‍ത്തന പരിചയവുമില്ലാ്ത്ത വീണ, 23 വയസ്സുള്ള യുവ ഡോക്ടറുടെ എക്‌സ്പീരിയന്‍സ് ചികയുന്നത് അധമമാണ്. ബാറുകളും മദ്യശാലകളും നാടാകെ തുറന്ന് ലഹരിമാഫിയക്ക് ഭരണം അടിയറവെച്ചതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും ഞെട്ടിപ്പട്ടമായി കൊണ്ടു നടക്കുന്ന പിണറായി സര്‍ക്കാറിന്റെ മനുഷ്യ നിര്‍മ്മിത ദുരന്തമാണ് തുടരുന്നത്. താനൂരിലും കൊട്ടാരക്കരയിലുമെല്ലാം ചേതനയറ്റു വീണ മനുഷ്യരുടെ രക്തപ്പുഴയില്‍ എല്‍.ഡി.എഫ് സര്‍്ക്കാര്‍ ഒലിച്ചു പോവും. സ്ത്രീ സുരക്ഷ ഇത്രയേറെ തകര്‍ന്നൊരു കാലമില്ല. ഇതിനെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആവശ്യപ്പെട്ടു.
ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്.
മലപ്പുറം: സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ പ്രതിയുടെ ആക്രമണത്തില്‍ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്. മലപ്പുറത്ത് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധം പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പ്രസ്താവന കേരള സമൂഹത്തിന് അപമാനമാണെന്നും, മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷറഫുദ്ദീന്‍ പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, സമീര്‍ എടയൂര്‍, വി.എം റഷാദ്, കെ.യു ഹംസ, വി.എ വഹാബ്, പി.കെ.എം ഷഫീഖ്, പി.എ ജവാദ്, അമീന്‍ റാഷിദ്, സയ്യിദ് നജീബ് തങ്ങള്‍, അഖില്‍ കുമാര്‍, ജലീല്‍ കാടാമ്പുഴ, എ.വി നബീല്‍, അഡ്വ: ഖമറുസമാന്‍, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂര്‍, ഷിബി മക്കരപ്പറമ്പ്, എം.പി സിഫ്വ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
kerala
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.
കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.
kerala
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.
നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
kerala
വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം
റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര് വേടന്
-
kerala3 days ago
ജുബൈലില് കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര് കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്പ്പിച്ചു, 3 സിപിഎം മുന് ജില്ലാ സെക്രട്ടറിമാര് പ്രതികള്
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള് പങ്കുവെച്ചു; സിആര്പിഎഫ് ഉദ്യോഗസ്ഥനെ എന്ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്ടിസി ഡ്രൈവറെ സസ്പെന്ഡ് ചെയ്തു
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala2 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള് കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്